ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി പതിനൊന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഞായറാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ധനയോഗം, ബിസിനസിൽ വർധനവ്, യാത്രാവിജയം, ബന്ധുസമാഗമം, അവിചാരിത ധനയോഗം, ഉപയോഗസാധനലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. മേലധികാരിയിൽ നിന്ന് അനുകൂലപ്രതികരണങ്ങൾ ലഭിക്കാം. സഹപ്രവർത്തകരുമായി സന്തോഷം പങ്കിടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. അപ്രതീക്ഷിത വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. വെള്ളിയാഴ്ച മുതല്‍ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി പതിനൊന്നു മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ശരീരക്ഷതം, നഷ്ടം, മനഃപ്രയാസം, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ഞായറാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതല്‍ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. യാത്രകൾ തടസ്സപ്പെടാം. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. നടക്കാതിരുന്ന കാര്യങ്ങൾ നടക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. പുതിയ സുഹൃദ്ബന്ധങ്ങൾ ഉടലെടുക്കാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. നല്ല സന്ദേശങ്ങൾ ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. ഞായറാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാല്‍ മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, ശരീരക്ഷതം, കലഹം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച മുതല്‍ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽ ലാഭം, സ്ഥാനലാഭം, അനുകൂലസ്ഥലംമാറ്റയോഗം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. പ്രതീക്ഷകൾ വർധിക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ചൊവ്വാഴ്ച വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം, അംഗീകാരം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസ നിമിഷങ്ങൾക്കും യാത്രകൾക്കും സാധ്യത. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, പാഴ്ചെലവ് ഇവ കാണുന്നു. വെള്ളിയാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി പതിനൊന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ഞായറാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. ചർച്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെളളിയാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, നഷ്ടം, ശത്രുശല്യം, ഇച്ഛാഭംഗം, അഭിമാനക്ഷതം, യാത്രാപരാജയം ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വരെ പ്രതികൂലം. കാര്യതടസ്സം, പരീക്ഷാപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. കൂടിക്കാഴ്ചകളിൽ സംതൃപ്തി കുറയാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, മത്സരവിജയം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. പ്രമോഷൻ ലഭിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഞായറാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, നഷ്ടം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു േചരാം. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. സഹപ്രവർത്തകര്‍ ദ്വേഷിക്കാം. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, ഉപയോഗസാധനലാഭം, സൽക്കാരയോഗം, ആരോഗ്യം ഇവ കാണുന്നു. സുഖലോലുപവസ്തുക്കൾ ലഭിക്കാം. യാത്രകൾ വിജയിക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി പതിനൊന്നു മണി വരെ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. ഞായറാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, നിയമവിജയം, സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഞായറാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, വാഗ്വാദം, മനഃപ്രയാസം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെള്ളിയാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി പതിനൊന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, യാത്രാതടസ്സം, ഉദരവൈഷമ്യം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ചെലവ്, അലച്ചിൽ, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. വേണ്ടപ്പെട്ടവർ അകലാം. ഞായറാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനകൂലഫലയോഗം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, വഴക്ക്, നിയമപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. സഹപ്രവർത്തകർ ദ്വേഷിക്കാം. വെളളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.

കുംഭം ‌(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച രാത്രി പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, ആരോഗ്യം, സന്തോഷം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വായ്പാശ്രമങ്ങള്‍ വിജയിക്കാം. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. ചർച്ചകൾ വിജയിക്കാം. ഞായറാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, പാഴ്ചെലവ്, അലച്ചിൽ, യാത്രാപരാജയം, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ബുധനാഴ്ച മുതൽ അനുകൂലം. കാര്യവിജയം, നിയമവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെളളിയാഴ്ച മുതല്‍ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ചൊവ്വാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, ധനയോഗം, അംഗീകാരം, മത്സരവിജയം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ബുധനാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം, ചെലവ്, ധനതടസ്സം, ബിസിനസിൽ നഷ്ടം, നിയമപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

English Summary:

Weekly Professional Prediction by G. Jayachandraraj, 2024 June 23 to 29

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com