ADVERTISEMENT

ആയില്യം: വിദ്യാർഥികൾ, ശാസ്ത്രജ്ഞർ, ഗവേഷകർ എന്നിവർക്ക് സമയം അനുകൂലം. ഉപരിപഠനത്തിന് അവസരം വന്നു ചേരും. കാര്‍ഷിക മേഖലകളില്‍ ആദായം വർധിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ആയില്യം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

മകം: ലക്ഷ്യപ്രാപ്തി കൈവരിക്കുവാനായി അഹോരാത്രം പ്രയത്നിക്കേണ്ടി വരാം. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരുവാനും മകം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

പൂരം : വ്യത്യസ്തവും വിവിധങ്ങളുമായ കർമപഥങ്ങളിൽ ഏർപ്പെടാനുള്ള അവസരം വന്നു േചരും. തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതിക്ക് ചേരുവാനുള്ള യോഗം കാണുന്നു. കാർഷിക മേഖലകളിൽ ആദായം വർധിക്കുവാനും പൂരം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

ഉത്രം: പലവിധ ആവശ്യങ്ങൾക്കായി ഉദ്യോഗത്തിൽ നിന്നും അവധി എടുക്കേണ്ട സാഹചര്യം വന്നു ചേരാം. ഗൃഹനിര്‍മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനും ഉത്രം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur July 2024 / Ayilyam, Makam, Pooram, Uthram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com