ADVERTISEMENT

അശ്വതി: വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ ഫലങ്ങൾ വന്നു േചരും. മേലധികാരികളിൽ നിന്ന് അനുമോദനങ്ങൾ വന്നു ചേരുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

ഭരണി: ഔദ്യോഗികമേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. വാഹനോപയോഗത്തിൽ ശ്രദ്ധിക്കണം. വിശേഷപ്പെട്ട േദവാലയദർശനത്തിനുള്ള അവസരം വന്നു ചേരുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

കാർത്തിക: കർമമേഖലകളുമായി ബന്ധപ്പെട്ട് യാത്രകൾ വർധിക്കും. പകർച്ചവ്യാധി പിടിപെടാനുള്ള സാധ്യത കാണുന്നു. പൊതുപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. സന്ധിസംഭാഷണം, ചർച്ചകൾ, പരീക്ഷ, ഇന്റർവ്യൂ എന്നിവയിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.   

രോഹിണി: വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. സാമ്പത്തിക ഇടപാടുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് നന്നായിരിക്കും. നിലവിലുള്ള വാഹനം മാറ്റി വാങ്ങുന്നതിനും രോഹിണി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur July 2024 / Ashwathy, Bharani , Karthika , Rohini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com