ADVERTISEMENT

രോഹിണി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:പുനഃപരീക്ഷയിൽ വിജയശതമാനം കൂടും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. പ്രവർത്തന മേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കലാകായികരംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും.

കന്നി:ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പദ്ധതി ആസൂത്രണ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ കഴിവിന്റെ പരമാവധി പ്രകടിപ്പിക്കാൻ സാധിക്കും. നിയുക്തപദവിയിൽ നിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും. ആദരവും വിനയവുമുള്ള സമീപനം മാർഗ്ഗതടസ്സങ്ങളെ അതിജീവിച്ച് സർവകാര്യവിജയം നേടുവാൻ ഉപകരിക്കും.

തുലാം:അന്ധമായ അമിതവിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. കുടുംബജീവിതത്തിൽ ആഹ്ലാദാന്തരീക്ഷം സംജാതമാകും. വിജ്ഞാനം നേടാനും പകർന്നു കൊടുക്കുവാനുമിടവരും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലമുണ്ടാകും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും

വൃശ്ചികം:മാതാപിതാക്കളെ അനുസരിക്കുക, ആദരിക്കുക തുടങ്ങിയവ ആദരങ്ങൾക്കു വഴിയൊരുക്കും. വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. വാക്കും പ്രവൃത്തിയും വ്യത്യസ്തമാവാതെ സൂക്ഷിക്കണം. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും.

ധനു:സുവ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളതിനാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും. ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം ചെയ്യാനിടവരും. ആഹാരപദാർഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അസ്ഥി–വാത–നീർദോഷരോഗങ്ങൾ കൂടും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ- ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും.

മകരം:മേലധികാരി ചെയ്തുവച്ച അബദ്ധങ്ങൾക്കു വിശദീകരണം നൽകുവാനിടവരും. ഏറ്റെടുത്ത ജോലികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും. അവസരോചിതമായി പ്രവർത്തിക്കാനുള്ള സമചിത്തതയും യുക്തിയും അനുകൂല സാഹചര്യങ്ങൾക്കു വഴിയൊരുക്കും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ദീർഘകാലപദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും.

കുംഭം:വർഷങ്ങൾക്കു മുമ്പ് അപേക്ഷിച്ച വിദേശ സ്ഥിരതാമസാനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടുകൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസ, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും. കലാകായിക മത്സരങ്ങൾക്കു പരിശീലനം തുടങ്ങും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും.

മീനം:ശാസ്ത്രീയപ്രായോഗികവശങ്ങൾ ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആ ത്മാഭിമാനം തോന്നും. പുരോഗതിയില്ലാത്ത ഗൃഹം വിൽപന ചെയ്ത്, ഭൂമി വാങ്ങി വാസ്തുശാസ്ത്രവിധി പ്രകാരം ഗൃഹനിർമാണം തുടങ്ങും. പൊതുജന ആവശ്യം മാനിച്ച് ഉൽന്നങ്ങൾക്ക് ഗുണനിലവാരം ഉയർത്തും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും.

മേടം:ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും. സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യുവാൻ അവസരമുണ്ടാകും.

ഇടവം:ഗൃഹനിർമാണം പൂർത്തിയാക്കാൻ കഴിയും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കുവാനിടവരും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

മിഥുനം:കടം കൊടുത്ത തുക മധ്യസ്ഥർ മുഖാന്തരം ഗഡുക്കളായി ലഭിക്കുവാൻ ധാരണയാകും. മകളുടെ സുരക്ഷിതത്വം മാനിച്ച് സുരക്ഷിതത്വമുള്ള സ്ഥലത്തേക്കു മാറിത്താമസിക്കാൻ നിർബന്ധിതനാകും. പ്രവർത്തനമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും. കീഴ്ജീവനക്കാരുടെ കു തന്ത്രങ്ങൾ നിയന്ത്രിക്കുവാൻ സാധിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കാൻ സാധിച്ചതിനാൽ പ്രോത്സാഹനസമ്മാനം ലഭിക്കും.

കർക്കടകം:ഗുണനിലവാരം കുറഞ്ഞ ഗൃഹോപകരണങ്ങളിൽ നിന്ന് അഗ്നിഭീതി ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. വിദ്യാഭ്യാസ– പഠന– ഗവേഷണ– പരീക്ഷണ–നിരീക്ഷണങ്ങൾക്കായി കൂടുതൽ പ്രയത്നം വേണ്ടിവരും. യാത്രാക്ലേശവും ദൂരദേശവാസവും വേണ്ടിവരുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. കക്ഷിരാഷട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരുമെങ്കിലും അനുഭവഫലം കുറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com