ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: അനൗദ്യോഗികമായി സാമ്പത്തിക നേട്ടമുണ്ടാകും. പ്രായാധിക്യമുള്ളവരോടുള്ള അനുസരണയും വിനയവും ആദരവും സർവകാര്യ വിജയങ്ങൾക്കും വഴിയൊരുക്കും.
ഭരണി: മംഗളവേളയിൽ വച്ച് വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. ഉദ്യോഗത്തിൽ ഉയർച്ച കുറവായതിനാൽ അനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിട വരും.
കാർത്തിക: ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ശീലിക്കും. അഭിപ്രായസമന്വയത്തോടു കൂടിയ സമീപനം സർവകാര്യവിജയങ്ങൾക്കും സ്വീകാര്യമാകും. ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
രോഹിണി: സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും. ആത്മധൈര്യത്തോടു കൂടിയ പ്രവർത്തനങ്ങൾ അപ്രതീക്ഷിത സാഹചര്യങ്ങളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും.
മകയിരം: ആത്മാർഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടാനും പ്രത്യേക വിഭാഗം കൈകാര്യം ചെയ്യുവാനുള്ള അവസരം ലഭിക്കുവാനും വഴിയൊരുക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
തിരുവാതിര: ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന കർമമേഖലകളിൽ പ്രവേശിക്കും. ക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തിക നേട്ടമുണ്ടാകും.
പുണർതം: വിജയസാധ്യത വിലയിരുത്താൻ വിദഗ്ധ നിർദേശം തേടും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അംഗീകാരം ലഭിക്കും.
പൂയം: സത്യാവസ്ഥ അറിഞ്ഞു പ്രവർത്തിച്ചാൽ മിഥ്യാധാരണകൾ ഒഴിവാകും. സാങ്കേതിക കാരണങ്ങളാൽ വിദേശയാത്രയ്ക്ക് വിഘ്നം ഉണ്ടാകും.
ആയില്യം: അവകാശങ്ങൾ നേടുവാൻ നിയമസഹായം തേടും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.
മകം: യാഥാർഥ്യത്തോട് യോജിക്കുന്ന ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ച് പ്രവർത്തന തലങ്ങൾക്കു മാറ്റം വരുത്തും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
പൂരം: കലാകായിക മത്സരങ്ങളിൽ വിജയിക്കും. പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
ഉത്രം: സുതാര്യതക്കുറവിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറും. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും.
അത്തം: ഔദ്യോഗികമായ അനിശ്ചിതാവസ്ഥ തരണം ചെയ്യും. പൊതുപ്രവർത്തനങ്ങളിൽ സജീവമാകും.
ചിത്തിര: കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും.
ചോതി: വ്യത്യസ്തമായ പ്രവർത്തനങ്ങൾ സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കാൻ സാധിക്കും. ചെലവിനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
വിശാഖം: സഹപ്രവർത്തകർ തമ്മിലുള്ള തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. വിശ്വാസ വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം.
അനിഴം: പൂർവിക സ്വത്തിൽ ഗൃഹനിർമാണം തുടങ്ങിവയ്ക്കും. ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും.
തൃക്കേട്ട: സന്താന സംരക്ഷണത്താൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. ആശ്രയിച്ചു വരുന്ന ബന്ധുവിന് സാമ്പത്തിക സഹായം നൽകുവാനിടവരും.
മൂലം: അപരിചിതർ നിർദേശിക്കുന്ന നിക്ഷേപ പദ്ധതിയിൽ നിന്നും യുക്തിപൂർവം പിന്മാറും. ചർച്ചകളിലും സന്ധി സംഭാഷണത്തിലും വിജയിക്കും.
പൂരാടം: ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന കർമമേഖലകളിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്ക് അനുകൂല സാഹചര്യമുണ്ടാകും.
ഉത്രാടം: മത്സര രംഗങ്ങളിൽ വിജയം കൈവരിക്കും. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.
തിരുവോണം: തൊഴിൽ മേഖലയിലെ അനിശ്ചിതാവസ്ഥകൾ പരിഹരിക്കപ്പെടും. മേലധികാരിയിൽ നിന്നും പ്രത്യേക പരിഗണന ലഭിച്ചതിനാൽ ആശ്വാസമാകും.
അവിട്ടം: ക്ലേശകരമായ വിഷയങ്ങൾ യുക്തിപൂർവം പരിഹരിക്കുവാൻ സാധിക്കും. ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിക്കും.
ചതയം: ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം.
പൂരുരുട്ടാതി: ഉദ്യോഗമുപേക്ഷിച്ചു വിദേശത്ത് ഉപരിപഠനത്തിന് യാത്ര പുറപ്പെടും. സന്താന സംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും.
ഉത്തൃട്ടാതി: പാഠ്യപദ്ധതിയുടെ അന്തിമ ഭാഗം സമർപ്പിക്കാൻ സാധിക്കും. സാമ്പത്തിക രംഗം മെച്ചപ്പെടും.
രേവതി: മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സാധിക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.