കർക്കടക മാസം നിങ്ങൾക്കനുകൂലമോ? പ്രതിമാസ കൂറുഫലം ഒറ്റനോട്ടത്തിൽ
Mail This Article
1199 കർക്കടകം 01, 2024 ജൂലൈ 16 ന് തിങ്കളാഴ്ച പകൽ 11 മണി 21 മിനിട്ടിന് വിശാഖം നക്ഷത്രം രണ്ടാം പാദത്തിൽ തുലാക്കൂറിലായിരുന്നു കർക്കടക രവി സംക്രമം. അതനുസരിച്ച് ഗണിച്ച ഓരോ നാളുകാരും ഈ മാസത്തില്‍ അനുഭവിക്കാനിടയുള്ള ഗുണദോഷഫലങ്ങളും പരിഹാരവും.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4): സ്വന്തമായി വ്യാപാരം, ബിസിനസ് എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിസന്ധി. മനസിനെ വിഷമിപ്പിച്ചിരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നു മോചനം. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം1/2): ബിസിനസുകളില്‍ നിന്ന് നേട്ടം പ്രതീക്ഷിക്കാം. ഭവനം, വാഹനം എന്നിവയ്ക്ക് അറ്റകുറ്റപ്പണികൾ വേണ്ടിവരും. വാഹന യാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ആരോഗ്യപരമായ കാരണങ്ങളാൽ വിഷമിച്ചിരുന്നവർക്ക് ആശ്വാസം ലഭിക്കും. ഗൃഹാന്തരീക്ഷത്തില്‍ പൊതുവെ ശാന്തത ഉണ്ടാവും.
മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4) :ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‍ക്കുന്നു. സാമ്പത്തിക നേട്ടം കൈവരിക്കും. അവിചാരിത ധനലാഭം. രോഗദുരിതത്തിൽ കഴിഞ്ഞിരുന്നവർക്ക് ആശ്വാസം. അശ്രദ്ധ മൂലം ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത.
കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം): തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. സാമ്പത്തികമായി വിഷമതകൾ മറികടക്കും. കുടുംബ സൗഖ്യ വർധന, ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം1/4 ) :ധനപരമായ ചെറിയ നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും. തൊഴിലന്വേഷണങ്ങളിൽ വിജയ സാധ്യത കാണുന്നു. രോഗദുരിതങ്ങളില്‍ നിന്ന് മോചനം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2) : പൊതുവെ പ്രതികൂലമായി തുടങ്ങി അനുകൂലമാകുന്ന മാസമാണ്. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. കുടുംബ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധന വരുമാനം പ്രതീക്ഷിക്കാം.
തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4) :ഗുണദോഷസമ്മിശ്ര ഫലം നൽകുന്ന മാസമാണ്. സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കു സാധ്യത. ബിസിനസ് തൊഴിൽ മേഖലയിൽ നിന്ന് ധനലാഭം. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങൾക്ക് രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത കാണുന്നു.
വൃശ്ചികക്കൂർ (വിശാഖം1/4, അനിഴം, തൃക്കേട്ട) :പൊതുവെ മാനസിക സംഘർഷം അധികരിച്ചു നിൽക്കുന്ന മാസമാണ്. വാഹന സംബന്ധിയായ പരുക്കിനു സാധ്യത. ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ച കുറവുണ്ടാകും. ബിസിനസിൽ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കാവുന്ന കാലമാണ്. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4):തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങൾ ശരിയാവും. കർമരംഗം പുഷ്ടിപ്പെടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. രോഗദുരിതങ്ങളിൽ നിന്ന് മോചനം. ഭക്ഷണത്തിലൂടെ അലർജിക്ക് സാധ്യത. കടം നല്‍കിയിരുന്ന പണം തിരികെ കിട്ടും.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2) :ഗൃഹ നിർമാണ പ്രവർത്തനങ്ങൾക്കായി പണം ചെലവിടും. പൊതുരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാനസികമായ സന്തോഷം വർധിക്കും.
കുംഭക്കൂർ (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4) :ശാരീരികമോ മാനസികമോ ആയ വിഷമങ്ങൾ അനുഭവിക്കും. സാമ്പത്തികമായ വിഷമതകൾ അലട്ടും. കുടുംബത്തില്‍ ചെറിയ അസ്വസ്ഥതകൾ ഉടലെടുക്കും. ഉദ്യോഗാര്‍ഥികൾക്ക് താല്‍ക്കാലിക ജോലികള്‍ ലഭിക്കും. പണമിടപാടുകളിലൂടെ നഷ്ടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത്.
മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി) :സാമ്പത്തികമായി പ്രതികൂല ഫലങ്ങള്‍ അധികരിച്ചു നിൽക്കാൻ സാധ്യതയുള്ള കാലമാണ്. സുഹൃത്തുക്കളിൽ നിന്നു പണം കടം വാങ്ങേണ്ടി വരും. വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കും.