സ്ഥാനക്കയറ്റവും സാമ്പത്തിക പുരോഗതിയും 7 കൂറുകാർക്ക്; സമ്പൂർണ മാസഫലം
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പൊതുവേ സാമ്പത്തികമായി ഗുണകരമായ ഒരു മാസമാണിത്. തൊഴിൽ രംഗത്തും പ്രശ്നങ്ങളില്ല. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുള്ള സമയമാണ് അതിനാൽ ആ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. മാസത്തിലെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. ചെറിയ ചെറിയ യാത്രകൾക്ക് സാധ്യത കാണുന്നു. ആരോഗ്യപരിചരണത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): കുടുംബജീവിതം സന്തോഷകരമായി മാറും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. കലാകാരന്മാർക്ക് അവരുടെ മേഖലയിൽ ശോഭിക്കാൻ സാധിക്കും. കുറച്ച് കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. മാസത്തിന്റെ രണ്ടാം പകുതി കൂടുതൽ മികച്ചത് ആയിരിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ബന്ധുക്കളുമായി ചില തർക്കങ്ങൾ ഉണ്ടാകാം.
മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി): ആഘോഷങ്ങളിലും സൽക്കാരങ്ങളിലും പങ്കെടുക്കാൻ സാധിക്കും. വിശേഷ വസ്ത്രങ്ങളും മറ്റും സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. വരവിലും അധികമായ ചെലവുകൾ ഉണ്ടാകും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകളും മുടങ്ങാതെ നടത്തുക. വീട് മാറി താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും.
കർക്കടകം (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം): പല കാര്യങ്ങളും പ്രതീക്ഷിക്കുന്നു പോലെ തന്നെ ചെയ്തു തീർക്കാൻ സാധിക്കും. സാമ്പത്തികമായി വലിയ പുരോഗതി കൈവരിക്കും. എതിരാളികളെ വശത്താക്കാൻ ശ്രമിക്കാം. ഉപരിപഠനത്തിന് അവസരം ലഭിക്കുന്ന കാലം. കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം): തൊഴിൽ രംഗത്ത് നേരിട്ടിരുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വരുമാനം വർധിക്കാനും സാധ്യതയുണ്ട്. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കാൻ യോഗം കാണുന്നു. സ്വന്തമായി ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കാൻ കഴിയും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കാനും ഇടയുണ്ട്. നിർത്തിവച്ചിരുന്ന പഠനം പുനരാരംഭിക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.
കന്നി (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): വളരെയധികം ദൈവാധീനമുള്ള കാലമാണ്. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കാൻ ഇടയാകും. മക്കളെ കൊണ്ട് സന്തോഷിക്കാനുള്ള സാഹചര്യമുണ്ടാകും. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അധികാരങ്ങൾ നേടാനാകും. ത്വക്ക് രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ടുപോകാൻ കഴിയും. സഹപ്രവർത്തകരുടെ സഹായം ലഭിക്കും.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നതയ്ക്കും ഇടയുണ്ട്. യാത്രകൾ ഗുണകരമായി മാറും. മഴക്കാല രോഗങ്ങൾ പിടിപെടാം. പല കാര്യങ്ങളും വിജയിക്കാൻ ഒന്നിലേറെ തവണ പരിശ്രമിക്കേണ്ടി വരാം. കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. എതിരാളികളെ വശത്താക്കാൻ കഴിയും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കുന്ന സമയമാണ്. കുടുംബ ജീവിതം ഊഷ്മളമാകും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ കഴിയും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമാണ്. വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത എത്തിച്ചേരും. സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ കഴിയും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും. ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്. സുഹൃത്തുക്കളെ കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാകും. ദീർഘകാലമായി പരിശ്രമിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എതിരാളികളെ വശത്താക്കാൻ കഴിയും. നിലവിലെ ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും.
മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി): സ്ഥാനക്കയറ്റവും സാമ്പത്തിക പുരോഗതിയും നേടാനാകുന്ന കാലമാണിത്. സന്താനഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതികൾക്ക് അതിനുള്ള യോഗം തെളിയും. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. ദീർഘയാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ബന്ധുക്കളുടെ സഹായം പ്രയോജനപ്പെടും. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക.
കുംഭം (അവിട്ടം രണ്ടാം പകുതി ഭാഗം, ച തയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം):കുടുംബത്തിൽ ഒരു മംഗള കർമം നടക്കാൻ ഇടയുണ്ട്. പുതിയ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ബന്ധുക്കളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും. പ്രായം ചെന്നവരെ വാത സംബന്ധമായ രോഗങ്ങൾ ശല്യം ചെയ്യും. സർക്കാർ ജീവനക്കാർക്ക് സ്ഥാന കയറ്റം ലഭിക്കാൻ ഇവിടെയുണ്ട്. പൊതുവേ പല കാര്യങ്ങളോടും അലസത തോന്നാൻ ഇടയുണ്ട്.
മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി): നല്ലതും മോശവുമായ പല കാര്യങ്ങളും നടക്കാൻ സാധ്യതയുള്ള ഒരു മാസമാണിത്. സാമ്പത്തിക ക്ലേശങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവാൻ ഇടയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. പുതിയ വാഹനം ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ആത്മീയ കാര്യങ്ങളോട് താൽപര്യം കുറയും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കാം.