ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: മംഗളകർമങ്ങളിൽ പങ്കെടുക്കും. ക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും.
ഭരണി: ഗൗരവമുള്ള വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും.
കാർത്തിക: സഹയാത്രികന്റെ ആവശ്യം പരിഗണിക്കും. പുത്രപൗത്രാദികളുടെ ആഗമനം മനസ്സമാധാനത്തിന് വഴിയൊരുക്കും.
രോഹിണി: പ്രത്യേക ഈശ്വരപ്രാർഥനകളാൽ ആഗ്രഹസാഫല്യമുണ്ടാകും. ദീർഘകാല നിക്ഷേ പമെന്ന നിലയിൽ ഭൂമി വാങ്ങുവാനിടവരും.
മകയിരം: ഹ്രസ്വകാല പാഠ്യ പദ്ധതിക്ക് ചേരുവാൻ സാധിക്കും. പ്രവർത്തനരംഗങ്ങളിൽ സജീവ സാന്നിധ്യം വേണ്ടിവരും.
തിരുവാതിര: ആത്മവിശ്വാസത്തോടു കൂടി പുതിയ ചുമതലകൾ ഏറ്റെടുക്കും. പ്രവർത്തന മേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ തയാറാകും.
പുണർതം: കഴിവിന്റെ പരമാവധി പ്രവർത്തിക്കുന്നതിനാൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.
പൂയം: സമാനചിന്താഗതിയിലുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. അനുരഞ്ജന ശ്രമം അന്തിമമായി വിജയിക്കും.
ആയില്യം: പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവമുണ്ടാകും. ഏറെക്കുറെ പൂർത്തിയായ ഗൃഹം വാങ്ങുവാൻ ധാരണയാകും. കർത്തവ്യബോധം വർധിക്കും.
മകം: ഉപരിപഠനത്തിന് ചേരുവാൻ തീരുമാനിക്കും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും.
പൂരം: വ്യവസായം വിപുലീകരിക്കുവാൻ വിദഗ്ധ നിർദേശം തേടും. സങ്കൽപത്തിനനുസരിച്ച് ഉയരുവാനുള്ള സാഹചര്യമുണ്ടാകും.
ഉത്രം: സാഹചര്യങ്ങൾ വിലയിരുത്തി അനുകൂല ചിന്തകൾക്ക് തയാറാകും. ആരോഗ്യം തൃപ്തികരമായിരിക്കും. സംതൃപ്തിയുള്ള പ്രവർത്തനങ്ങൾ സമയപരിധി നിശ്ചയിച്ച് ഏറ്റെടുക്കും. മംഗള വേളയിൽ വച്ച് ഉന്നതരെ പരിചയപ്പെടുവാൻ അവസരമുണ്ടാകും.
അത്തം: അതീവ ജാഗ്രതയോടു കൂടി പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. സഹകരണ മനോഭാവവും ലക്ഷ്യബോധത്തോടു കൂടിയുള്ള സമീപനവും സർവകാര്യവിജയങ്ങൾക്കും വഴിയൊരുക്കും.
ചിത്തിര: സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. ശാസ്ത്രീയ പ്രായോഗിക വശങ്ങൾ സമന്വയിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
ചോതി: വാഗ്ദാനങ്ങൾ പ്രവർത്തന തലത്തിൽ കൊണ്ടുവരും. ഉന്നതരുമായുള്ള ആത്മ ബന്ധത്തിൽ നിന്നും പുതിയ ആശയങ്ങൾ ഉദ്ഭവിക്കും.
വിശാഖം: പ്രവർത്തന നേട്ടങ്ങൾ വിലയിരുത്തി വിപുലീകരണത്തിന് തയാറാകും. നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊന്നിന് ചേരും. പുതിയ സ്നേഹബന്ധം ഉടലെടുക്കും.
അനിഴം: മംഗള വേളയിൽ പുതിയ സ്നേഹബന്ധം ഉടലെടുക്കും. സുതാര്യതയുള്ള പ്രവർത്തനങ്ങളാൽ ദുഷ്കീർത്തി നിഷ്പ്രഭമാകും.
തൃക്കേട്ട: പദ്ധതി ആസൂത്രണങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വിവിധങ്ങളായ ആവശ്യങ്ങൾക്കായി അവധിയെടുക്കും.
മൂലം: പ്രവൃത്തി പരിചയത്താൽ പുതിയ പദ്ധതികൾ ഏറ്റെടുക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാൻ ആത്മപ്രചോദനമുണ്ടാകും. മാതാപിതാക്കളെ അന്യദേശത്ത് താമസിപ്പിക്കുവാൻ അനുമതി ലഭിക്കും.
പൂരാടം: മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയം കൈവരിക്കും. ആത്മവിശ്വാസം വർധിക്കും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും.
ഉത്രാടം: പ്രവർത്തനമേഖലകളിൽ പുരോഗതിയുണ്ടാകും. ഉപരിപഠനത്തിന് ചേരുവാൻ അന്യസംസ്ഥാന യാത്ര പുറപ്പെടും. കീഴ്‌വഴക്കം മാനിച്ച് പാരമ്പര്യ പ്രവൃത്തികൾ പിന്തുടരും.
തിരുവോണം: ദമ്പതികളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിക്കും. വാഗ്ദാനങ്ങൾ നിറവേറ്റുവാൻ അഹോരാത്രം പ്രവർത്തനം വേണ്ടിവരും.
അവിട്ടം: ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്ന കർമമേഖലകളിൽ പ്രവേശിക്കും. മേലധികാരിയുടെ നിർദേശപ്രകാരം പുതിയ ചുമതലകൾ ഏറ്റെടുക്കും.
ചതയം: അകാരണ തടസ്സങ്ങളെ അതിജീവിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. മംഗളകർമങ്ങളിൽ പങ്കെടുക്കും. പാരമ്പ ര്യപ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
പൂരുരുട്ടാതി: സത്യാവസ്ഥ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിഞ്ഞുമാറും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും.
ഉത്തൃട്ടാതി: പരമപ്രധാനമായ കാര്യങ്ങൾക്ക് പ്രഥമ പരിഗണന ലഭിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജിക്കും.
രേവതി: യാഥാർഥ്യങ്ങളോടു യോജിക്കുന്ന ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ച് പ്രവർത്തന തലങ്ങൾക്ക് മാറ്റം വരുത്തും.