ADVERTISEMENT

പൂരം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ

ചിങ്ങം:പുണ്യതീർഥയാത്രയ്ക്ക് അവസരം വന്നുചേരും.കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരുമെങ്കിലും അനുഭവഫലം കുറയും. സൗഹൃദസംഭാഷണത്തിൽ പുതിയ ആശയങ്ങൾ വന്നുചേരും. നിയന്ത്രണങ്ങൾക്കു വിധേയനായി ഉപരിപഠനത്തിനു ചേരുവാനിടവരും. കൂട്ടുകെട്ടുകളിൽ നിന്ന് അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം.

കന്നി:ഭയ–ഭക്തി–ബഹുമാനത്തോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ അന്തിമനിമിഷത്തിൽ ലക്ഷ്യപ്രാപ്തി നേടും. വീടു വിൽക്കുവാൻ തയാറാകും. പണം കുറച്ച് ഏറ്റെടുക്കുന്ന കർമപദ്ധതികൾ നഷ്ടങ്ങൾക്കു വഴിയൊരുക്കും. ജീവിതപങ്കാളിയുടെ തൊഴിൽപരമായ അനിഷ്ടാവസ്ഥകൾ പരിഹരിക്കാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും.

തുലാം:അപരിചിതരുമായുള്ള ആത്മബന്ധത്തിൽ പണനഷ്ടത്തിനു സാധ്യതയുണ്ട്. നിർണായകമായ തീരുമാനങ്ങൾക്കു വിദഗ്ധനിർദേശം വേണ്ടിവരും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് മാനസികസമ്മർദം കൂടും. വ്യാപാര–വ്യവസായ–വിപണന–വിതരണമേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കുറയും. സംയുക്ത സംരംഭങ്ങളിൽ നിന്നു പിൻമാറുവാനിടവരും. പുതിയ വിദ്യ അഭ്യസിച്ചുതുടങ്ങും.

വൃശ്ചികം:പലവിധ വിശേഷ അവസരങ്ങൾക്കും ഉത്സവാഘോഷങ്ങൾക്കുമായി പലപ്പോഴുമായി ജന്മനാട്ടിൽ വന്നു പോകുവാനിടവരും. മറ്റുള്ളവരുടെ ദൃഷ്ടിയിൽ ധനാഢ്യനെന്നു തോന്നുന്ന വിധത്തിൽ ജീവിതവൃത്തി നയിക്കുന്നതിൽ ആത്മാഭിമാനം തോന്നും. കർമമേഖലകളിൽ അത്യധ്വാനം ചെയ്താലും പ്രതീക്ഷിച്ച അംഗീകാരവും അനുഭവവും ഉണ്ടാകില്ല. നവദമ്പതികളെ ആശീർവദിക്കാൻ അവസരമുണ്ടാകും. അധികൃതരുടെ ആജ്ഞകൾ അർധമനസ്സോടുകൂടി ചെയ്തുതീർക്കും.

ധനു:ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. ദീർഘകാലപദ്ധതികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിക്കും. വർഷങ്ങൾക്കു മുൻപ് അപേക്ഷിച്ച വിദേശ സ്ഥിരതാമസാനുമതി ലഭിക്കും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്കർഷയോടുകൂടിയ പ്രവർത്തനങ്ങളാൽ സാധിക്കും. മക്കളുടെ വിദ്യാഭ്യാസ, ഉദ്യോഗ വിഷയങ്ങളിലുള്ള ലക്ഷ്യപ്രാപ്തിയിൽ ആശ്വാസം തോന്നും.

മകരം:കലാകായികമത്സരങ്ങൾക്കു പരിശീലനം തുടങ്ങും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. ശാസ്ത്രീയ പ്രായോഗികവശങ്ങൾ ചിന്തിച്ചുപ്രവർത്തിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും.

കുംഭം:ഭൂമി വാങ്ങി വാസ്തുശാസ്ത്രവിധി പ്രകാരം ഗൃഹനിർമാണം തുടങ്ങും. പൊതുജനാവശ്യം മാനിച്ച് ഉൽപന്നങ്ങൾക്കു ഗുണനിലവാരം കൂട്ടും. നീതിന്യായങ്ങൾ നടപ്പിലാക്കുവാൻ നിയമസഹായം തേടും. കുടുംബത്തിലെ അഭിപ്രായവ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷമുണ്ടാകും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരിക്കും.

മീനം:അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകർക്ക് അംഗീകാരം ലഭിക്കും. സാധുകുടുംബത്തിലെ കുട്ടികൾക്കു വിദ്യാഭ്യാസത്തിനു സാമ്പത്തികസഹായം ചെയ്യുവാൻ അവസരമുണ്ടാകും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കാൻ സാധിക്കും.

മേടം:സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വാത–നാഡീ രോഗങ്ങൾക്കു ചികിത്സ വേണ്ടിവരും. വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാ മ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടം കൊടുത്ത തുക ഗഡുക്കളായി ലഭിക്കാൻ ധാരണയാകും. മകളുടെ സുരക്ഷിതത്വം മാനിച്ച് സുരക്ഷിതത്വമുള്ള സ്ഥലത്തു താമസിക്കാൻ നിർബന്ധിതനാകും.

ഇടവം:പ്രവർത്തനമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുവാൻ നിർദേശം തേടും. ഉദ്ദേശിച്ച വിഷയത്തിൽ ആഗ്രഹിച്ച സ്ഥാപനത്തിൽ ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. പ്രവർത്തനമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കലാകായികരംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും.

മിഥുനം:ദമ്പതികൾക്ക് ഒരുമിച്ചുതാമസിക്കാ‍ൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ജോലിരംഗത്തു കഴിവിന്റെ പരമാവധി പ്രകടിപ്പിക്കുവാൻ സാധിക്കും. നിയുക്തപദവിയിൽ നിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും ആദരവും വിനയവുമുള്ള സമീപനം മാർഗതടസ്സങ്ങളെ അതിജീവിച്ച് സർവകാര്യവിജയം നേടുവാൻ ഉപകരിക്കും.

കർക്കടകം:അന്ധമായ അമിതവിശ്വാസം അബദ്ധങ്ങൾക്കു വഴിയൊരുക്കും. കുടുംബജീവിതത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം നിലനിർത്താൻ കഴിയും. വിജ്ഞാനം നേടാനും പകർന്നുകൊടുക്കാനുമിടവരും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലമുണ്ടാകും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. അവിചാരിത ചെലവുകളാൽ ആധി കൂടും. കഫ–നീർദോഷരോഗപീഡകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും.

English Summary:

Yearly Prediction 1200 / Birth Star Pooram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com