ADVERTISEMENT

കർക്കടകം 1 മുതൽ കർക്കടകം 32 വരെയുള്ള ഒരു സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം 

അശ്വതി:പ്രവർത്തന മേഖലകളിൽ പുരോഗതി കുറയും. വ്യാപാര വിപണന മേഖലകളിൽ മാന്ദ്യം ഉണ്ടാകും. ആരോഗ്യ സംരംക്ഷണത്തിന്റെ ഭാഗമായി  വ്യായാമവും യോഗാഭ്യാസവും ശീലിക്കും. ഗതിവിഗതികൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങളെ അതിജീവിക്കേണ്ടതായി വരും. ഗുരുകാരണവൻമാരെ അനുസരിക്കുന്നത് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും.

ഭരണി: സുഗമമെന്ന് തോന്നുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടി വരും. ഔദ്യോഗിക ചുമതലകളാൽ കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാൻ പലപ്പോഴും കഴിയില്ല. ഭൂമിവില്‍പനയ്ക്ക് തടസ്സമുണ്ടാകും. ദാമ്പത്യ ഐക്യതയ്ക്ക് ആത്മനിയന്ത്രണവും വിട്ടുവീഴ്ചാ മനോഭാവവും വേണ്ടി വരും.

കാർത്തിക: പലരോടും സഹാനുഭൂതിയും സഹായ മനഃസ്ഥിതിയും തോന്നുമെങ്കിലും സ്വന്തം നിലനില്‍പിന് നിദാനമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടരുത്. പുന:പരീക്ഷയിൽ വിജയശതമാനം വർധിക്കുന്നതിനാൽ ഉപരിപഠനത്തിന് ചേരുവാൻ സാധിക്കും. വിശദമായ ചർച്ചയിലൂടെ വസ്തു തർക്കം പരിഹരിക്കപ്പെടും. അതിശയോക്തി കലർന്ന സംസാര രീതിയിൽ അബദ്ധമുണ്ടാകും.

രോഹിണി: മാർഗതടസ്സങ്ങൾ നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. ആത്മവിശ്വാസം കാര്യനിർവഹണ ശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങൾക്കു വഴിയൊരുക്കും. സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടും. മറ്റുള്ളവരുടെ വിഷമാവസ്ഥയ്ക്ക് ശാശ്വത പരിഹാരം നിർദേശിക്കും.

മകയിരം: പ്രായാധിക്യമുള്ളവരുടെയും അനുഭവജ്ഞാനമുള്ളവരുടെയും ഉപദേശങ്ങൾ സമീപഭാവിയിൽ ഗുണകരമാകും. സമത്വഭാവന സർവാദരങ്ങൾക്കും വഴിയൊരുക്കും. വാഹനം ഉപയോഗിക്കുന്നതിൽ വളരെ സൂക്ഷിക്കണം. നീർദോഷ - ഉദര രോഗങ്ങൾ ശല്യം ചെയ്തേക്കാം. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം.

തിരുവാതിര: അശ്രാന്ത പരിശ്രമത്താൽ തൊഴിൽ മേഖലകളിലുള്ള അനിശ്ചിതാവസ്ഥകളെ അതിജീവിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. കീഴ്ജീവനക്കാർ വരുത്തി വെച്ച അബദ്ധങ്ങൾ തിരുത്തുവാൻ നിർബന്ധിതനാകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. ആരോഗ്യ ശ്രദ്ധ വേണം.

പുണർതം: വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം, ശ്രദ്ധക്കുറവ്, അലസത തുടങ്ങിയവ വർധിക്കും. ഗതാഗത നിയമം ലംഘിച്ചതിനാൽ പിഴ അടയ്േക്കണ്ടതായി വരും. നിയമവിരുദ്ധമായ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറണം. മേലധികാരികളുടെ ദുഃസംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടതായി വരും. വാക് ദോഷം വരാതെ നോക്കണം

പൂയം: പ്രലോഭനങ്ങളിൽ അകപ്പെടരുത്. അപ്രതീക്ഷിതമായ ചെലവുകളാൽ പണം കടം വാങ്ങേണ്ടതായി വരും. കുടുംബതർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. പകർച്ചവ്യാധി പിടിപെടാൻ സാധ്യത ഉള്ളതിനാൽ ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തണം. ആദ്ധ്യാത്മിക ആത്മീയ ചിന്തകളും ഈശ്വരചിന്തകളും അനാവശ്യ വിചാരങ്ങളെ അതിജീവിക്കാൻ ഉപകരിക്കും.

ആയില്യം: ദിനചര്യകളിൽ മാറ്റം വരുത്തുന്നതു വഴി ആരോഗ്യം വീണ്ടെടുക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. വിഷ ഭീതി ഉണ്ടാവാതെ സൂക്ഷിക്കണം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ബന്ധുഗുണം ഉണ്ടാകും. തന്മയത്വത്തോടു കൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തിക്ക് ഉപകരിക്കും.

മകം: വിദ്യാർഥികൾക്ക് ഉദാസീന മനോഭാവവും ഉപേക്ഷാ മനസ്ഥിതിയും ഉണ്ടാകും. പല കാര്യത്തിലും സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. അഹംഭാവം ഉപേക്ഷിക്കണം. ഏതൊരു കാര്യങ്ങൾക്കും കൂടുതൽ അധ്വാനവും പ്രയത്നവും യാത്രാ ക്ലേശവും പരസഹായവും വേണ്ടി വരും. വ്യർഥമായ വ്യാമോഹങ്ങളെ ഒഴിവാക്കണം.

പൂരം: സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജിക്കുവാൻ നിർബന്ധിതനാകും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർധിക്കും. സുപരിചിതമായ കാര്യങ്ങൾ ആണെങ്കിലും അവലംബിക്കുവാൻ അകാരണ തടസ്സങ്ങൾ ഉണ്ടാകും. 

ഉത്രം: അവസരോചിതമായ സമീപനം അനുകൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. ദുർവ്യയം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഗുരുജനാഭിപ്രായങ്ങളെ വക വയ്ക്കാതെ സ്വയം ചെന്നിറങ്ങുന്ന കാര്യങ്ങളിൽ തടസ്സം നേരിട്ടേക്കാം. അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത്. വാക്കുകളിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. 

അത്തം: വിഭാവനം ചെയ്ത പദ്ധതികൾ പ്രാവർത്തികമാക്കുവാനും പുതിയ ഭരണസംവിധാനം അവലംബിക്കുവാനും സാധിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. പുതിയ ഭൂമി വാങ്ങാൻ അഡ്വാൻസ് കൊടുക്കുവാനിട വരും വ്യാപാര വ്യവസായങ്ങൾ പുഷ്ടിപ്പെടും. ഏറെ കാലമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗത്തിന് ശമനം വരേണ്ട കാലമാണ്. 

ചിത്തിര: പണമിടപാട് രംഗത്ത് സാമ്പത്തിക നേട്ടം ഉണ്ടാകും. ഗൃഹത്തിൽ ബന്ധുജനങ്ങളുടെ സമാഗമം ഉണ്ടാകും. പൊതുജനങ്ങളിൽ നിന്നും അംഗീകാരം ലഭിക്കും. തീർഥയാത്രയ്ക്ക് അവസരം സംജാതമാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. ധാർമിക ചിന്തകൾക്ക് പ്രാധാന്യം നൽകി ചെയ്യുന്ന കർമങ്ങൾ എല്ലാം ശുഭസമാപ്തി കൈവരും. 

ചോതി: സന്താനങ്ങളുമായി ഒത്തുചേരാനും ഒന്നിച്ചു താമസിക്കുവാനുമുള്ള അവസരം ലഭിക്കും. ഉദ്യോഗാർഥികൾക്ക് തൊഴിലന്വേഷണത്തിന് അനുയോജ്യ സമയമാണ് ശരിയാവണ്ണം ആലോചിച്ചതിനു ശേഷമേ ഏതൊരു കാര്യത്തിനും ഇറങ്ങിത്തിരിക്കാവൂ. വിവാഹകാര്യങ്ങളിൽ അന്വേഷണം വന്നുകൊണ്ടിരിക്കും. ഗൃഹത്തിലെ സുഖസൗകര്യങ്ങൾ കൂടും.

വിശാഖം: തീരുമാനമെടുക്കുന്നതിൽ മനക്കരുത്ത് കാട്ടും. മാതാപിതാക്കളിൽ നിന്ന് നിർലോഭമായ സഹായവും സഹകരണവും ലഭിക്കും. തൊഴിൽ മേഖലകളിലെ പ്രശ്നങ്ങൾ മനോവിഷമം ഉണ്ടാക്കും. ധനം കടം കൊടുത്താൽ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.

അനിഴം:പ്രത്യേക കാരണങ്ങൾ ഇല്ലാതെ മാനസിക പിരിമുറുക്കും വർധിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കാൻ കൂടുതൽ സമയം ജപം ചെയ്യുക. ജോലിയിൽ ഉത്തരവാദിത്വം വർധിക്കും കർമരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഗൃഹനിർമാണത്തിൽ തടസ്സങ്ങൾ നേരിടും. ഉദരസംബന്ധമായ അസുഖം ശ്രദ്ധിക്കണം.

തൃക്കേട്ട: പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. അടുത്ത ചില സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാനും അത് വിരോധത്തിന് ഇടയാക്കുമെന്നതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. യാത്രകൾ കഴിവതും കുറയ്ക്കണം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം.

മൂലം: എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. പൊതു പ്രവർത്തകർ അനാവശ്യ ആരോപണങ്ങൾ മൂലം വിഷമിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുക. പണമിടപാടിൽ ജാഗ്രതവേണം. ആഡംബരം കുറയ്ക്കണം.

പൂരാടം: അകാരണമായ തടസ്സങ്ങൾ, തെറ്റിദ്ധാരണകൾ, നേത്രരോഗം മുതലായവയ്ക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ കലഹം ഉണ്ടാവാതെ നോക്കണം എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറണം. സഹായികളായി നിന്നവരോട് രമ്യതയിൽ പെരുമാറുക. അല്ലെങ്കിൽ അവരും ശത്രുക്കളാകാനും ഇടയായേക്കും. 

ഉത്രാടം: സ്ഥാനചലനത്തിന് സാധ്യത. മനസ്സിൽ അകാരണമായ ഭയം, ശത്രുക്കളുടെ ഉപദ്രവം, ജീവിത പങ്കാളിക്ക് വിഷമം എന്നിവ കാണുന്നു. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധവേണം. ഉദര രോഗത്തിന് സാധ്യത ഉള്ളതിനാൽ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുക. നന്നായി പ്രാർഥന, ജപം ചെയ്യുക. അപകട ദുരിതങ്ങളിൽ നിന്നും ഈശ്വരാധീനത്താൽ രക്ഷപ്പെടാൻ സാധിക്കും.

തിരുവോണം: നിസ്സാരമെന്നു കരുതുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും. മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. അപ്രാപ്യമായ വിഷയങ്ങളെപ്പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസികവിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. സഹോദരങ്ങളുമായി സ്വല്‍പം വിരോധമായിത്തീരും. ദാമ്പത്യ ജീവിതത്തിൽ കലഹം വരാതെ നോക്കണം.

അവിട്ടം: സങ്കീർണമായ പ്രശ്നങ്ങളെ ലളിതമായി പരിഹരിക്കും. വിമർശനങ്ങളെ നല്ല രീതിയിൽ പ്രതികരിക്കും. വ്യക്തിത്വ വികസനത്തിന് തയാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ഈശ്വര പ്രാർഥനകളാലും ഏകാഗ്രത ചിന്തകളാലും ഉപരിപഠനം പൂർത്തിയാക്കും.

ചതയം: വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതി ഉണ്ടാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. ബാഹ്യ പ്രേരണകളെ നിഷ്പ്രയാസം അതിജീവിക്കും. നിശ്ചയദാർഢ്യത്തോടു കൂടിയ ആശയങ്ങൾ സഫലമാകും. പാരമ്പര്യ വിജ്ഞാനം പിൻ തുലമുറയിലുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ കൃതാർഥതയുണ്ടാകും.

പൂരൂരുട്ടാതി: ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജസ്വലതയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കാൻ കഴിയും. തൻമൂലം സാമ്പത്തിക നേട്ടം കൈവരും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശം സ്വീകരിക്കാതെ ബൃഹത് പദ്ധതിയിൽ പണം മുടക്കരുത്. വാഗ്വാദങ്ങളിൽ നിന്നും പിൻമാറുകയാണ് നല്ലത്. 

ഉത്തൃട്ടാതി: വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം വർധിക്കും. പഠിച്ച വിഷയങ്ങളാണെങ്കിലും പ്രകടിപ്പിക്കുവാൻ സാധിക്കുകയില്ല. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടുപോകും. ദുഷ്ടജനസംസർഗത്തിൽ നിന്നും യുക്തിപൂർവം പിൻമാറുകയാണ് ഭാവിയിലേക്ക് നല്ലത്.

രേവതി: ഉപരിപഠനത്തിന് പണം കൊടുത്ത് ചേരുവാനിടവരും. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കണം. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

ലേഖിക

ജ്യോതിഷി പ്രഭാസീന സി.പി,

ഹരിശ്രീ

പി ഒ മമ്പറം

വഴി: പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID : prabhaseenacp@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com