ADVERTISEMENT

അശ്വതി: വിൽപനോദ്ദേശ്യത്തോടു കൂടി ഭൂമി വാങ്ങുവാനിടവരും.  നറുക്കെടുപ്പിലും കലാകായിക മത്സരങ്ങളിലും വിജയിക്കും. 

ഭരണി: സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. 

കാർത്തിക: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആശ്രയിച്ചുവരുന്ന ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. 

രോഹിണി: നിശ്ചിത കാലയളവിനു മുൻപ് ഉദ്യോഗത്തിൽ നിന്നും വിരമിക്കുവാൻ തീരുമാനിക്കും. വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വിൽപനയ്ക്ക് തയാറാകും. 

മകയിരം: നിലനിൽപിന്നാധാരമായ ഉദ്യോഗം ലഭിച്ചതിനാൽ വർഷങ്ങളായി നിലനിന്നിരുന്ന തൊഴിൽപരമായ അനിഷ്ടാവസ്ഥകൾക്ക് പരിഹാരമാകും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. 

തിരുവാതിര: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും. .

പുണർതം: ആത്മാർഥമായ പ്രവർത്തനങ്ങളാലും സുഹൃത്‌സഹായത്താലും ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. 

പൂയം: പുതിയ വ്യാപാരം തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികൾ സ്വീകരിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. 

ആയില്യം: ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. വിശിഷ്ടസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. 

മകം: ആഭരണം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. 

പൂരം:പുതിയ കരാർജോലിയിൽ ഒപ്പുവയ്ക്കുവാനിടവരും. അനുവദിച്ച സംഖ്യ ലഭിക്കുവാൻ കക്ഷിരാഷ്ട്രീയക്കാരുടെ സഹായം തേടും. 

ഉത്രം: വിദഗ്ധ പരിശോധനയിൽ മാരകമായ അസുഖങ്ങൾ ഇല്ലെന്നറിഞ്ഞതിനാൽ ആശ്വാസമാകും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. 

അത്തം: കലാകായിക മത്സരങ്ങളിൽ വിജയം കൈവരിക്കും. പ്രവർത്തനമേഖലകളുടെ വിപുലീകരണത്തിനായി വിദഗ്ധ നിർദേശവും ഉപദേശവും തേടും. 

ചിത്തിര: പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. വസ്ത്രാഭരണ–സുഗന്ധദ്രവ്യങ്ങൾ വാങ്ങുവാൻ പ്രതീക്ഷിച്ചതിലുപരി പണച്ചെലവ് അനുഭവപ്പെടും.

ചോതി: വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ അനിഷ്ട ഫലങ്ങൾ ഒഴിവായി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. 

വിശാഖം: അധികാര ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും.  

അനിഴം: വാഹനം മാറ്റി വാങ്ങുവാനിടവരും. പരിശ്രമസാഫല്യത്താൽ മനസ്സമാധാനമുണ്ടാകും. 

തൃക്കേട്ട – സമ്മാന പദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്കു സാമ്പത്തിക സഹായം ചെയ്യുവാനിടവരും.

മൂലം: പ്രവർത്തനക്ഷമതക്കുറവുള്ള വ്യവസായം വിൽപന ചെയ്ത് വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. 

പൂരാടം: നിലവിലുള്ളതിനെക്കാൾ സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ഉള്ള ഉദ്യോഗത്തിന് അവസരം വന്നുചേരും. മാതാപിതാക്കളുടെ വാക്കുകൾക്കനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിഞ്ഞുമാറും. 

ഉത്രാടം: സമാനമനസ്കരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. 

തിരുവോണം: നിലവിലുള്ളതിനെക്കാൾ വലിയ വാഹനം വാങ്ങുവാൻ ധാരണയാകും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരുന്നതിനാൽ സംഘനേതൃസ്ഥാനം ഒഴിയുവാൻ തീരുമാനിക്കും.

അവിട്ടം:  കീഴ്ജീവനക്കാരുടെ സഹായത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. 

ചതയം: പുതിയ വ്യാപാരം തുടങ്ങുന്നതിനുള്ള സാധ്യതകളെപ്പറ്റി വിലയിരുത്തും. സുഹൃത്തിന്റെ സാന്ത്വന വചനങ്ങൾ ആശ്വാസം നൽകും. 

പൂരുരുട്ടാതി: അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കു വിധേയനാകുമെങ്കിലും ഈശ്വരാരാധനകളാൽ അന്തിമമായി രക്ഷപ്പെടും. സൗഹൃദ സംഭാഷണത്തിൽ പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. 

ഉത്തൃട്ടാതി: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. 

രേവതി: ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടു കൂടി വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുവാൻ ആവശ്യമായ നിർദേശം തേടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com