ADVERTISEMENT

മിഥുനം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

അശ്വതി: തൊഴിൽ രംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഗൃഹനിർമാണ ശ്രമങ്ങൾ വിജയിക്കും. വാഹനം വാങ്ങാനുള്ള അവസരങ്ങൾ സംജാതമാകും. വിവാഹം, വിദേശ യാത്ര പരിപാടികൾ ഇവകളും സാധൂകരിക്കപ്പെടും.

ഭരണി: തന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും. തർക്കത്തിൽ കിടന്ന സ്വത്തുവകകൾ തീർപ്പായി വരാം. വിദ്യാർഥികൾക്കും മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കും ഉജ്ജ്വല വിജയ സാധ്യതകൾ കാണുന്നു. പ്രഫഷനൽ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സാധിക്കും. വീടിന്റെ പുനരുദ്ധാരണ കാര്യങ്ങൾ നടക്കും.

കാർത്തിക: സാമ്പത്തിക രംഗത്ത് സമ്മിശ്രാവസ്ഥ കാണുന്നു. കുടുംബാംഗങ്ങളുമായി കൂടിച്ചേരാൻ ഇടവരികയോ അവരോടൊത്ത് യാത്രകൾ ചെയ്യേണ്ടതായോ വരാം. സന്താനങ്ങളെ കൊണ്ട് ഉന്നതി ഉണ്ടാകും. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ അലട്ടും. ആരോഗ്യ ശ്രദ്ധ വേണം.

രോഹിണി: പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടതായി വരും. നന്നായി ഈശ്വരപ്രാർഥന ചെയ്യണം. ക്രമേണ ഇവയെല്ലാം ശമനപ്പെടും കൃത്യനിർവഹണ വീഴ്ച വരാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതാണ്. അലർജി, ആസ്മ, അസ്ഥി രോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധവേണം. ആരുമായും കലഹത്തിന് പോവരുത്. വാക് ദോഷം വരാതെ നോക്കണം.

മകയിരം: ജോലിഭാരം കൂടും. മേലുദ്യോഗസ്ഥരുമായി കലഹം വരാതെ നോക്കണം. ചെലവുകൾ അധികരിക്കും പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു. തടസ്സങ്ങൾ വരാതിരിക്കാൻ നന്നായി ഈശ്വരപ്രാർഥന ചെയ്യുക. അസുഖങ്ങൾ അവഗണിക്കരുത്.

തിരുവാതിര: ഇടപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം. സാമ്പത്തിക വിഷയങ്ങളിൽപ്പെട്ടിട്ടുള്ള മന:ക്ലേശങ്ങൾ ഉണ്ടാകാം. കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നതയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ദീർഘയാത്രകൾ കഴിവതും കുറയ്ക്കുക. സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദേശങ്ങൾ പരിഗണിക്കുക.

പുണർതം: അശ്രദ്ധ മൂലം പല ദോഷാനുഭവങ്ങളും ഉണ്ടാകും. ചതിയിൽ പെടാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. പകർച്ചവ്യാധികൾ പിടിപ്പെടാതെ നോക്കണം. തൊഴിൽ രംഗത്ത് ചില മ്ലാനതകൾ അനുഭവപ്പെടും. എന്നാൽ ദൈവാധീനത്താൽ കൂടുതൽ ദോഷാനുഭവങ്ങൾ ഉണ്ടാവില്ല.

പൂയം: ഇടവിട്ട് ക്ലേശങ്ങളോ ദുരിതങ്ങളോ അനുഭവപ്പെടാം. എന്നാൽ സാമ്പത്തികഭദ്രതയും കുടുംബാഭിവൃദ്ധിയും കാണുന്നു.
വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. നന്നായി കഠിനാധ്വാനം ചെയ്യണം. ഗൃഹനിർമാണം നടക്കും. വാക്ക് ദോഷം വരാതെ നോക്കണം.

ആയില്യം: ഗുണദോഷസമ്മിശ്രാനുഭവങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുമായോ കൂട്ടുകാരുമായോ പിണങ്ങാനിടയുണ്ട്. ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്.

മകം: വളരെ നല്ല കാര്യങ്ങൾ ചെയ്യാനും ജനസമ്മിതി നേടാനും കഴിയും. ഭൂമി വാങ്ങാനും ഗൃഹനിർമാണത്തിനുമുള്ള അവസരങ്ങൾ കൈവരും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും .വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.

പൂരം: കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ഭൂമി ലാഭം, വാഹനലാഭം ഇവ പ്രതീക്ഷിക്കാം.
കർമരംഗത്ത് നല്ല അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ജോലിയിൽ നിന്നും പല നേട്ടങ്ങളും കൈവരും.

ഉത്രം: ആരോഗ്യ സംരക്ഷണത്തിനായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും. മറന്നു കിടപ്പുള്ള പല കാര്യങ്ങളും ഓർമിച്ച് പ്രവർത്തിക്കുവാൻ സാധിക്കും.

അത്തം: മത്സരപരീക്ഷകളിൽ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ ആത്മാർഥമായി പ്രവർത്തിക്കും. മഹദ് വ്യക്തികളുമായി വിജ്ഞാനപ്രദമായ ആശയങ്ങൾ പങ്കുവെക്കാൻ അവസരമുണ്ടാകും. കരാറുകാർക്ക് കിട്ടാനുള്ള ധനം ലഭിക്കുകയും പുതിയ കരാറുകൾ വന്നു ചേരുകയും ചെയ്യും.

ചിത്തിര: സന്താനങ്ങളുടെ പഠനത്തിന്റെ ഭാഗമായി ചില യാത്രകൾ വേണ്ടതായി വരും. കുടുംബ പുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തും. വീടിന്റെ അറ്റകുറ്റപണികൾ നടത്തും. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കും ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

ചോതി: പല പ്രകാരേണയുള്ള അസഹിഷ്ണുത അനുഭവപ്പെടാം. ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങളും അലട്ടും. ബന്ധുക്കളോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം. യാത്രകൾ കഴിവതും കുറയ്ക്കണം. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും.

വിശാഖം: എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. ദുഷിച്ച കൂട്ടുകെട്ടുകളും ലഹരി വസ്തുക്കളും വർജിക്കുക. ഭക്ഷ്യവിഷബാധ യേൽക്കാതെ സൂക്ഷിക്കണം. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

അനിഴം: ദൈവാധീനം ഉള്ളത് കൊണ്ട് ആയുർ ദോഷം തരണം ചെയ്യും. അലർജി രോഗികൾ വളരെ ശ്രദ്ധിക്കണം. സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതായുണ്ട്. മുറിവ്, ചതവ് വരാതിരിക്കാൻ ശ്രദ്ധിക്കുക. ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കുക.

തൃക്കേട്ട: ഒരു ഭാഗത്ത് ഉത്തരവാദിത്വങ്ങൾ വർധിക്കുകയും മറുഭാഗത്ത് കർമപുഷ്ടി കുറവു മൂലം മാനസിക പിരിമുറുക്കും വർധിക്കുകയും ചെയ്യും. സാഹസ പ്രവൃത്തികളിൽ നിന്നും പിൻമാറണം. സഹപ്രവർത്തകരുമായി രമ്യതയിൽ വർത്തിക്കണം. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.

മൂലം: പൊതുപ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കും. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ് പേര് സമ്പാദിക്കാൻ ഇടവരുത്തും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർഥനയിലും ധ്യാനത്തിലും സമയം കണ്ടെത്തണം. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും.
ദമ്പതികൾ വിട്ടു വീഴ്ചാ മനോഭാവം കൈക്കൊള്ളണം.

പൂരാടം: അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. ചില ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഈശ്വരാധീനം വർധിപ്പിക്കാൻ ശ്രമിക്കണം. വാഹനം, അഗ്നി ഇവ മൂലം അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. ജോലിയിൽ വിരസത വരാതെ നോക്കണം. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.

ഉത്രാടം: മേലധികാരികളുമായുള്ള നല്ല ബന്ധം പലവിധ ഉയർച്ചകൾക്കും കാരണമാകും. ചില വാക്കുതർക്കങ്ങൾ കുടുംബത്തിൽ ഉണ്ടാവാതെ നോക്കണം. ആഡംബരം ഒഴിവാക്കണം. പുണ്യതീർഥയാത്രകൾ തുടങ്ങിയവയ്ക്ക് അവസരമുണ്ടാകുമെങ്കിലും വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

തിരുവോണം: കുടുംബത്തിൽ പൊതുവെ സമാധാനവും സന്തോഷകരവുമായ അന്തരീക്ഷം ഉണ്ടാകുന്നതാണ്. ഗൃഹനിർമാണം പുരോഗമിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. തീർഥാടനത്തിലും ക്ഷേത്രകാര്യങ്ങളിലും മനസ്സ് വ്യാപരിക്കും. മക്കൾക്ക് വിദ്യാഭ്യാസ രംഗത്ത് ശോഭനമായ ഭാവി കാണുന്നു.

അവിട്ടം: സാമ്പത്തിക ഇടപാടുകൾ തർക്കം കാരണം നീളാൻ സാധ്യത. കുടുംബത്തിൽ അനാവശ്യ ചെലവുകൾ അധികരിക്കും. സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കണം. പൊതുപ്രവർത്തകർക്ക് ചില എതിർപ്പുകൾ ഉണ്ടായേക്കാം. അസുഖങ്ങളെ അവഗണിക്കരുത്.

ചതയം: ശ്രദ്ധക്കുറവ് മൂലം ധനനഷ്ടത്തിനും അപകടങ്ങൾക്കും ഇടയുണ്ട്. ചില കൂട്ടുകെട്ടുകൾ മൂലം മന:സ്വസ്ഥത ഇല്ലാതാകും. ചില രഹസ്യബന്ധങ്ങൾ ഉണ്ടാകാതെ നോക്കണം. പിന്നീട് അതുമൂലം ദു:ഖിക്കും. സ്വന്തം ആരോഗ്യകാര്യങ്ങളിലും മക്കളുടെ ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.

പൂരൂരുട്ടാതി: സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ ധനം ചെലവു ചെയ്യേണ്ടി വരും. എടുത്തു ചാടി ചെയ്യുന്ന പല കാര്യങ്ങളും പരാജയപ്പെടാൻ സാധ്യത. എല്ലാവിധ നേട്ടങ്ങൾക്കുമായി മനസ്സ് നിയന്ത്രിക്കുന്നതും ബുദ്ധിപരമായി പ്രവർത്തിക്കുന്നതും ഉത്തമം. കുടുംബങ്ങളിൽ ഐക്യവും സന്തോഷവും നിലനിർത്താൻ ശ്രമിക്കണം. തൊഴിലിനോട് വെറുപ്പും വിരസതയും ഉണ്ടാവാതെ നോക്കണം.

ഉത്തൃട്ടാതി: ജലം, അഗ്നി എന്നിവയിൽ നിന്നും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. പല കാര്യങ്ങളും കുടുംബാംഗങ്ങളിൽ നിന്നും മറച്ചു വെച്ചു ചെയ്യുന്ന പ്രവണത അപകടത്തിലാക്കും. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. പണം കൈകാര്യം ചെയ്യുമ്പോൾ നഷ്ടം സംഭവിക്കാൻ സാധ്യത കാണുന്നതിനാൽ നല്ല ശ്രദ്ധ വേണം.

രേവതി: വിവാദപരമായ കാര്യങ്ങളിൽ ഇടപെട്ട് മനസ്സ് വിഷമിക്കും. ധനമിടപാടിലും പ്രവർത്തന മേഖലയിലും സൂക്ഷ്മമായ ഇടപെടലുകൾ വേണം. ചില അപരിചിത വ്യക്തികൾ വഴി കുടുംബകലഹത്തിന് സാധ്യത. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. അലസത വെടിയണം.


ജ്യോതിഷി പ്രഭാസീന സി.പി.
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com

English Summary:

Monthly Star Prediction by Prabhaseena C P, 1199 Midhunam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com