ADVERTISEMENT

അശ്വതി:വിദേശത്തുള്ളവർക്ക് ജന്മനാട്ടിൽ വന്ന് ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം വന്നു ചേരും. തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട യാത്രകളും ചർച്ചകളും ഗുണകരമായിത്തീരും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും. സഹജമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

ഭരണി:വിശേഷപ്പെട്ട ദേവാലയദർശനത്തിന് യോഗം കാണുന്നു. വന്നു ചേരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതു വഴി ആത്മവിശ്വാസം വർധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

കാർത്തിക:തൊഴിൽമേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ജീവിത നിലവാരം വർധിക്കും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

രോഹിണി:വ്യാപാര വിപണന വിതരണ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മാസത്തിന്റെ രണ്ടാമത്തെ പകുതി അനുകൂലം. ദീർഘവീക്ഷണത്തോടെ ചെയ്യുന്ന പദ്ധതികളിൽ വിജയം കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

English Summary:

Monthly Prediction by Kanippayyur September 2024 / Ashwathy, Bharani , Karthika , Rohini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com