ADVERTISEMENT

പൂരുരുട്ടാതി:പുത്രപൗത്രാദികളോടൊപ്പം ഓണം വിപുലമായി ആഘോഷിക്കാനുള്ള അവസരം വന്നു ചേരും. സമ്മാനപദ്ധതികളിൽ വിജയിക്കും. വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യുന്ന കാര്യങ്ങളിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

ഉത്തൃട്ടാതി:വിദേശത്തുള്ളവർക്ക് നാട്ടിൽ വന്ന് ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം വന്നു ചേരും. ഔദ്യോഗികമേഖലകളിൽ അധ്വാനം വർധിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു. 

രേവതി: പലവിധത്തിലുള്ള പ്രതിസന്ധികൾ വന്നു ചേരുമെങ്കിലും അതിനെയെല്ലാം അതിജീവിക്കാൻ സാധിക്കും. തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതികളിൽ ചേരുവാൻ സാധിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിനുള്ള അവസരം വന്നു ചേരുവാനും രേവതി നക്ഷത്രക്കാർക്ക് ഈ സെപ്റ്റംബർ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur September 2024 / Pururuttathi, Uthrattathi, Revathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com