കൊല്ലവർഷം 1200, മലയാള പുതുവർഷം ഓരോ നാളുകാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം
Mail This Article
മേടക്കൂർ:( അശ്വതി, ഭരണി, കാർത്തിക 1/4): വർഷത്തിന്റെ ആദ്യ പകുതി വളരെ ഗുണകരമായിരിക്കും പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിൽ. പരീക്ഷയിൽ ഉന്നതവിജയം നേടും. ലേഖകന്മാർക്കും മാധ്യമ പ്രവർത്തകർക്കും തൊഴിൽരംഗത്ത് കൂടുതൽ ശോഭിക്കാൻ സാധിക്കും. എന്നാൽ രണ്ടാം പകുതിയിൽ പല കാര്യങ്ങളും മന്ദഗതിയിലാകും. സാമ്പത്തിക ഞെരുക്കം ഉണ്ടാകാനും സാധ്യത കാണുന്നു. ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകാനും യോഗം ഉണ്ട്.
ഇടവക്കൂർ:( കാർത്തിക 3/4, രോഹിണി, മകയിരം1/2): പ്രവർത്തന രംഗത്ത് ബുദ്ധിമുട്ടുകൾ തുടരും. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. വർഷത്തിന്റ രണ്ടാം പകുതിയിൽ അനുകൂലമായി പുതിയ വരുമാന മാർഗം കണ്ടെത്തും. ഏറെക്കാലമായി കാത്തിരുന്ന ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. അംഗീകാരങ്ങളും ബഹുമതികളും ലഭിക്കാനും ഇടയുണ്ട്. ഗ്രന്ഥകാരൻമാർക്കും പ്രസാദകർക്കും നേട്ടങ്ങൾ ഉണ്ടാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും.
മിഥുനക്കൂർ: ( മകയിരം 1/2, തിരുവാതിര, പുണർതം3/4): അധിക ചെലവുകൾ ഉണ്ടാകുന്ന ഒരു വർഷമാണ് അധ്വാന ഭാരം കൂടുതലാവാനും സാധ്യത കാണുന്നു. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കാൻ ഇടയുണ്ട്. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. അപവാദങ്ങളും ആരോപണങ്ങളും ഉണ്ടാവാൻ ഇടയുണ്ട്. പുണ്യ കർമങ്ങൾ അനുഷ്ഠിക്കാനും തീർഥയാത്ര ചെയ്യാനും സാധ്യത കാണുന്നു. കുടുംബ ജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹം നടക്കും.
കർക്കടകക്കൂർ :(പുണർതം1/4, പൂയം, ആയില്യം): കഴിഞ്ഞവർഷം പോലെ തന്നെയാണ് ഈ വർഷത്തിന്റെ ആരംഭം. ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകുന്ന കാലമാണ്. ധനസ്ഥിതി മെച്ചപ്പെടും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. രണ്ടാംപകുതിയിൽ ചില മാറ്റങ്ങൾ ഗുണകരമായി വരുന്നതാണ്. അകന്നു കഴിഞ്ഞ ദമ്പതിമാർ തമ്മിൽ ഒന്നിച്ച് ചേരും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ സാധിക്കും. മക്കൾക്കു വേണ്ടിയുള്ള ചെലവുകൾ വർധിക്കും.
ചിങ്ങക്കൂർ:(മകം, പൂരം, ഉത്രം1/4): പ്രവർത്തനരംഗത്തെ ബുദ്ധിമുട്ടുകൾ തുടരും. വീടുവിട്ട് കഴിയേണ്ടതായി വരാനും സാധ്യതയുള്ള കാലമാണ്. അപവാദം കേൾക്കാനിടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രദ്ധിക്കുക. എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ പല ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ഉപരിപഠനത്തിന് അവസരം ലഭിക്കും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീ ക്ഷിക്കാം.
കന്നിക്കൂർ:(ഉത്രം, അത്തം, ചിത്തിര 1/2): ഈശ്വരാധീനം ഉള്ള കാലമാണ്. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. പല വഴികളിലൂടെ പണം കൈവശം വന്നു ചേരും. പുതിയ സൗഹൃദ ബന്ധങ്ങൾ സ്ഥാപിക്കും. എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ ഇടയുണ്ട്. നിലവിലെ ജോലി നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. അപകട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കേണ്ടതാണ്.
തുലാക്കൂർ:(ചിത്തിര 1/2, ചോതി, വിശാഖം 3/4): വർഷത്തിന്റെ ആദ്യപകുതി അത്ര മെച്ചമല്ല. പ്രാർഥനകളും വഴിപാടുകളും മറ്റും മുടങ്ങാതെ നടത്തുക. രണ്ടാം പകുതിയിൽ അലട്ടി കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കും. ബിസിനസ് വർധിക്കും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കും. മനസ്സമാധാനം ലഭിക്കും. പല മാർഗങ്ങളിലൂടെ ധാരാളം പണം കൈവശം
വന്നു ചേരും.
വൃശ്ചികക്കൂർ: (വിശാഖം 1/4, അനിഴം, തൃക്കേട്ട): ഗുണദോഷ സമ്മിശ്രമായിട്ടുള്ള വർഷം ആണിത്. സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. തീർഥ യാത്രയിൽ പങ്കെടുക്കും. അവിവാഹിതരുടെ വിവാഹം നടക്കും. വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ആഗ്രഹിച്ച ഇടത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. പുതിയ സംരംഭങ്ങൾ ഈ കൊല്ലം ആദ്യപകുതിയിൽ തന്നെ തുടങ്ങുക.
ധനുക്കൂർ:( മൂലം, പൂരാടം, ഉത്രാടം1/4): പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കും. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക കാര്യങ്ങൾ ഗുണകരമായി മാറുകയും വീട്ടിലെ അന്തരീക്ഷം ദോഷകരമായി തീരാനും സാധ്യത കാണുന്നു. ചിലർക്ക് വീട് മാറി താമസിക്കേണ്ടി വരാം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ കാലമാണ്.
മകരക്കൂർ :(ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2): കഴിഞ്ഞ വർഷത്തെ പോലെ തന്നെ ആയിരിക്കും ഈ വർഷത്തിന്റെ ആദ്യ പകുതി. രണ്ടാം പകുതിയിൽ പഠനകാര്യങ്ങളിൽ മികവ് പ്രകടിപ്പിക്കാനാവും. ധനപരമായ നേട്ടങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഉദ്യോഗാർഥികൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.
കുംഭക്കൂർ:(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): പൊതുവേ ദൈവാധീനമുള്ള കാലമാണ്. പുതിയ വീട് വാങ്ങും. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടാനാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. ധാരാളം യാത്ര ചെയ്യാനും അതു കൊണ്ട് നേട്ടങ്ങൾ ഉണ്ടാവാനും സാധ്യതകാണുന്നു. സാമ്പത്തികനില തൃപ്തികരമാണ്. വർഷാവസാനം പല കാര്യങ്ങളും കൂടുതൽ ഗുണകരമാകും. സന്താന ഭാഗ്യവും പ്രതീക്ഷിക്കാം.
മീനക്കൂർ:(പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): വർഷത്തിന്റെ ആദ്യ പകുതി കഴിഞ്ഞ വർഷത്തെ പോലെ തുടരുമെങ്കിലും പിന്നീട് കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഒക്കെ ഉണ്ടാകുന്ന കാലമാണ്. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നു. വീട് സ്വന്തമാക്കാൻ അനുകൂലമായ കാലമാണ്. തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.