ജൂലൈ ആദ്യവാരം ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ
Mail This Article
അശ്വതി: ഭാവിയിൽ മക്കൾക്ക് ആവശ്യം വരുമെന്ന ധാരണയിൽ പട്ടണത്തിൽ ഗൃഹം വാങ്ങുവാൻ തീരുമാനിക്കും. സംഘടനാ പ്രവർത്തനങ്ങൾക്ക് സാരഥ്യസ്ഥാനം വഹിക്കുവാനിടവരും.
ഭരണി: സത്യസന്ധവും അർപ്പണ മനോഭാവവും ഉള്ള പ്രവർത്തനങ്ങളാൽ കൂടുതൽ പ്രവൃത്തി മേഖലകൾ തുടങ്ങുന്നതിനുള്ള വഴിയൊരുക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്കു സാമ്പത്തിക സഹായം നൽകുവാനിടവരും.
കാർത്തിക: കടമകൾ വേണ്ടവിധത്തിൽ നിർവഹിക്കുവാൻ സാധിക്കുന്നതിനാൽ കൃതാർഥനാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
രോഹിണി: വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുമെങ്കിലും അപരിചിതരെ ഉൾപ്പെടുത്തുന്നത് അബദ്ധമാകും. അവധിയെടുത്ത് ആരാധനാലയ ദർശനം നടത്തുവാനിടവരും.
മകയിരം: കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരങ്ങൾക്ക് തുടക്കം കുറിക്കും. പ്രായത്തിനനുസരിച്ച് പക്വതയില്ലാത്ത പുത്രിക്ക് ഉപദേശം നൽകുവാൻ ബന്ധു സഹായം തേടും.
തിരുവാതിര: ഈശ്വരാരാധനകളാലും കഠിനാധ്വാനത്താലും ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. വിതരണ സമ്പ്രദായം വിപുലമാക്കുവാൻ ഉത്സാഹികളായ ഉദ്യോഗസ്ഥരെ നിയമിക്കും.
പുണർതം: ഊഹക്കച്ചവടത്തിൽ ലാഭാനുഭവങ്ങൾ കുറയും. പ്രലോഭനങ്ങൾ പലതും വന്നു ചേരുമെങ്കിലും യുക്തിപൂർവം ചിന്തിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും.
പൂയം: വ്യവഹാര വിജയത്താൽ മനസ്സമാധാനമുണ്ടാകും. വാഹനം മാറ്റി വാങ്ങുവാൻ തീരുമാനിക്കും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതിക്ക് അപേക്ഷ നൽകും.
ആയില്യം: നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാൻ അവസരമുണ്ടാകും. ബന്ധുവിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുവാനിടവരും.
മകം: ആസൂത്രിത പദ്ധതികൾ നടപ്പിലാക്കുവാൻ സുഹൃത്തിന്റെ സഹായം തേടും. ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനായതിനാൽ മനസ്സമാധാനമുണ്ടാകും.
പൂരം: വിട്ടുവീഴ്ചാ മനോഭാവത്താൽ ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മനസ്സിലുദ്ദേശിക്കുന്ന സ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
ഉത്രം: വാഹനം മാറ്റി വാങ്ങുവാൻ തീരുമാനിക്കും. കുടുംബസമേതം വിദേശത്ത് സ്ഥിര താമസമാക്കുവാനുള്ള അനുമതിക്ക് അപേക്ഷ നൽകും.
അത്തം: കക്ഷി രാഷ്ട്രീയക്കാരുടെ പിൻബലത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. പട്ടണത്തിൽ ഗൃഹം വാങ്ങുവാൻ പ്രാഥമികസംഖ്യ കൊടുത്ത് കരാറെഴുതും.
ചിത്തിര: സത്യസന്ധമായ സമീപനത്താലും പ്രവർത്തന ക്ഷമതയാലും പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
ചോതി: പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. നിശ്ചിത കാലയളവിനു മുൻപ് ഉദ്യോഗത്തിൽ നിന്നും വിരമിച്ച് വ്യാപാര വ്യവസായ മേഖലകൾക്ക് തുടക്കം കുറിക്കുവാൻ തീരുമാനിക്കും.
വിശാഖം: അശ്രാന്ത പരിശ്രമത്താലും ഈശ്വരാരാധനകളാലും ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
അനിഴം: ഊഹക്കച്ചവടത്തിൽ ലാഭാനുഭവങ്ങൾ കുറയും. നിലവിലുള്ള ഗൃഹത്തിനു പുറമേ പട്ടണത്തിൽ ഗൃഹം വാങ്ങുവാൻ തീരുമാനിക്കും.
തൃക്കേട്ട: പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ ഭൂമി വിൽക്കുവാനിടവരും. വിദേശബന്ധമുള്ള വ്യാപാരം തുടങ്ങുന്നതിന്റെ പ്രാരംഭ തല ചർച്ചകളിൽ പങ്കെടുക്കും.
മൂലം: വിദേശബന്ധമുള്ള വ്യാപാരത്തിന് തുടക്കം കുറിക്കും. ഭർത്താവിനോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
പൂരാടം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ബന്ധുസഹായത്താൽ സാധ്യമാകും. നിലവിലുള്ളതിനു പുറമേ മറ്റൊരു ഗൃഹം കൂടി വാങ്ങുവാൻ ധാരണയാകും.
ഉത്രാടം: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. പുത്രന്റെ അഭിമാനാർഹമായ പ്രവർത്തനങ്ങളിൽ മനസ്സന്തോഷം തോന്നും.
തിരുവോണം: പ്രവൃത്തി മണ്ഡലങ്ങളിൽ നിന്നു സാമ്പത്തികനേട്ടമുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. പുതിയ കരാർ ജോലിയിൽ ഒപ്പു വയ്ക്കുവാനിടവരും.
അവിട്ടം: പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം കൈവരിക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാനിടവരും.
ചതയം: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. അവസരോചിതമായി യുക്തിപൂർവം ചിന്തിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. ജീവിത പങ്കാളിയുടെ വാക്കുകൾ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടുന്നതിനാൽ സർവാത്മനാ സ്വീകരിക്കും. നവദമ്പതികളെ ആശിർവദിക്കുവാനവസരം ഉണ്ടാകും.
പൂരുരുട്ടാതി: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവസാന്നിധ്യം വേണ്ടി വരും. പ്രവർത്തനരഹിതമായ വ്യവസായ സ്ഥാപനം ഉപേക്ഷിച്ച് പുതിയ വ്യാപാരത്തിന് തുടക്കം കുറിക്കും.
ഉത്തൃട്ടാതി: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ കൂടുതൽ സമയം പ്രവർത്തിക്കുന്നതിനാൽ മാതാപിതാക്കളിൽ നിന്നു ശകാരം കേൾക്കുവാനിടവരും.
രേവതി: അബദ്ധബുദ്ധികൾ ഒഴിവായി ചുമതലയോടു കൂടി പ്രവർത്തിക്കുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. അർഹമായ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും ലഭിക്കുവാൻ നിയമസഹായം തേടും.