ഭാഗ്യാനുഭവങ്ങള്ക്കും നേട്ടങ്ങള്ക്കും സാധ്യത; സമ്പൂർണ സൂര്യരാശിഫലം
Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വിനോദത്തിനും ആഡംബരത്തിനും ആയി ധാരാളം പണം ചെലവഴിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. അന്യാധീനപ്പെട്ട വസ്തുവകകൾ തിരിച്ചു കിട്ടും. പ്രവർത്തന മേഖലയിൽ നിന്നുള്ള വരുമാനം വർധിക്കും. തർക്കങ്ങളിൽ നിന്നും വാദപ്രതിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കുക. വീട്ടിലെ അന്തരീക്ഷം സന്തോഷകരമാകും. ഉന്നതസ്ഥാനം വഹിക്കാൻ അവസരം ലഭിക്കും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): പുതിയ പ്രണയബന്ധം ഉടലെടുക്കാൻ സാധ്യതയുണ്ട്. വിചാരിക്കാത്ത ചെലവ് വരും. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. അനാവശ്യ ഭീതി മനസ്സിനെ ശല്യപ്പെടുത്താൻ ഇടയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ആഡംബര വസ്ത്രം സമ്മാനമായി ലഭിക്കും. വ്യവഹാരങ്ങളിൽ വിജയം നേടും. ബന്ധുവിന്റെ ആവശ്യത്തിനായി സമയം ചെലവഴിക്കും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ബിസിനസ് ഇടപാടുകളിൽ ലാഭം കൂടും. മനഃക്ലേശം തുടരാൻ ഇടയുണ്ട്. വീട്ടിൽ ബന്ധുജനങ്ങളും സുഹൃത്തുക്കളും വന്നു ചേരും. വിദ്യാർഥികൾക്ക് പ്രതീക്ഷിച്ച വിജയം നേടാനാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. ഉല്ലാസ യാത്രകൾ നടത്താൻ ഇടയുണ്ട്. വീട് വാങ്ങാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായി തീരും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും. ബന്ധുക്കളെകൊണ്ട് ഉപദ്രവങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് അവസരം വന്നു ചേരും. കടംകൊടുത്ത പണം പലിശ സഹിതം തിരിച്ചു ലഭിക്കും. കർമരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ സാധിക്കും. ദീർഘയാത്രകൾ ആവശ്യമായി വരും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): രാഷ്ട്രീയപ്രവർത്തകർക്ക് പ്രശസ്തിയും പദവിയും ഉണ്ടാവും. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. മന്ദഗതിയിലായിരുന്ന കർമരംഗം മെച്ചപ്പെടാൻ ഇടയുണ്ട്. വീട്ടിൽ ഒരു മംഗളകർമം നടക്കും. സുഹൃത്തിന്റെ സഹായം പ്രയോജനപ്പെടും. സാമ്പത്തിക പ്രയാസങ്ങൾ വന്നു ചേരാൻ ഇടയുണ്ട്. ഉദര സംബന്ധമായ അസുഖങ്ങൾ പിടിപെടാം. സ്ഥലംമാറ്റത്തിന് ശ്രമിക്കാവുന്ന കാലമാണ്.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പ്രതീക്ഷിക്കാത്ത ഇടത്തു നിന്ന് പോലും പണം ലഭിക്കാൻ സാധ്യതയുണ്ട്. പൊതുവേ സന്തോഷം തോന്നുന്ന കാലം ആണിത്. കുടുംബസമാധാനം നിലനിൽക്കും. കൃഷിയിൽ നിന്നും ആദായം വർധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പങ്ക് കച്ചവടം ലാഭകരമായി മാറും. ആരോഗ്യം മെച്ചപ്പെടും. കടബാധ്യതകൾ പരിഹരിക്കാൻ സാധിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): കാര്യങ്ങൾ മുൻകൂട്ടി കണ്ടു ആസൂത്രണം ചെയ്യും. ബിസിനസിൽ ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കും. ചില പ്രമാണങ്ങൾ കൈവശം വന്നു ചേരും. രോഗങ്ങൾ ശല്യം ചെയ്യും. സാമ്പത്തികമായി വാരം അനുകൂലമാണ്. കുടുംബസുഖവും സമാധാനവും ഉണ്ടാവും. പല കാര്യങ്ങളിലും അലസത തോന്നും. അവധി എടുത്തു നാട്ടിൽ പോകാൻ സാധിക്കും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.
വൃശ്‌ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ഉദ്യോഗത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആരോഗ്യനില തൃപ്തികരം. ധനവും ഐശ്വര്യവും കൂടി വരും. ദൂര യാത്രകൾ ചെയ്യേണ്ടി വരും. പുതിയ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കും. ദൂരയാത്രകൾ ആവശ്യമായി വന്നേക്കാം. വീടുപണി പൂർത്തിയാക്കാൻ സാധിക്കും. പൊതുവേ ദൈവാധീനം ഉള്ള സമയമാണ്.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): പുതിയ വീടോ വാഹനമോ അധീനതയിൽ വന്നു ചേരും. സഹോദരിയുടെ വിവാഹ നിശ്ചയം നടക്കും. തൊഴിൽരംഗത്ത് മേലധികാരികളുടെ പ്രശംസ ലഭിക്കും. സഹപ്രവർത്തകരുടെ സഹായം ഗുണകരമാകും. ചെറിയ യാത്രകൾ പ്രയോജകരമാകും. എൻട്രൻസ് ടെസ്റ്റിൽ വിജയം കൈവരിക്കും. വീട്ടിൽ പൂജാ കർമങ്ങൾ നടത്തും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പലതുകൊണ്ടും ഗുണകരം ആയിട്ടുള്ള സമയമാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കലാരംഗത്ത് അംഗീകാരങ്ങൾ ലഭിക്കും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. എതിരാളികളെ കരുതിയിരിക്കുക.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): മറ്റുള്ളവർക്ക് അസൂയ തോന്നുന്ന നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. പല ഭാഗത്തു നിന്നും എതിർപ്പുകൾ നേരിടേണ്ടി വരാം. ആലോചിച്ചു പ്രവർത്തിക്കാതിരുന്നാൽ വലിയ നഷ്ടങ്ങൾ വന്നു ചേരും. ശത്രുക്കളിൽ നിന്നും ഉപദ്രവമുണ്ടാകാം. ഉദ്യോഗത്തിൽ സ്ഥിരീകരണം ലഭിക്കും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ബിസിനസിൽ നിന്നുള്ള ആദായത്തിൽ വർധനവുണ്ടാകും. കൃഷിയിൽ കൂടുതൽ മുതൽ മുടക്ക് നടത്തും. വിശിഷ്ട ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനമായി ലഭിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പരീക്ഷയിൽ ഉന്നത വിജയം നേടും. സ്നേഹിതരും ആയി ഉല്ലാസ യാത്ര നടത്താൻ സാധ്യതയുണ്ട്. പകർച്ചവ്യാധികൾ പിടിപെടാതെ ശ്രദ്ധിക്കുക.