അത്തം നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? സമ്പൂർണ മലയാള പുതുവർഷഫലം
Mail This Article
അത്തം നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചിങ്ങം:ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. ഗൗരവമുള്ള വിഷയങ്ങൾ ലാഘവത്തോടു കൂടി അവതരിപ്പിക്കാൻ സാധിക്കും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും വിദ്യാർഥികൾക്കും അനുകൂലഫലങ്ങൾ വന്നുചേരും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. സഹപ്രവർത്തകരോടൊപ്പം ഓണം ആഘോഷിക്കാൻ അവസരമുണ്ടാകും.
കന്നി:ഭൗതികസൗഖ്യങ്ങളോടൊപ്പം ആധ്യാത്മിക ആനന്ദവും അനുഭവിക്കാൻ അവസരമുണ്ടാകും. കഴിവിനും പ്രാപ്തിക്കും അംഗീകാരം ലഭിക്കും. വി ദേശബന്ധമുള്ള വ്യാപാരവ്യവസായങ്ങളുടെ ആശയങ്ങൾ വന്നുചേരും. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്നതിൽ ആത്മാഭിമാനമുണ്ടാകും. ഭരണസംവിധാനത്തിലെ പുതിയ ആശയം അവലംബിക്കുവാനും ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനുംസാധിക്കും.
തുലാം:ശാസ്ത്രീയ–പ്രായോഗികവശങ്ങൾ ചിന്തിച്ചുചെയ്യുന്ന കാര്യങ്ങൾ അനുഭവപ്രാപ്തി നേടും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾ ക്കും വഴിയൊരുക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. സാമ്പത്തികപുരോഗതി കൈവന്നുചേരുന്നതിനാൽ ഗൃഹനിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനകർമം നിർവഹിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ പൂർവികസ്വത്ത് ഏറെക്കുറെ തിരിച്ചുലഭിക്കാൻ ധാരണയാകും.
വൃശ്ചികം:നാഡീ–പ്രമേഹരോഗങ്ങൾക്കു പ്രകൃതി–ആയുർവേദചികിത്സകളും പ്രാണായാമവും വ്യായാമവും വേണ്ടിവരും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിന് തൃ പ്തിയുള്ള സ്ഥാപനത്തിൽ ചേരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്കു പ്രഥമപരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. ദമ്പതികൾക്കു വിട്ടുവീഴ്ചമനോഭാവം നിർബന്ധമായും വേണ്ടിവരും. കാഴ്ചപ്പാടിന്റെ വ്യത്യസ്തകളാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറും.
ധനു:ഉപകാരം ചെയ്തുകൊടുത്തവരിൽ നിന്നു വിപരീതപ്രതികരണങ്ങൾ വന്നുചേരും. ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കരുത്. സുഹൃത്തുക്കളുടെ ഉപദേശത്താലും ഈശ്വരപ്രാർഥനകളാലും പലപ്പോഴും അനുഭവപ്പെടുന്ന വിരസതയെ അതിജീവിക്കും. വിജ്ഞാനം നേടാനും പകർന്നുകൊടുക്കാനും അവസരം വന്നുചേരും. പ്രത്യുപകാരം ചെയ്യുവാൻ സാധിക്കുന്നതിനാൽ കൃതാർഥതയുണ്ടാകും.
മകരം:ഉൽപന്നങ്ങൾ ഗുണനിലവാരം വർധിപ്പിക്കുന്നതിനു വ്യവസായം നവീകരിക്കാൻ തീരുമാനിക്കും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കുന്നതിൽ ആത്മസംതൃപ്തി നേടും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. ആഗ്രഹിക്കുന്ന ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. വാഗ്ദാനങ്ങൾ നിറവേറ്റാൻ ആത്മാർഥമായി പ്രവർത്തിക്കും.
കുംഭം:ദുശ്ശീലങ്ങൾ ഒഴിവാക്കുന്നതിനാൽ സാമ്പത്തികമിച്ചം ഉണ്ടാകും. സങ്കുചിതമനോഭാവം ഉപേക്ഷിച്ച് സൗമ്യമനോഭാവം സ്വീകരിക്കുന്നതു മനസ്സമാധാനത്തിനു വഴിയൊരുക്കും. ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും സാമ്പത്തികനേട്ടത്തിനും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കും. സങ്കൽപങ്ങൾ യാഥാർഥ്യമാകും. ഭിന്നാഭിപ്രായങ്ങളെ ഏകീകരിക്കാൻ സാധിക്കുന്നതിനാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മീനം:ഔദ്യോഗികപരിശീലനത്തിനു മാസങ്ങളോളം അന്യദേശവാസം വേണ്ടിവരും. ഭയ–ഭക്തി–ബഹുമാനത്തോടു കൂടി ചെയ്യുന്നതെല്ലാം വിജയിക്കും. സ്വഭാവവിശേഷത്താൽ പുതിയ തൊഴിലവസരങ്ങൾ വന്നുചേരും. തൊഴിൽമേഖലകളിൽ കാലോചിതമായ പരിഷ്കാരങ്ങൾ അവലംബിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.
മേടം:ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർഥനാകും. ലാഭശതമാനവ്യവസ്ഥകളോടു കൂടിയ വ്യാപാര–വിപണനങ്ങൾക്കു തുടക്കം കുറിക്കും. കാലാവസ്ഥയിലെ വ്യതിയാനത്താൽ കഫ–നീർദോഷങ്ങൾ വന്നുചേരും. വാഹനം മാറ്റിവാങ്ങുവാനിടവരും. സ്വന്തം ആശയങ്ങളും അന്യരുടെ പണവും സമന്വയിപ്പിച്ച് പുതിയ പ്രവർത്തനമേഖലകൾ കണ്ടെത്തും.
ഇടവം:മാതാപിതാക്കളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങൾ ഉപേക്ഷിക്കും. ദമ്പതികൾക്കു പലപ്പോഴും അസ്വാസ്ഥ്യങ്ങളും ഐക്യക്കുറവും അനുഭവപ്പെടും. പൂർവികസ്വത്ത് ഭാഗം വയ്ക്കുന്നതിൽ വിട്ടുവീഴ്ചമനോഭാവം വേണ്ടിവരും. തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. നിലവിലുള്ളതിനു പുറമേ മറ്റൊരു വീടു കൂടി വാങ്ങാൻ അവസരം വന്നുചേരും.
മിഥുനം:പുതിയ ആവിഷ്കരണശൈലിക്ക് അംഗീകാരം ലഭിക്കും. പ്രതികാരബുദ്ധിയോടു കൂടിയ സമീപനത്തിനു സുഹൃത്തിനു നിർദേശങ്ങളും ഉപദേശങ്ങളും നൽ കുവാനിടവരും. മേലധികാരിയുടെ പ്രതിനിധിയായി പലപ്പോഴും ജോലിചെയ്യേണ്ടിവരും. ആരാധനാലയത്തിലെ പുനരുദ്ധാരണപ്രവൃത്തികൾക്കു സാമ്പത്തികസഹായം ചെയ്യുവാനിടവരും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം.
കർക്കടകം:അഭയംപ്രാപിച്ചു വരുന്നവർക്കു സാമ്പത്തികസഹായം നൽകാൻ തയാറാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കാനുള്ള ജാഗ്രത ബ ന്ധുക്കൾക്കിടയിൽ പ്രകീർത്തിക്കു വഴിയൊരുക്കും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങളിൽ കൂടുതൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ സാധിക്കും. ഉപകാരം ചെയ്തുകൊടുത്തവരിൽ നിന്നുള്ള നിഷേധാത്മകമായ നിലപാടും വിപരീത പ്രതികരണവും മനോവിഷമത്തിനു വഴിയൊരുക്കും.