ADVERTISEMENT

മേടക്കൂർ:അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം, ബന്ധുസമാഗമം, ശത്രു നാശം, ലൗകിക സുഖം എന്നിവ പ്രതീക്ഷിക്കാം. ബന്ധുവിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്ത് സന്തോഷവും സമാധാനവും അഭിവൃദ്ധിയും ഉണ്ടാകുന്നതാണ്. ഊർജ്ജസ്വലതയോടെ എല്ലാ കാര്യത്തിലും പ്രവർത്തിക്കാനാകും. സന്താനഭാഗ്യം, ഗുരുക്കന്മാരുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടാകും. സന്താനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടിവരും. സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾക്ക് ഇടയാകും. പേരും പ്രശസ്തിയും ഉണ്ടാകും വിലപിടിപ്പുള്ള രേഖകളോ, ധനം, സ്വർണം എന്നിവ സൂക്ഷിച്ച് ഉപയോഗിക്കണം. നഷ്ടപ്പെടാനിടയുണ്ട്. പൊള്ളൽ, ചതവ്, വീഴ്ച എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ക്ഷമ അത്യന്താപേക്ഷിതമാണ്.

ഗണപതിക്ക് നാളികേരമുടയ്ക്കുക, ദേവിക്ക് കടുംപായസവും സമർപ്പിക്കുക. 

ഇടവക്കൂർ :കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, പേരും പ്രശസ്തിയും പലവിധത്തിലുള്ള ധനാഗമനവും ദുഃഖശമനങ്ങളും ശത്രുശല്യം കുറയാനും നല്ല ആരോഗ്യം, രോഗശമനം, സ്ഥാനാന്തര പ്രാപ്തി എന്നിവ പ്രതീക്ഷിക്കാം. സ്ഥാനഭ്രംശം ഉണ്ടായേക്കാം. കലാരംഗത്ത് അംഗീകാരം. പുതിയ അവസരങ്ങൾ വന്നു ചേരും. ഊർജസ്വലതയോടെ മുന്നോട്ട് പോകാനാകും. ധനചെലവുകളും വർധിക്കും. വാഹനം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം. അകാരണമായി മറ്റുള്ളവരുമായി കലഹങ്ങൾ ഉണ്ടാകാം. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. ക്ഷമ അത്യന്താപേക്ഷിതമാണ്. ഹൃദയ സംബന്ധമായ ആസ്വസ്ഥതകൾ ഉള്ളവർ ശ്രദ്ധിക്കണം.

അയ്യപ്പസ്വാമിക്കു നെയ്യഭിഷേകം, ദേവിക്ക് കടുംപയാസം എന്നിവ സമർപ്പിക്കുക.

മിഥുനക്കൂർ: മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗം ഉൾപ്പെടന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, നല്ല വാക്കുകൾ സമ്പുഷ്ടരാകും. ധന നേട്ടം പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്താൻ ആകും. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും. അപ്രതീക്ഷിതമായ ധന ചെലവുകൾ വന്നു ചേരുന്നതാണ്. മറ്റുള്ളവരാൽ ചതിക്കപ്പെടാൻ ഇടയുണ്ട്. അന്യർക്ക് പണം കടം കൊടുക്കരുത്. കടം കൊടുത്താൽ തിരികെ ലഭിക്കില്ല. വാഹനം ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. സ്വന്തം ആവശ്യങ്ങൾക്കോ ഉറ്റവർക്ക് വേണ്ടിയോ ഒരു ആശുപത്രി വാസവും ഉണ്ടായേക്കാം. ദാമ്പത്യ സൗഖ്യം കുറയാം. സന്താനങ്ങളുടെ ക്ഷേമത്തിനായി കൂടെ നിൽക്കേണ്ടി വരും. തൊണ്ട വീക്കം, തൈറോയ്ഡ് പോലുള്ള അസ്വസ്ഥതകൾ ഉണ്ടായേക്കാം.

മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.

കർക്കടകക്കൂർ:പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകർക്ക് ഈ വാരത്തിൽ, ഇഷ്ടകാര്യ ലാഭം, സ്ഥാനഭ്രംശം, സുഖം, ഭൂമി സ്വന്തം പേരിൽ ആകാനും സാധ്യതയുള്ള വാരമാണ്. കൃഷിയിൽ നിന്നും ആദായം ലഭിക്കും. ഭൂമി തർക്കങ്ങൾ ഉണ്ടായിരുന്നവർക്ക് അവയെല്ലാം മാറി കിട്ടുന്നതാണ്. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാന ലാഭം പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. കർമരംഗത്ത് ശോഭിക്കാനാകും. പ്രമോഷൻ, ഉയർച്ച എന്നിവ ഉണ്ടാകും. ദാമ്പത്യ സൗഖ്യം പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്നവർ പോലും യോജിക്കുന്നതായി കാണാം. വസ്ത്രഭരണാദി ലാഭം, ലൗകിക സുഖങ്ങൾ, കലാരംഗത്ത് പുതിയ അവസരങ്ങൾ വന്നു ചേരുവാനും സാധ്യതയുള്ള വാരമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്നതാണ്. തന്റെ വാക്കുകളെ മറ്റുള്ളവർ തെറ്റിദ്ധരിച്ച് കലഹങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ദുർവ്യയം ഉണ്ടാകാൻ ഇടയുണ്ട്.

മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന, ഹനുമൽസ്വാമിക്ക് വെണ്ണ നിവേദ്യം എന്നിവ സമർപ്പിച്ച മുന്നോട്ടുപോവുക.

ചിങ്ങക്കൂർ: മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ,നല്ല ഉദ്ദേശത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികൾ പോലും വൃഥാവിൽ ആകുന്ന അവസ്ഥയായിരിക്കും. ഭൂമി സംബന്ധമായ കാര്യങ്ങൾക്ക് വളരെയധികം ഗുണപ്രദമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്ക് നല്ല നേട്ടങ്ങൾ കൊയ്യാൻ ആകും. ഇഷ്ടപ്പെട്ട ഭൂമി സ്വന്തം പേരിൽ ആയി വരുന്നതാണ്. ധന ധാന്യാദി വസ്ത്രാഭരണാദി ലാഭം, ദാമ്പത്യ സൗഖ്യം, അകന്നു കഴിഞ്ഞിരുന്നവർ പോലും ഒന്നിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. വാക്കുകൾ മൂലം ചില അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. സ്ഥാനഭ്രംശം, ദുർജനസംസർഗം എന്നിവ ഉണ്ടാകാനിടയുണ്ട്. കർമരംഗത്ത് നല്ല ഫലങ്ങൾ ഉണ്ടാകും. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണപ്രദമാണ്. സന്താനങ്ങൾക്ക് ഉയർച്ചകൾ ഉണ്ടാകുന്നതാണ്. പങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ഉദരസംബന്ധമായ ക്ലേശങ്ങളും നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകളും ഉണ്ടാകാന്‍ ഇടയുണ്ട്.

ശ്രീകൃഷ്ണസ്വാമിക്ക് നെയ് വിളക്ക്, ഹനുമൽ സ്വാമിക്ക് വെറ്റില മാല എന്നിവ സമർപ്പിക്കുക.

കന്നിക്കൂർ : ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, എല്ലാ വ്യാധികളും മാറി കിട്ടുന്നതാണ്. നല്ല ആരോഗ്യം, ഐശ്വര്യം, നല്ല ശുഭാനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ദൂരദേശ യാത്രകളും പുതിയ ജോലി ലഭിക്കുന്നതിനും കുടുംബത്ത് സന്തോഷകരമായ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും ആകും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതിയുണ്ടാകുന്നതാണ്. സന്താനങ്ങൾ നിമിത്തം സന്തോഷ അനുഭവങ്ങൾക്കും സാധ്യതയുണ്ട്. ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, ലൗകിക സുഖം, കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും ലഭിക്കുന്നതാണ്. ബന്ധുക്കളുമായി നല്ല ബന്ധം പുലർത്താൻ ആകുന്നതാണ്. ശത്രുശല്യം കുറയാം. ധന ചെലവുകൾ അധികരിക്കാൻ ഇടയുണ്ട്. സന്താന ഭാഗ്യത്തിന് ഉതകുന്ന വാരമാണ്. സന്താനങ്ങളുടെ ഉയർച്ചയ്ക്കായി പ്രവർത്തിക്കേണ്ടിവരും. ഉദരസംബന്ധമായ ക്ലേശങ്ങളോ, നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. ശ്രദ്ധിക്കുക.

ഗണപതി ഹോമം, ശിവ അഷ്ടോത്തരം നിത്യവും ജപിക്കുകയും ചെയ്യുക.

തുലാക്കൂർ : ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നല്ല ഉയർച്ചകൾ പ്രതീക്ഷിക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാനും ഉദ്യോഗാർഥികൾക്ക് പ്രമോഷൻ എന്നിവയും പ്രതീക്ഷിക്കാം. ശത്രുശല്യം കുറയും. ലൗകികമായ സുഖം, നല്ല വാക്ക് മാധുര്യം, ധന ധാന്യാദി വസ്ത്രാഭരണാദി ലാഭം, കുടുംബത്തും സന്തോഷവും സുഖവും ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. എന്നാൽ അലച്ചിലുകൾ ഉണ്ടാകാൻ ഇടയുണ്ട്. വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്. ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. സന്താനങ്ങളെ കൊണ്ട് ചില വിഷമതകൾ ഉണ്ടാകാൻ ഇടയുണ്ട്. ദാമ്പത്യ സൗഖ്യം കുറയാം. ഭാഗ്യ അനുകൂല്യങ്ങൾ ഏറി നിൽക്കും. ചെയ്യുന്ന പ്രവൃത്തികൾ കൊണ്ട് നേട്ടങ്ങൾ കൊയ്യാൻ ആകും. പകർച്ചവ്യാധികളും, ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്.

ദേവിക്ക് കടുംപായസം സമർപ്പിക്കുക. വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ് : വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന് വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നല്ല ഉയർച്ച തന്നെ പ്രതീക്ഷിക്കാം. ധനനേട്ടം, ലൗകിക സുഖം, നല്ല വാക്സാമർഥ്യം, ബുദ്ധിസാമർഥ്യം ചെയ്യുന്ന പ്രവൃത്തികളിൽ എല്ലാം നല്ല ഫലങ്ങളും കാണാനാകുന്നതാണ്. നാം ആഗ്രഹിക്കുന്ന പല സുഖസൗകര്യങ്ങളും ലഭിക്കുന്നതാണ്. വിവാഹം നടക്കാതിരുന്നവർക്ക് അനുയോജ്യമായവ തന്നെ വന്നു ചേരുന്നതാണ്. പണം കടം കൊടുത്തിരുന്നവ തിരികെ ലഭിക്കും. ശത്രുശല്യം കുറയാം. കുടുംബത്ത് ചില കലഹങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. ധനചെലവുകളും വർധിക്കും. ദുർബുദ്ധികൾ തോന്നാതിരിക്കാൻ പ്രാർഥനകൾ ആവശ്യമാണ്. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ആഹാരക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണ്.

അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ഹനുമൽസ്വാമിക്ക് വെറ്റില മാല എന്നിവ സമർപ്പിച്ച് മുന്നോട്ടു പോവുക.

ധനുക്കൂർ : മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,

ധനനേട്ടം, ശത്രുശല്യം കുറയുവാനും കൃഷിയിൽ നിന്നും ആദായവും ലഭിക്കാം. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്കും ഗുണപ്രദമാണ്. ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം നല്ല ഫലം കാണാൻ ആകുന്നതാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകും. വീട്, വസ്തു എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിജയിക്കാനാകും. ആഡംബര വസ്തുക്കൾ ലഭിക്കുന്നതാണ് ലൗകിക സുഖം, ഭാഗ്യം, സർവഭീഷ്ട ലാഭം എന്നിവ ഉണ്ടാകും. എതിർലിംഗത്തിൽപെട്ടവരും ആയി ഇടപെടുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. രോഗാരിഷ്ടതകൾക്കു സാധ്യതയുണ്ട്. നേത്രസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. ഉറ്റവർക്കായോ സ്വന്തം ആവശ്യങ്ങൾക്കായി ഒരു ആശുപത്രി വാസവും കാണുന്നുണ്ട്.

ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം സമർപ്പിക്കുക. വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

മകരക്കൂർ: ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, കുടുംബത്തുള്ളവരും ആയി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകേണ്ടതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകുന്നതാണ്. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. ഉദ്യോഗാർഥികൾക്കും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ധനലാഭം, വീട്, വസ്തു എന്നിവ വന്നു ചേരുന്നതിനും ലൗകിക സുഖം ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്നതും ആണ്. വിവാഹകാര്യങ്ങൾ തീരുമാനമാകാനും സന്താനഭാഗ്യത്തിനും സാധ്യതയുള്ള വാരത്തിലൂടെയാണ് കടന്നു പോകുന്നത്. ആഡംബര വസ്തുക്കൾ വന്നു ചേരുന്നതാണ്. സന്താനങ്ങൾ നിമിത്തം ചില പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. നല്ല വാക്കുകൾ ഉപയോഗിക്കണം. അല്ലാത്തപക്ഷം കലഹങ്ങൾക്ക് സാധ്യതയുണ്ട്. ശത്രുശല്യം വർധിക്കുവാനും മാനസിക പ്രയാസങ്ങൾക്കും രോഗങ്ങൾ ഉണ്ടാകാനും ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ഉദരസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ആഹാരക്രമീകരണങ്ങൾ ഉണ്ടാകേണ്ടതാണ്.

ശ്രീകൃഷ്ണസ്വാമിക്ക് തുളസിമാല സമർപ്പിക്കുക.

കുംഭക്കൂർ : അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാര്‍ക്ക് ഈ വാരത്തിൽ, പല ദുഃഖങ്ങൾക്കും ഒരു ശമനം ഉണ്ടാകുന്നതാണ്. ശത്രുശല്യം കുറയാം. ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം നല്ല ഫലം ഉണ്ടാകുന്നതാണ്. ഉദ്യോഗാർഥികൾക്ക് സ്ഥാനമാന ലാഭം, ഉയർച്ചകൾ ഉണ്ടാകാം. മറ്റുള്ളവരുമായി കലഹങ്ങൾ ഉണ്ടാക്കാൻ ഇടയുള്ളതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. ബന്ധുജനങ്ങളുമായി ചില അരിഷ്ടതകൾക്ക് ഇടയാകും. എതിർലിംഗത്തിൽ പെട്ടവരും ആയി ഇടപെടുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. രാത്രി സഞ്ചാരങ്ങൾ ഒഴിവാക്കേണ്ടതാണ്. വിഷമയം, പൊള്ളൽ, വീഴ്ച എന്നിവ അനുഭവപ്പെടാൻ ഇടയുണ്ട്. ദുർജ്ജനസംസർഗത്താൽ ചില അരിഷ്ടതകൾ ഉണ്ടാകാൻ ഇടയുണ്ട് ശ്രദ്ധിക്കേണ്ടതാണ്. വാഹനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ഭക്ഷണക്രമീകരണങ്ങൾ അത്യന്താപേക്ഷിതമാണ്.

ശാസ്താവിന് എള്ള് പായസം, ദേവിക്ക് കടുംപായസം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

മീനക്കൂർ :പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന് മീനക്കൂറുകാർക്ക് ഈ വാരത്തിൽ, കാര്യവിജയം നല്ല ഫലങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം നല്ല അനുഭവങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകുന്നതാണ്. ഉദ്യോഗാർഥികൾക്ക് സ്ഥാനമാന ലാഭം, പ്രമോഷൻ വിചാരിക്കാതെ സ്ഥാനഭ്രംശം എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. ധനധാന്യാദി വസ്ത്രാ ഭരണാദി ലാഭം, സന്താന സൗഭാഗ്യത്തിനും ഉതകുന്നു. ബന്ധുജനങ്ങളുമായി നല്ല ബന്ധം പുലർത്താൻ ആകും. സന്താനങ്ങളുടെ ക്ഷേമത്തിനായി പക്ഷേ പ്രയത്നിക്കേണ്ടി വരുന്നതാണ്. വസ്തു സംബന്ധമായ കാര്യങ്ങൾക്കെല്ലാം ശുഭാനുഭവങ്ങൾ വർധിച്ചു നിൽക്കും. കൃഷിയിൽ നിന്നും ആദായം, വസ്തു സ്വന്തം പേരിൽ ആകാനും തർക്കങ്ങൾ നിന്നിരുന്ന ഭൂമിയിൽ നിന്നും നല്ല ഫലങ്ങളും കാണാനാകുന്നതാണ്. ദാമ്പത്യ സൗഖ്യം കുറയാം. കുടുംബത്തെ ചില അരിഷ്ടതകൾ ഉണ്ടാകാൻ ഇടയുണ്ട്. നല്ല വാക്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ശത്രുശല്യം ഉണ്ടാകാൻ ഇടയുണ്ട്. രോഗ ദുരിതങ്ങളും ഉണ്ടായേക്കാം.

വെള്ളിയാഴ്ച ദിവസങ്ങളിൽ ദേവിക്ക് രക്തപുഷ്പാഞ്ജലി, മഹാവിഷ്ണുവിന് പാൽപ്പായസം എന്നിവ സമർപ്പിക്കുക. വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

English Summary:

Weekly Prediction by Devaki Antherjanam / 2024 July 21 to 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com