ADVERTISEMENT

അശ്വതി: ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര-വ്യവസായങ്ങളിൽ ഒരു പരിധിയിലധികം പണം മുടക്കുക, സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുക തുടങ്ങിയവ ഒരു കാരണവശാലും അരുത്. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. 
ഭരണി: ഔദ്യോഗിക മേഖലകളിൽ പലപ്പോഴും മേലധികാരിയുടെയും കീഴ്ജീവനക്കാരുടെയും ചുമതലകൾ വഹിക്കേണ്ടതായി വരും. അശ്രദ്ധ കൊണ്ടു യന്ത്രത്തകരാർ സംഭവിക്കാൻ യോഗമുണ്ട്.
കാർത്തിക: വിനയം, ക്ഷമ, ആദരവ്, കാര്യനിർവഹണ ശക്തി തുടങ്ങിയവ സകല കാര്യ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാൻ ഉപകരിക്കും. അവിചാരിത ചെലവുകളാൽ ചിലപ്പോൾ അത്യാവശ്യത്തിന് കടം വാങ്ങേണ്ടതായി വരും.
രോഹിണി: ശുഭ സൂചകങ്ങളായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ വന്നുചേരും.
മകയിരം: അനന്ത സാധ്യതകളോടു കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നുചേരും. ഏറ്റെടുത്ത ദൗത്യം പ്രവൃത്തി പഥത്തിലെത്തിക്കുവാൻ പ്രവൃത്തി പരിചയമുള്ളവരെ നിയമിക്കും.
തിരുവാതിര: അവതരണ ശൈലിയിൽ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ചു മറ്റൊന്നിനു ശ്രമിക്കുന്നത് അഭികാമ്യമല്ല.
പുണർതം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും.
പൂയം: ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും.
ആയില്യം: വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നുചേരും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കും.
മകം: കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. വ്യവസ്ഥകൾക്കതീതമായി ചെയ്യുന്ന കാര്യങ്ങൾക്ക് അനുമോദനങ്ങൾ വന്നുചേരും.
പൂരം: കുടുംബത്തിലെ തർക്കം പരിഹരിക്കാൻ നേതൃത്വം നൽകുന്നതു വഴി അർഹമായ സ്വത്ത് വന്നുചേരും. മക്കളുടെ സംരക്ഷണം മനഃസമാധാനത്തിനു വഴിയൊരുക്കും.
ഉത്രം: സത്യാവസ്ഥ ബോധിപ്പിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും.
അത്തം: അഭിമാനത്തെ ചോദ്യം ചെയ്തതിനാൽ മനോവിഷമം തോന്നുമെങ്കിലും ഉദ്യോഗമുപേക്ഷിക്കരുത്. സഹകരണ പ്രസ്ഥാനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരുമെങ്കിലും സാമ്പത്തിക വിഭാഗത്തിൽ നിന്നും പിന്മാറുകയാണു നല്ലത്.
ചിത്തിര: അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും.
ചോതി: പൊതു താൽപര്യം മാനിച്ച് വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയിക്കും.
വിശാഖം: ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസവും ആഹ്ലാദവും ആത്മവിശ്വാസവും ഉണ്ടാകും. മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതു വഴി ആത്മാഭിമാനമുണ്ടാകും.
അനിഴം: സ്വത്തു തർക്കം പരിഹരിക്കാനും വിട്ടുവീഴ്ച മനോഭാവം സ്വീകരിക്കും. അർഹമായ കാര്യങ്ങൾ അനുഭവത്തോടു കൂടി പ്രാബല്യത്തിൽ വന്നുചേരും.
തൃക്കേട്ട: കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും. സമ്മാന പദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും.
മൂലം: മഹദ്‌വ്യക്തികളുടെ ആശയങ്ങളും ചിന്തകളും ജീവിതത്തിൽ പകർത്തുന്നതു വഴി സൽക്കീർത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.
പൂരാടം: സുരക്ഷിതമായ ഗൃഹത്തിലേക്കു മാറിത്താമസിക്കും. കൈവിട്ടു പോകുമെന്നു കരുതിയ വസ്തുക്കൾ തിരിച്ചു വാങ്ങുവാൻ സാധിക്കും. പ്രണയബന്ധം സഫലമാകും.
ഉത്രാടം: ചിന്താ മണ്ഡലത്തിൽ പുതിയ ആശയങ്ങൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധ നിർദേശം സ്വീകരിക്കുകയാവും നല്ലത്. സൗമ്യസമീപനത്താൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും.
തിരുവോണം: പുരോഗതിയില്ലാത്ത ഗൃഹം വിൽക്കുവാൻ തയാറാകും. നിർണായകമായ തീരുമാനങ്ങൾക്കു വിദഗ്ധ നിർദേശം വേണ്ടിവരും.
അവിട്ടം: അനവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും. പൊതുജനാവശ്യം മാനിച്ച് ഉൽപന്നങ്ങൾക്കു ഗുണനിലവാരം വർധിപ്പിക്കും.
ചതയം: ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.
പൂരുരുട്ടാതി: സുതാര്യവും നീതിയുക്തവുമായ സംസാരശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും. പുതിയ ഗൃഹം വാങ്ങി താമസിച്ചു തുടങ്ങും.
ഉത്തൃട്ടാതി: സഹവർത്തിത്വ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും. അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും.
രേവതി: കലാകായിക രംഗങ്ങളിൽ പരിശീലനം തുടങ്ങും. പ്രാരംഭത്തിൽ എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും അന്തിമമായി വിജയം ഉണ്ടാകും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com