ADVERTISEMENT

അനിഴം: തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. കരാർ ജോലികൾ ഏറ്റെടുക്കും. നിശ്ചയദാർഡ്യത്തോടു കൂടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കും. സുതാര്യമായ പ്രവർത്തനത്താൽ ദുഷ്കീർത്തികൾ അതിജീവിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

തൃക്കേട്ട: വിവിധങ്ങളും വ്യത്യസ്തങ്ങളുമായിട്ടുള്ള തൊഴില്‍ മേഖലകളിൽ അവസരം വന്നു ചേരും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി വയ്ക്കും. വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

മൂലം: നിശ്ചയിച്ചുറപ്പിച്ച പല കാര്യങ്ങൾക്കും കാലതാമസം നേരിടാം. അമിതവേഗതയിലുള്ള വാഹനോപയോഗം, അസമയങ്ങളിലെ യാത്രകൾ എന്നിവ ഒഴിവാക്കുക. ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപിക്കുന്നത് അബദ്ധമായി തീരുവാനും മൂലം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

പൂരാടം: മേലധികാരികളിൽ നിന്നും അനുമോദനങ്ങൾ വന്നു ചേരും. അഹോരാത്രം പ്രയത്നിക്കുന്ന പ്രവർത്തനങ്ങളിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. വരവും ചെലവും തുല്യമായിരിക്കും. വ്യാവസായിക മേഖലകൾ നിർത്തലാക്കി വ്യാപാരമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും പൂരാടം നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur July 2024 / Anizham, Thriketta, Moolam, Pooradam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com