ADVERTISEMENT

മേടക്കൂർ: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, രോഗമുക്തി, ശത്രുപരാജയം, ബഹുമാനപ്രാപ്തി, സ്ഥാനമാനലാഭം, സുഹൃത്തുക്കൾ മൂലം പലവിധ നേട്ടങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. കുടുംബത്തു സുഖവും സമാധാനവും ഉണ്ടാകും. അമ്മയിൽ നിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. മനസ്സന്തോഷം, സമാധാനം എന്നിവ ഉണ്ടാകുന്നതാണ്. എന്നാൽ അധിക ധനചെലവുകളും വീടു വിട്ടു മാറി താമസിക്കുന്നതിനും കർമസ്ഥലത്ത് ഉയർച്ച ഉണ്ടാകുന്നതിനും നിത്യ വരുമാന മാർഗങ്ങൾ വർധിക്കുവാനും ഇടയുണ്ട്. വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. നേത്രസംബന്ധമായ രോഗങ്ങൾക്കോ, ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്കോ സാധ്യതയുണ്ട്. 

ഭദ്രകാളി ക്ഷേത്രത്തിൽ യഥാവിധി വഴിപാടുകൾ സമർപ്പിക്കുക.

ഇടവക്കൂർ: കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, രോഗമുക്തി, സ്ഥാനമാന ലാഭം, ലോക ബഹുമാനം, ശത്രുനാശം, ദൂരദേശ യാത്രകൾ എന്നിവ അനുഭവത്തിൽ വരുന്നതാണ്. എന്നാൽ കുടുംബത്തുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും, മനഃക്ലേശം, ധനക്ലേശം, ദുർജനസംസർഗം മൂലം ചില ക്ലേശങ്ങൾ ഉണ്ടാകാനും ചതിവ് പറ്റുന്നതിനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല. മുറിവ്, ചതവ്, വ്രണം എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗാർഥികൾക്ക് ചില ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടും. നിത്യവൃത്തിയിൽ ചില ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്.

മഹാദേവന് ധാര, ഓം നമ:ശിവായ നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

മിഥുനക്കൂർ: മകയിരത്തിന്റെ ബാക്കി പകുതിയും തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, സന്തോഷം, ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, മറ്റുള്ളവരിൽ നിന്നും സഹായങ്ങൾ ലഭിക്കാനും ഇടയുണ്ട്. ശത്രു നാശം, ദാനധർമങ്ങൾ ചെയ്യുവാനും വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ടു നല്ല അനുഭവങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. നിത്യ തൊഴിലിൽ അഭിവൃദ്ധി ഉണ്ടാവുന്നതാണ്. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും ചതിവ് പറ്റുന്നതിനും സാധ്യത കാണുന്നുണ്ട്. മോശം കൂട്ടുകെട്ടുകളിൽ ചെന്ന് പെട്ട് ക്ലേശങ്ങൾ അനുഭവിക്കാനും ഇടയുണ്ട്. അച്ഛനോ അച്ഛൻ ബന്ധുക്കൾക്കോ ചില ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. നേത്രസംബന്ധമായ രോഗങ്ങൾക്കോ, ഉദര സംബന്ധമായ അസ്വസ്ഥതകൾക്കോ സാധ്യതയുണ്ട്.

മഹാദേവനു ധാര, കൂവളത്തില കൊണ്ട് അർച്ചന, ഓം നമശിവായ 108 ഉരു ജപിക്കുകയും ചെയ്യുക.

കർക്കടകക്കൂർ : പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് ഉയർച്ച, സ്ഥാനമാറ്റം, സ്ഥലംമാറ്റം എന്നിവ പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പുരോഗതി ഉണ്ടാകും.വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്നവർക്ക് അനുയോജ്യമായവ തീരുമാനം ആകാൻ ഇടയുണ്ട്. സന്താനഭാഗ്യത്തിനും ഉതകുന്ന വാരമാണ്. അധികമായിട്ടുള്ള ധന ചെലവുകൾ ഉണ്ടാകുവാനും ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും സ്ഥാനഭ്രംശം, കാര്യതടസ്സം, മനഃക്ലേശം എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. ദൂരദേശ യാത്രകളും രോഗങ്ങളും അലട്ടാനിടയുണ്ട്. മോശം കൂട്ടുകെട്ടുകളിൽ ചെന്ന് പെട്ട് നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്.

ഹനൂമാൻ സ്വാമിക്ക് വെറ്റില മാല, ഓം നമശിവായ 108 ഉരു ജപിക്കുകയും ചെയ്യുക.

ചിങ്ങക്കൂർ: മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, സർവകാര്യ വിജയം, പുതിയ സ്ഥാനമാനലാഭം, നല്ല ആരോഗ്യം, പുതിയ ജോലി ലഭിക്കുന്നതിനും സാധ്യതയുള്ള വാരമാണ്. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയുണ്ട്. സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾക്കും സാധ്യതയുണ്ട്. വീട്, വാഹനം, വസ്തു എന്നിവ ലഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതാണ്. കർമരംഗത്ത് നല്ല ഉയർച്ച തന്നെ പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അതീവലാഭം ഉണ്ടാകുന്നതാണ്. ഉദരസംബന്ധമായ അസ്വസ്ഥതകളോ, നെഞ്ചിരിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാൻ ഇടയുണ്ട്. ശ്രദ്ധിക്കേണ്ടതാണ്.

ഭദ്രകാളി ക്ഷേത്രത്തിൽ യഥാവിധി വഴിപാടുകൾ സമർപ്പിക്കുക.

കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകർക്ക് ഈ വാരത്തിൽ, ധനനേട്ടം, അഭീഷ്ടലാഭം, ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്നതാണ്. ബന്ധുസമാഗമം, അധികാരികളിൽ നിന്നും സഹായങ്ങളും പ്രതീക്ഷിക്കാം. പുതിയ സ്ഥാനമാനങ്ങൾ, നല്ല ആരോഗ്യം, സുഖം, പ്രശംസ, ബന്ധുക്കളുമായി നല്ല ബന്ധം പുലർത്താനും ആകും. എതിർലിംഗത്തിൽ പെട്ടവരും ആയി ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. അച്ഛനുമായോ അച്ഛൻ ബന്ധുക്കളും ആയോ ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. കടങ്ങൾ അധികരിക്കാൻ ഇടയുണ്ട്. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ ശ്രദ്ധിക്കേണ്ടതാണ്.

ഭദ്രകാളി ക്ഷേത്രത്തിൽ കടുംപായസം, ഓം നമശിവായ 108 ഉരു ജപിക്കുകയും ചെയ്യുക.

തുലാക്കൂർ: ചിത്തിരയുടെ ബാക്കി പകുതിയും ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, പുതിയ സ്ഥാനമാന ലാഭം, ശത്രുനാശം, ധനനേട്ടം, സുഖം, പ്രശംസ, നല്ല ആരോഗ്യം, ബന്ധുക്കളുമായി നല്ല ബന്ധം പുലർത്താനും ആകും. ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, സർവാഭീഷ്ട ലാഭം. ദൂരദേശ യാത്രകളും പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള രേഖകളോ, സ്വർണമോ, നഷ്ടമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കടം അധികരിക്കാൻ ഇടയുണ്ട്. കുടുംബത്തുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. ക്ഷമ അത്യന്താപേക്ഷിതമാണ്. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്.  ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരോഗതി ഉണ്ടാകും. ഉദരസംബന്ധമായ രോഗങ്ങളോ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളോ അലട്ടാനിടയുണ്ട്.

മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന, ഓം നമശിവായ നിത്യേന 108 ഉരു ജപിക്കുകയും ചെയ്യുക.

വൃശ്ചികക്കൂർ: വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂർകാർക്ക് ഈ വാരത്തിൽ, ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, പേര് പ്രശസ്തി, ശത്രുനാശം, രോഗശമനം, സർവകാര്യ വിജയം എന്നിവ കാണുന്നു. എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണാനും ആകുന്നതാണ്. വിവാഹ കാര്യങ്ങൾ തീരുമാനമാകാനും സന്താന ഭാഗ്യത്തിനും ഉതകുന്ന വാരമാണ്. പുതിയ ജോലി ലഭിക്കാനും ഇടയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ശത്രുക്കളുമായി ശണ്ഠ കൂടാനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. അപമാനങ്ങൾ സഹിക്കേണ്ടതായി വന്നേക്കാം. ഒരു ബന്ധുവിന്റെ വിയോഗത്തിനും സാധ്യത കാണുന്നുണ്ട്. നേതൃസംബന്ധമായ രോഗങ്ങളും തൊണ്ട വീക്കം പോലുള്ള അസ്വസ്ഥതകളും ഉണ്ടാകാൻ ഇടയുണ്ട്. ശ്രദ്ധിക്കേണ്ടതാണ്.

ശാസ്താവിന് നീരാഞ്ജനം, ശിവന് ധാര, ഗണപതിക്ക് കറുകമാല സമർപ്പിച്ചു മുന്നോട്ടുപോകേണ്ടതാണ്. 

ധനുക്കൂർ: മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ, സർവകാര്യ വിജയം, നല്ല ആരോഗ്യം, ധനനേട്ടം, സ്ഥാനമാനലാഭം, സുഖം, പുതിയ ജോലി ലഭിക്കുന്നതിനും സാധ്യതയുള്ള വാരമാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. കർമരംഗത്ത് ചില ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. എതിർലിംഗത്തിൽപെട്ടവരുമായി ഇടപഴകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപമാനം, ദുഃഖം എന്നീ അവസ്ഥകൾ ഉണ്ടായേക്കാം. കുടുംബത്തുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ധനമോ സ്വർണമോ വിലപിടിപ്പുള്ള രേഖകളോ നഷ്ടമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളെ ഉണ്ടാക്കാൻ ഇടയുണ്ട്. പൊതുവേ വീട്ടിൽ ഒരു മ്ലാനത അനുഭവപ്പെടുന്നതാണ്. ഉദരസംബന്ധമായ രോഗങ്ങൾക്ക് സാധ്യതയുണ്ട്. യൂറിനറി ഇൻഫെക്ഷൻസുണ്ടായേക്കാം.

സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം സമർപ്പിക്കുക. വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

മകരക്കൂർ: ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ,സന്തോഷം, ശത്രുനാശം, സർവകാര്യ വിജയം, രോഗശമനം, ലോക ബഹുമാനം, ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, മനസ്സമാധാനം എന്നിവ പ്രതീക്ഷിക്കാം. ദൂരദേശ യാത്രകളും, ചില അപമാനങ്ങൾ സഹിക്കേണ്ടതായും വന്നേക്കാം. ശത്രുക്ലേശം, അപമാനഭയം, സ്ത്രീകൾ മുഖാന്തരം ചില അസ്വസ്ഥതകൾ ഉണ്ടാകാനും, ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും സാധ്യതയുണ്ട്. അച്ഛനോ, അച്ഛൻ ബന്ധുക്കൾക്കോ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്.സ്ഥാനഭ്രംശം ഉണ്ടാകുന്നതിനും, രക്തദോഷങ്ങൾ അനുഭവിക്കാനും ഇടയാകും. ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഭദ്രകാളി ക്ഷേത്രത്തിൽ യഥാവിധി വഴിപാടുകൾ സമർപ്പിക്കുക. ഗണപതിക്ക് നാളികേരമുടയ്ക്കുകയും ചെയ്യണം.

കുംഭക്കൂർ :അവിട്ടത്തിന്റെ അവസാന പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകർക്കു  ഈ വാരത്തിൽ, ധനനേട്ടം, ശത്രുനാശം, വസ്ത്രാഭരണ ലാഭം, സുഖം എന്നീ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വീട് മാറി താമസിക്കുന്നതിന് സാധ്യമാകും. കുടുംബത്ത് സുഖവും സമാധാനവും ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ ആകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇടയുണ്ട്. സന്താന ഭാഗ്യത്തിനും ഉതകുന്ന വാരമാണ്. പ്രണയദാതാക്കൾക്കും ബന്ധം ഊഷ്മളമായിരിക്കും.

കർമരംഗത്ത് വൻ ഉയർച്ച തന്നെ പ്രതീക്ഷിക്കാം. സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾക്ക് സാധ്യതയുണ്ട്. സുഹൃത്തുക്കളെ കൊണ്ട് ചില ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. രോഗഭയം, ശത്രുക്ലേശം എന്നീ ദോഷങ്ങൾ അനുഭവിക്കാൻ ഇടയുണ്ട്. നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകളോ, രക്തദോഷങ്ങൾ, ഉദരസംബന്ധമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്.ഹനൂമാൻ സ്വാമിക്ക് വെറ്റില മാല, ഭദ്രകാളി ക്ഷേത്രത്തിൽ യഥാവിധി വഴിപാടുകളും സമർപ്പിക്കുക.

മീനക്കൂർ : പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, ധനധാന്യാദി വസ്ത്രാഭരണാദി നേട്ടം, കുടുംബത്തെ സുഖവും സമാധാനവും ഉണ്ടാകും. സുഹൃത്തുക്കൾ മൂലം സന്തോഷ അനുഭവങ്ങൾക്ക് സാധ്യതയുണ്ട്. സന്താനങ്ങൾ മൂലം പലവിധ നേട്ടങ്ങൾക്ക് ഇടയാകും. കർമരംഗത്ത് നല്ല ഉയർച്ച പ്രതീക്ഷിക്കാം. എന്നാൽ അമിതമായ ചെലവുകളും, ദൂരദേശ യാത്രകളും, യാത്രയിൽ ക്ലേശങ്ങളും ഉണ്ടായേക്കാം. കുടുംബത്ത് സമാധാനക്കുറവ് അനുഭവപ്പെടുന്നതാണ്. എതിർലിംഗത്തിൽ പെട്ടവരും ആയി ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാകും. വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. കടുത്ത വാക്കുകൾ മൂലം മനസമാധാനം ഇല്ലായ്മ ഉണ്ടായേക്കാം. ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ജോലി മാറ്റത്തിന് സ്ഥാനം മാറ്റത്തിനും, രോഗആശങ്കകൾക്കും സാധ്യതയുണ്ട്. അച്ഛനോ അച്ഛൻ ബന്ധുക്കൾക്കോ ചില ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകളോ, തൊണ്ട വീക്കം എന്നിവ അനുഭവപ്പെടാനിടയുണ്ട്.

മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന എന്നിവ സമർപ്പിക്കുക. വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

English Summary:

Weekly Star Prediction by Devaki Antherjanam / 2024 June 30 to July 06

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com