ADVERTISEMENT

അത്തം
പഠിച്ച വിദ്യയോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. വിദ്യാർഥികൾക്കും ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും സമയം അനുകൂലം. പുതിയ കരാർ ജോലികൾ‍ ഒപ്പു വയ്ക്കുവാനും അത്തം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

ചിത്തിര
പലവിധത്തിലുള്ള സാഹചര്യങ്ങളാൽ ഏറ്റെടുക്കേണ്ട പ്രവൃത്തികളില്‍ നിന്നു പിന്മാറാനുള്ള സാഹചര്യം വന്നു ചേരും. വാഹനോപയോഗത്തിൽ വളരെയധികം ശ്രദ്ധിക്കുക. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കുക. മാർഗതടസ്സങ്ങൾ അതിജീവിച്ച് തൊഴിൽ മേഖലകളിൽ പുരോഗതി കൈവരിക്കുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

ചോതി
എല്ലാ മേഖലകളിലും വളരെ സൂക്ഷ്മതയോടു കൂടി പ്രവർത്തിക്കേണ്ടതാണ്. ഗൃഹനിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കേണ്ടി വരാം. വാഹനോപയോഗത്തിൽ ശ്രദ്ധിക്കുക. മംഗള കർമങ്ങളിലും സമ്മാന പദ്ധതികളിലും അനുകൂലമായ വിജയം കൈവരിക്കുവാനും ചോതി നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

വിശാഖം
ഔദ്യോഗിക മേഖലയിൽ കൂടുതല്‍ ഉത്തരവാദിത്വമുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റത്തിന് സാധ്യത കാണുന്നു. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വ്യാപാരവിപണന വിതരണ മേഖലകളിൽ നിയന്ത്രണം ഏർപെടുത്തും. തൊഴിൽ മേഖലകളിൽ അഭൂതപൂർവമായ വളർച്ച കൈവരിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ജൂൺ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur June 2024 / Atham, Chithira, Chothi, Vishakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com