ADVERTISEMENT

മകയിരം: ഔദ്യോഗികമേഖലകളിൽ അധികാരപരിധി വർധിക്കും. മക്കളുടെ സംരക്ഷണം മനഃസമാധാനത്തിന് വഴിയൊരുക്കും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും അനുകൂലമായ വിജയങ്ങൾ വന്നു ചേരുവാനും മകയിരം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

തിരുവാതിര: ശുഭാപ്തിവിശ്വാസത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. പരീക്ഷ, ഇന്റർവ്യൂ, സന്ധി സംഭാഷണം, ചർച്ച എന്നിവയിൽ വിജയിക്കും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. പകർച്ചവ്യാധി പിടിപെടാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

പുണർതം:ഔദ്യോഗിക മേഖലയുമായി ബന്ധപ്പെട്ട് ദൂരദേശവാസത്തിന് യോഗം കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ നന്നായിരിക്കും. മത്സരരംഗങ്ങളിൽ അർഹമായ വിജയം കൈവരിക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

പൂയം: ഔദ്യോഗികമേഖലയിൽ ക്രമാനുഗതമായ പുരോഗതി വന്നു ചേരും. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നതു വഴി സൽകീർത്തി, സജ്ജനപ്രീതി എന്നിവ ലഭിക്കും. പരീക്ഷയിൽ വിജയശതമാനം വർധിക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur July 2024 / Makayiram,Thiruvathira, Punartham, Pooyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com