ADVERTISEMENT

പൂയം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസം ഉണ്ടാകും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. കടം കൊടുത്ത സംഖ്യ തിരിച്ചുലഭിക്കും. മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതുവഴി ആത്മാഭിമാനമുണ്ടാകും.

കന്നി:അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. സന്താനഭാഗ്യമുണ്ടാകും. വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജനാവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. വിദേശത്തു താമസിക്കാനിടവരും. പ്രായത്തിലുപരി, പക്വതയോടുകൂടിയ സമീപനം നേടുന്നതിനാൽ സൽക്കീർത്തിയും സജ്ജനബഹുമാന്യതയും വന്നുചേരും.

തുലാം:ചികിത്സ ഫലിക്കും. അർപ്പണമനോഭാവവും ലക്ഷ്യബോധവും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. ബന്ധുവിന്റെ അകാലവിയോഗം ഗതകാലസ്മരണകൾക്കു വഴിയൊരുക്കും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തനങ്ങളും ആശയങ്ങളും ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നുചേരും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും.

വൃശ്ചികം:കീഴ്ജീവനക്കാരുടെ പിൻബലത്താൽ പുതിയ കരാറുജോലിയിൽ ഒപ്പുവയ്ക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യവും ഉണ്ടാകും. ബൃഹത്തായ വികസനപദ്ധതി ആസൂത്രണസംഘത്തിൽ ഉൾപ്പെടുവാനിടവന്നതിനാൽ ആത്മാഭിമാനം തോന്നും. സ്വതസ്സിദ്ധമായ ശൈലി പലർക്കും മാതൃകാ പരമായി എന്നറിഞ്ഞതിനാൽ ആശ്വാസമാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും.

ധനു:കുടുംബബന്ധം നിലനിർത്താനും സ്വത്തുതർക്കം പരിഹരിക്കാനും വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും. അർഹമായ കാര്യങ്ങൾ അനുഭവത്തോടു കൂടി പ്രാബല്യത്തിൽ വന്നുചേരും. ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാ ർത്ഥമായി പ്രവർത്തിച്ച് സർവകാര്യങ്ങളും ലക്ഷ്യപ്രാപ്തി നേടും. സഹപ്രവർത്തകരുടെ സഹായസഹകരണത്താൽ മേലധികാരി ഏൽപിച്ച പദ്ധതി പൂർത്തിയാക്കാൻ സാധിക്കും.

മകരം:അനാവശ്യമായ ആധി ഒഴിവാക്കണം. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാനും പുതിയ ആശയങ്ങൾ സ്വീകരിക്കുവാനും ഇടവരും. ശ്രമകരമായ പ്രവർത്തനങ്ങൾ ജൂണിനു ശേഷം ലക്ഷ്യപ്രാപ്തി നേടും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ആധ്യാത്മിക–ആത്മീയ ചിന്തകളാൽ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ആരാധനാലയത്തിലെ ഉ ത്സവാഘോഷങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും.

കുംഭം:ആർഭാടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതു വഴി മിച്ചംവയ്ക്കുവാൻ സാധിക്കും. കീഴ്ജീവനക്കാരെ നിയന്ത്രിക്കുവാൻ പ്രാപ്തിയുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. സുവ്യക്തമായ തെളിവുകൾ ലഭിച്ചതിനാൽ അന്യരെപ്പറ്റിയുള്ള അ ബദ്ധധാരണകൾ ഒഴിഞ്ഞുപോകും. വർഷങ്ങൾക്കു മുന്പ് അപേക്ഷിച്ചതനുസരിച്ചു വിദേശത്തു സ്ഥിരതാമസാനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും, നിഷ്കർഷയോടു കൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും.

മീനം:കലാകായികമത്സരങ്ങൾക്ക് പരിശീലനം തുടങ്ങും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും  സഹകരിക്കും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം.

മേടം:നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും. സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്യുവാൻ അവസരമുണ്ടാകും. ഗൃഹനിർമാണം പൂർത്തിയാക്കാൻ കഴിയും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കുവാൻ സാധിക്കും.

ഇടവം:സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വാത–നാഡീ–ഹൃദ്രോഗങ്ങൾക്ക് ചികിത്സ വേണ്ടിവരും. വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മകളുടെ സുരക്ഷിതത്വം മാനിച്ച് സുരക്ഷിതത്വമുള്ള സ്ഥലത്തേക്കു മാറിത്താമസിക്കാൻ നിർബന്ധിതനാകും. പ്രവർത്ത നമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും.

മിഥുനം:വിവിധങ്ങളായ പ്രവൃത്തികൾ നിശ്ചിതസമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുന്നതിന് നിർബന്ധിതനാകും. ദീർഘകാല നിക്ഷേപമെന്നനിലയിൽ ഭൂമി വാങ്ങും. ഓർമശക്തിക്കുറവിനാൽ പണമിടപാടുകളിൽ നിന്നു സ്വയം ഒഴിഞ്ഞുമാറും. കുടുംബബന്ധങ്ങൾക്കു മൂല്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. സ്വതസ്സിദ്ധമായ ശൈലി മാതൃകാപരമായി എന്നറിഞ്ഞാൽ ആശ്വാസമാകും.

കർക്കടകം:ഉപഭോക്താവിന്റെ താൽപര്യം പരിഗണിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം കൂട്ടുവാൻ നടപടികളെടുക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. സങ്കീർണങ്ങളായ വിഷയങ്ങളാണെങ്കിലും സമയോചിതവും യുക്തിപൂർവവുമായ ഇടപെടലുകളാൽ അനിശ്ചിതാവസ്ഥകൾ ഒഴിവാകും. അവരുടെ സ്വാർഥതാൽപര്യം നേടാനായി മിത്രങ്ങളെന്ന ഭാവത്തിൽ അഭിനയിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com