ADVERTISEMENT

അശ്വതി: ചിട്ടയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ ഉപകരിക്കും. നിയന്ത്രണങ്ങൾക്കു വിധേയമായി ഉപരിപഠനത്തിന് ചേരുവാനിട വരും.

ഭരണി: തൊഴിൽ രംഗത്തുള്ള അനിശ്ചിതാവസ്ഥകൾ പരിഹരിക്കുവാൻ പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്തുവാനിടവരും. അനാവശ്യ ചിന്തകളാൽ ആധി വർധിക്കുവാനും ഉറക്കക്കുറവ് അനുഭവപ്പെടാനും ഇടയുണ്ട്. 

കാർത്തിക: ആരോഗ്യം തൃപ്തികരമായിരിക്കും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും.

രോഹിണി: സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. അനുചിത പ്രവൃത്തികളിൽ നിന്നും സുഹൃത്തിനെ രക്ഷിക്കാൻ സാധിക്കും. 

മകയിരം: അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടാൻ അവസരമുണ്ടാകും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും.

തിരുവാതിര:സാഹചര്യങ്ങൾക്കനുസൃതമായി വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിലേക്ക് യാത്ര പുറപ്പെടും. അന്യരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടുന്ന പ്രവണത ഉപേക്ഷിക്കാൻ നിർബന്ധിതനാകും. 

പുണർതം: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ഭക്ഷണ ക്രമീകരണവും ശീലിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. 

പൂയം: തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും.  ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും.

ആയില്യം: പ്രവൃത്തിയിലുള്ള ആത്മാർഥതയും നിഷ്കർഷയും പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തും. 

മകം: മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ മേലധികാരികളിൽ നിന്നും അനുമോദനങ്ങൾ വന്നുചേരും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണ ക്രമീകരണം വേണ്ടിവരും. 

പൂരം: സേവന മനഃസ്ഥിതി നല്ലതാണെങ്കിലും അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് അബദ്ധമാകും.  വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

ഉത്രം: ഉപരിപഠനം പൂർത്തീകരിച്ച് പരമാധികാര പദവിയുള്ള ഉദ്യോഗത്തിന് അർഹത നേടും. സഹപ്രവർത്തകർ തമ്മിലുള്ള തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. 

അത്തം: ഭർത്താവിനോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.  വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം.

ചിത്തിര: പുനരാലോചനയിൽ വിദേശബന്ധമുള്ള വ്യാപാര വിപണന രംഗങ്ങളിൽ നിന്നും പിന്മാറും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും.

ചോതി: കടം കൊടുത്ത സംഖ്യ ഏറക്കുറെ തിരിച്ചു ലഭിക്കും. കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാങ്ങുവാൻ കരാറെഴുതും.

വിശാഖം: നിസ്സാര കാര്യങ്ങൾക്ക് പോലും കൂടുതൽ പ്രയത്നം വേണ്ടിവരും.  സന്താനങ്ങളുടെ ഉയർച്ചയിൽ ആത്മാഭിമാനം തോന്നും. 

അനിഴം: ജന്മനാട്ടിൽ നല്ല ഉദ്യോഗം ലഭിച്ചതിനാൽ വിദേശ ഉദ്യോഗം ഉപേക്ഷിക്കും. കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറി സ്വന്തമായ പ്രവർത്തന മേഖലകൾക്ക് തുടക്കം കുറിക്കും.

തൃക്കേട്ട: മഹദ്‍വ്യക്തികളുടെ വാക്കുകൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും.  ബന്ധുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ  നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.

മൂലം: സഹാനുഭൂതിയും സഹായ മനഃസ്ഥിതിയും നല്ലതാണെങ്കിലും വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം.

പൂരാടം: നിയമാനുസൃതമല്ലാത്ത പ്രവൃത്തികളിൽ നിന്നും യുക്തിപൂർവം പിന്മാറുകയാണ് നല്ലത്.  ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. 

ഉത്രാടം: മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കാനിട വരും. സംശയങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. 

തിരുവോണം:  മംഗള കർമങ്ങൾക്ക് സർവാത്മനാ സഹകരിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. 

അവിട്ടം: ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. സഹായ മനഃസ്ഥിതി ആദരങ്ങൾക്കു വഴിയൊരുക്കും.

ചതയം: സ്വപ്നസാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. സഹപാഠികളോടൊപ്പം ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. 

പൂരുരുട്ടാതി: ജീവിത ഗതിയെ മാറ്റിമറിക്കുന്ന പല ഘടകങ്ങളും വന്നുചേരുമെങ്കിലും യുക്തമായ തീരുമാനം സ്വീകരിക്കാൻ സാധിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ആത്മനിയന്ത്രണം വേണ്ടിവരും.

ഉത്തൃട്ടാതി: പഠിച്ച വിദ്യ പ്രാവർത്തികമാക്കാൻ അവസരം വന്നുചേരും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. 

രേവതി: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാൻ ഭൂമി പണയപ്പെടുത്തും. ആസൂത്രിത പദ്ധതിയായാൽ പോലും അകാരണ തടസ്സങ്ങൾ അനുഭവപ്പെടും.  ആരോഗ്യം തൃപ്തികരമായിരിക്കും.

English Summary:

Weekly Star Prediction by Kanippayyur / 2024 August 11 to 17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com