ADVERTISEMENT

അശ്വതി: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര സഫലമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ചികിത്സ ഫലിക്കും.
ഭരണി: ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. മത്സര രംഗങ്ങളിൽ വിജയിക്കും. വ്യവസ്ഥകൾ പാലിക്കും.
കാർത്തിക: ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ അനിഷ്ട ഫലങ്ങൾ ഒഴിവാകും. സഹോദര സുഹൃത്‌സഹായ ഗുണത്താൽ ആഗ്രഹ സാഫല്യമുണ്ടാകും.
രോഹിണി: കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. സുവ്യക്തമായ നിലപാട് സർവാദരങ്ങൾക്കും വഴിയൊരുക്കും.
മകയിരം: വ്യത്യസ്തമായ കാഴ്ചപ്പാടുകളാൽ സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
തിരുവാതിര: സുഹൃത്തിന്റെ വിവാഹ വേളയിൽ വച്ച് സഹപാഠികളെ കാണുവാനും ഗതകാല സ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും.
പുണർതം: ആരാധനാലയങ്ങൾക്ക് സാമ്പത്തിക സഹായം നൽകുവാനിടവരും. തൊഴിൽപരമായി ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുവാൻ അത്യധ്വാനവും അതിപ്രയത്നവും വേണ്ടി വരും.
പൂയം: അധികാര ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കും. സഹപ്രവർത്തകരുടെ സഹായത്താൽ ഏറ്റെടുത്ത ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കും. 
ആയില്യം: വാഹനം മാറ്റി വാങ്ങുവാനിടവരും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിക്ക് പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും.
മകം: സംഘബലവും രാജപ്രീതിയും ബന്ധുജനപ്രീതിയും കുടുംബസൗഖ്യവും ഉണ്ടാകും. പ്രവൃത്തി ഗുണത്താൽ ഉന്നത സ്ഥാനമാനങ്ങളും സാമ്പത്തികനേട്ടവും ഉണ്ടാകും.
പൂരം: വ്യക്തിതാൽപര്യത്താൽ കടം കൊടുത്ത സംഖ്യയ്ക്കു പകരം ഭൂമി ലഭിക്കുവാനിടവരും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കുമായി പണം ചെലവഴിക്കും.
ഉത്രം: വിദേശത്തു വസിക്കുന്നവർക്കു പുതിയ ഉദ്യോഗം ലഭിച്ചതിനാൽ ജന്മനാട്ടിൽ വന്നു പോകുവാനിടവരും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ സ്വകാര്യ ധനകാര്യസ്ഥാപനത്തെ ആശ്രയിക്കുവാനിടവരും.
അത്തം: മധ്യസ്ഥരുടെ സഹായത്താൽ ദാമ്പത്യസുഖ വിഘാതത്തിന് ശാശ്വതപരിഹാരം കണ്ടെത്തും. ഭർതൃകുടുംബത്തിൽ നിന്നും ലഭിച്ച ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.
ചിത്തിര: വ്യാപാര വ്യവസായമേഖലകളിൽ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി സാങ്കേതിക-സാമ്പത്തിക വിദഗ്ധരുമായി ചർച്ചകൾ നയിക്കുവാനിടവരും. സുഹൃത്‌സഹായത്താൽ പുത്രന് നല്ല വിവാഹാലോചനകൾ വന്നുചേരും.
ചോതി: കുടുംബത്തിൽ നടക്കുന്ന വിവാഹാദി മംഗളകർമങ്ങളിൽ ആദ്യന്തം പരിശ്രമം വേണ്ടിവരും. തൊഴിൽ മേഖലകളിൽ പല പ്രകാരത്തിലും മാർഗതടസ്സങ്ങൾ ഉണ്ടാകുമെങ്കിലും ആത്മസംയമനം പാലിച്ചാൽ അതിജീവിക്കുവാൻ സാധിക്കും.
വിശാഖം: പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
അനിഴം: ആഗ്രഹങ്ങൾ സഫലമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും.
തൃക്കേട്ട: കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പ്രവർത്തന പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും.
മൂലം: മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കും.
പൂരാടം: സഹോദര സുഹൃത് സഹായഗുണത്താൽ ആഗ്രഹ സാഫല്യമുണ്ടാകും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും.
ഉത്രാടം: ബന്ധുഗൃഹത്തിലേക്കു വിരുന്നു പോകും. വ്യാപാര വിപണന മേഖലയിൽ പുരോഗതിയുണ്ടാകും.
തിരുവോണം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. തൊഴിൽ മേഖലകളിൽ പുരോഗതിയുണ്ടാകും.
അവിട്ടം: ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചതയം: പുത്രനു വിദേശത്ത് ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതിനാൽ ആശ്വാസം തോന്നും. സാമ്പത്തിക ആവശ്യങ്ങൾക്കായി ധനകാര്യസ്ഥാപനത്തെ ആശ്രയിക്കും.
പൂരുരുട്ടാതി: കാർഷിക മേഖലകളിൽ താൽപര്യം വർധിക്കും. ഭർത്താവിനോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
ഉത്തൃട്ടാതി – സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുവാൻ അധികച്ചെലവ് അനുഭവപ്പെടും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
രേവതി: നഷ്ടപ്പെട്ടു എന്ന് കരുതുന്ന സ്വർണാഭരണം തിരിച്ചു ലഭിക്കും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com