മിഥുനത്തിൽ ഈ നാളുകാർക്ക് വേണം അധികശ്രദ്ധ; സമ്പൂർണ ഫലം
Mail This Article
മിഥുനം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മിഥുനത്തിൽ അധികശ്രദ്ധ വേണ്ട നാളുകൾ.
രോഹിണി: പ്രതിസന്ധികളും പ്രയാസങ്ങളും അഭിമുഖീകരിക്കേണ്ടതായി വരും. നന്നായി ഈശ്വരപ്രാർഥന ചെയ്യണം. ക്രമേണ ഇവയെല്ലാം ശമനപ്പെടും കൃത്യനിർവഹണ വീഴ്ച വരാതിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതാണ്. അലർജി, ആസ്മ, അസ്ഥി രോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധവേണം. ആരുമായും കലഹത്തിന് പോവരുത്. വാക് ദോഷം വരാതെ നോക്കണം.
മകയിരം: ജോലിഭാരം കൂടും. മേലുദ്യോഗസ്ഥരുമായി കലഹം വരാതെ നോക്കണം. ചെലവുകൾ അധികരിക്കും പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു. തടസ്സങ്ങൾ വരാതിരിക്കാൻ നന്നായി ഈശ്വരപ്രാർഥന ചെയ്യുക. അസുഖങ്ങൾ അവഗണിക്കരുത്.
തിരുവാതിര: ഇടപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം. സാമ്പത്തിക വിഷയങ്ങളിൽപ്പെട്ടിട്ടുള്ള മന:ക്ലേശങ്ങൾ ഉണ്ടാകാം. കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നതയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ദീർഘയാത്രകൾ കഴിവതും കുറയ്ക്കുക. സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദേശങ്ങൾ പരിഗണിക്കുക.
പുണർതം: അശ്രദ്ധ മൂലം പല ദോഷാനുഭവങ്ങളും ഉണ്ടാകും. ചതിയിൽ പെടാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. പകർച്ചവ്യാധികൾ പിടിപ്പെടാതെ നോക്കണം. തൊഴിൽ രംഗത്ത് ചില മ്ലാനതകൾ അനുഭവപ്പെടും. എന്നാൽ ദൈവാധീനത്താൽ കൂടുതൽ ദോഷാനുഭവങ്ങൾ ഉണ്ടാവില്ല.
ചോതി: പല പ്രകാരേണയുള്ള അസഹിഷ്ണുത അനുഭവപ്പെടാം. ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങളും അലട്ടും. ബന്ധുക്കളോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം. യാത്രകൾ കഴിവതും കുറയ്ക്കണം. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും.
വിശാഖം: എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. ദുഷിച്ച കൂട്ടുകെട്ടുകളും ലഹരി വസ്തുക്കളും വർജിക്കുക. ഭക്ഷ്യവിഷബാധ യേൽക്കാതെ സൂക്ഷിക്കണം. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
തൃക്കേട്ട: ഒരു ഭാഗത്ത് ഉത്തരവാദിത്വങ്ങൾ വർധിക്കുകയും മറുഭാഗത്ത് കർമപുഷ്ടി കുറവു മൂലം മാനസിക പിരിമുറുക്കും വർധിക്കുകയും ചെയ്യും. സാഹസ പ്രവൃത്തികളിൽ നിന്നും പിൻമാറണം. സഹപ്രവർത്തകരുമായി രമ്യതയിൽ വർത്തിക്കണം. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം.
മൂലം: പൊതുപ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കും. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ് പേര് സമ്പാദിക്കാൻ ഇടവരുത്തും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർഥനയിലും ധ്യാനത്തിലും സമയം കണ്ടെത്തണം. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും.
ദമ്പതികൾ വിട്ടു വീഴ്ചാ മനോഭാവം കൈക്കൊള്ളണം.
പൂരാടം: അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. ചില ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഈശ്വരാധീനം വർധിപ്പിക്കാൻ ശ്രമിക്കണം. വാഹനം, അഗ്നി ഇവ മൂലം അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. ജോലിയിൽ വിരസത വരാതെ നോക്കണം. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.
അവിട്ടം: സാമ്പത്തിക ഇടപാടുകൾ തർക്കം കാരണം നീളാൻ സാധ്യത. കുടുംബത്തിൽ അനാവശ്യ ചെലവുകൾ അധികരിക്കും. സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കണം. പൊതുപ്രവർത്തകർക്ക് ചില എതിർപ്പുകൾ ഉണ്ടായേക്കാം. അസുഖങ്ങളെ അവഗണിക്കരുത്.
ചതയം: ശ്രദ്ധക്കുറവ് മൂലം ധനനഷ്ടത്തിനും അപകടങ്ങൾക്കും ഇടയുണ്ട്. ചില കൂട്ടുകെട്ടുകൾ മൂലം മന:സ്വസ്ഥത ഇല്ലാതാകും. ചില രഹസ്യബന്ധങ്ങൾ ഉണ്ടാകാതെ നോക്കണം. പിന്നീട് അതുമൂലം ദു:ഖിക്കും. സ്വന്തം ആരോഗ്യകാര്യങ്ങളിലും മക്കളുടെ ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.
പൂരൂരുട്ടാതി: സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിൽ ധനം ചെലവു ചെയ്യേണ്ടി വരും. എടുത്തു ചാടി ചെയ്യുന്ന പല കാര്യങ്ങളും പരാജയപ്പെടാൻ സാധ്യത. എല്ലാവിധ നേട്ടങ്ങൾക്കുമായി മനസ്സ് നിയന്ത്രിക്കുന്നതും ബുദ്ധിപരമായി പ്രവർത്തിക്കുന്നതും ഉത്തമം. കുടുംബങ്ങളിൽ ഐക്യവും സന്തോഷവും നിലനിർത്താൻ ശ്രമിക്കണം. തൊഴിലിനോട് വെറുപ്പും വിരസതയും ഉണ്ടാവാതെ നോക്കണം.
ഉത്തൃട്ടാതി: ജലം, അഗ്നി എന്നിവയിൽ നിന്നും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. പല കാര്യങ്ങളും കുടുംബാംഗങ്ങളിൽ നിന്നും മറച്ചു വെച്ചു ചെയ്യുന്ന പ്രവണത അപകടത്തിലാക്കും. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. പണം കൈകാര്യം ചെയ്യുമ്പോൾ നഷ്ടം സംഭവിക്കാൻ സാധ്യത കാണുന്നതിനാൽ നല്ല ശ്രദ്ധ വേണം.
രേവതി: വിവാദപരമായ കാര്യങ്ങളിൽ ഇടപെട്ട് മനസ്സ് വിഷമിക്കും. ധനമിടപാടിലും പ്രവർത്തന മേഖലയിലും സൂക്ഷ്മമായ ഇടപെടലുകൾ വേണം. ചില അപരിചിത വ്യക്തികൾ വഴി കുടുംബകലഹത്തിന് സാധ്യത. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. അലസത വെടിയണം.