ADVERTISEMENT

അശ്വതി: ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. പുതിയ കരാർ ജോലിയിൽ ഒപ്പുവയ്ക്കുവാനിടവരും.
ഭരണി: സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും. ഔദ്യോഗികമായി അർഹമായ സ്ഥാനക്കയറ്റം ലഭിക്കാൻ നിയമ സഹായം തേടും. 
കാർത്തിക: പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ജീവിത പങ്കാളിയുടെ തീരുമാനങ്ങൾ ഉപകാരപ്രദമാകും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
രോഹിണി: അവധിയെടുത്തു സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
മകയിരം: സംഘടനാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. വാഹനം മാറ്റി വാങ്ങുവാൻ തീരുമാനിക്കും.
തിരുവാതിര: സങ്കൽപത്തിനനുസരിച്ച് കുടുംബജീവിതം നയിക്കുവാൻ സാധിക്കുന്നതിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ഉപരിപഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും.
പുണർതം: സമ്മാന പദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. അപ്രതീക്ഷിതമായി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. ഹ്രസ്വകാല സുരക്ഷാ പദ്ധതിയിൽ പണം നിക്ഷേപിക്കും.
പൂയം: പ്രവർത്തനങ്ങളിലുള്ള നിഷ്കർഷ സൽകീർത്തിക്കും സജ്ജന പ്രീതിക്കും വഴിയൊരുക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ആയില്യം: ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കുമെങ്കിലും അമിതമായ ഭക്ഷണം ഒഴിവാക്കണം.
മകം: സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. വാക്‌വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.
പൂരം: ശാസ്ത്രീയവശം ഉൾക്കൊണ്ടു പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ഉദ്ദേശിച്ച കാര്യങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ഉത്രം: അവധിയെടുത്ത് ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും.
അത്തം: പ്രായാധിക്യമുള്ളവരുടെ വാക്കുകൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഒഴിവാക്കും.
ചിത്തിര: ആവശ്യമുള്ള കാര്യങ്ങൾ മേലധികാരിയോട് അവതരിപ്പിക്കുവാൻ സഹപ്രവർത്തകരുടെ സഹായം തേടും. സാമ്പത്തികരംഗം മെച്ചപ്പെടും.
ചോതി: പുനഃപരീക്ഷയ്ക്ക് തയാറാകുവാൻ ആത്മപ്രചോദനമുണ്ടാകും. മാസത്തിലൊരിക്കൽ കുടുംബത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
വിശാഖം: വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ വ്യാപാരം തുടങ്ങും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും.
അനിഴം: നിരാലംബരായവർക്ക് സാമ്പത്തിക സഹായം നൽകാനിടവരും. പുത്രപൗത്രാദികളോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും.
തൃക്കേട്ട: ധനകാര്യ സ്ഥാപനത്തിന്റെ സഹായത്തോടുകൂടി വാഹനം മാറ്റി വാങ്ങുവാനിടവരും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകളും ചർച്ചകളും നടത്തുവാനിടവരും.
മൂലം: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. വാക്‌വാദങ്ങളിൽ നിന്നും പിന്മാറുകയാണ് നല്ലത്.
പൂരാടം: വിവിധങ്ങളായ ആവശ്യങ്ങൾക്കായി അവധിയെടുക്കുവാനിടവരും. പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. വ്യാപാരം ഉപേക്ഷിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കും.
ഉത്രാടം: വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. സുപ്രധാനമായ കാര്യങ്ങൾ മറന്ന് അപ്രധാനമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് അബദ്ധമാകും.
തിരുവോണം: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.
അവിട്ടം: ആഗ്രഹ നിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. ഉദ്യോഗത്തോടനുബന്ധമായി വിദേശയാത്ര സഫലമാകും.
ചതയം: ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവൃത്തികൾക്ക് തുടക്കം കുറിക്കും. പ്രതികരണശേഷി കുറവായതിനാൽ പല നല്ല അവസരങ്ങളും നഷ്ടപ്പെടും.
പൂരുരുട്ടാതി: കക്ഷിരാഷ്ട്രീയക്കാരുടെ നിർബന്ധത്താൽ റോഡ് വികസനത്തിന് ഭൂമി വിട്ടുകൊടുക്കും. സുപ്രധാനമായ കാര്യങ്ങൾ തീരുമാനത്തിലെത്തിക്കുവാൻ സാധിക്കും.
ഉത്തൃട്ടാതി: പ്രവൃത്തിമേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ സാധിക്കും.
രേവതി: അപ്രധാനമായ കാര്യങ്ങളിൽ ഇടപെട്ടാൽ അപകീർത്തിയുണ്ടാകും. ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങുവാനിടവരും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com