പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? സമ്പൂർണ മലയാള പുതുവർഷഫലം
Mail This Article
പൂരുരുട്ടാതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചിങ്ങം:ഉദ്യോഗമുപേക്ഷിച്ച് ഉപരിപഠനത്തിനു ചേരുവാനുള്ള തീരുമാനം ഭാവിയിലേക്കു ഗുണകരമാകും. ഈശ്വരപ്രാർഥനകളാൽ പരീക്ഷയിൽ വേണ്ടവിധത്തിൽ അവതരിപ്പിക്കുവാൻ സാധിക്കും. പണം മുൻകൂട്ടി ചെലവാക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. ബന്ധുമിത്രാദികളോടൊപ്പം വീടു വിട്ട് ഓണം ആഘോഷിക്കും.
കന്നി:വിനയം, ക്ഷമ, ആദരം തുടങ്ങിയവയിലൂടെ തടസ്സങ്ങളെ അതിജീവിക്കുവാൻ കഴിയും. ആശയവിനിമയങ്ങളിൽ അബദ്ധങ്ങൾ ഒഴിവാക്കുവാൻ സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉൾപ്രേരണയുണ്ടാകും. അവിചാരിത ചെലവുകളാൽ ചിലപ്പോൾ അത്യാവശ്യത്തിനു കടം വാങ്ങേണ്ടിവരും. ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ സന്ദർശിച്ച് ആശ്വാസവചനങ്ങളും സാമ്പത്തികസഹായവും നൽകും.
തുലാം:സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. പരിഹാസവചനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും സാരാംശം മനസ്സിലാക്കി പ്രതികരിക്കുകയാണു നല്ലത്. വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകയാൽ വിൽക്കാൻ ആലോചിക്കും. പ്രായോഗികവശം ചിന്തിച്ചുപ്രവർത്തിക്കുന്നതിനാൽ തടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും.
വൃശ്ചികം:സംഘടിതശ്രമങ്ങൾ വിജയിക്കും. ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാര വ്യവസായങ്ങൾ തുടങ്ങും. ഔദ്യോഗികമായി ഒട്ടേറെ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. അപ്രതീക്ഷിതമായി വിദേശ ഉദ്യോഗം നഷ്ടപ്പെടും. കുടുംബാംഗങ്ങളെ ജന്മനാട്ടിൽ താമസിപ്പിച്ച് വിദേശവാസം തുടരുവാനിടവരും. വിശേഷപ്പെട്ട ദേവാലയദർശനം സാധ്യമാകും.
ധനു:വ്യവസ്ഥകൾ പാലിക്കുവാൻ നിർബന്ധിതനാകും. വിദഗ്ധചികിത്സകളാലും വ്യായാമത്താലും ആരോഗ്യം നിലനിർത്തുവാൻ സാധിക്കും. ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. വ്യത്യസ്ത ആശയങ്ങൾ വന്നുചേരുമെങ്കിലും വിദഗ്ധ ഉപദേശം തേടുകയാണു നല്ലത്.
മകരം:അബദ്ധങ്ങളിൽ നിന്നു മക്കളെ രക്ഷിക്കുവാൻ കരുതലെടുക്കും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ വന്നുചേരും. അറിയാത്ത കാര്യങ്ങളിൽ ആധികാരികമായി പറയരുത്. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. പുതിയ വീടു വാങ്ങാൻ ആലോചിക്കും.
കുംഭം:വിദേശബന്ധമുള്ള വ്യാപാര–വിതരണമേഖല പുനരാരംഭിക്കും. സാഹിത്യരചനകളുടെ പുനരാവിഷ്കരണം ജനശ്രദ്ധയ്ക്കു വഴിയൊരുക്കും. കൂറുമാറി പ്രവർത്തിക്കുന്നതിനാൽ കക്ഷിരാഷ്ട്രീയമത്സരങ്ങളിൽ വിജയസാധ്യത കുറയും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കുമെങ്കിലും അമിതമായ ആത്മപ്രശംസ ഉപേക്ഷിക്കണം. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപെടരുത്.
മീനം:ചികിത്സകളാലും ഈശ്വരപ്രാർഥനകളാലും സന്താനഭാഗ്യമുണ്ടാകും. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. പ്രവർത്തനപുരോഗതിക്ക് അനുയോജ്യമായ ആശയങ്ങൾ ആജ്ഞാനുവർത്തികളിൽ നിന്നു വന്നുചേരുന്നതിനാൽ ആത്മവിശ്വാസം കൂടും. ജീവിതനിലവാരം കൂടിയതിനാൽ കൂടുതൽ സൗകര്യമുള്ള വീടു വാങ്ങുവാൻ ആലോചിക്കും.
മേടം:അനന്തസാധ്യതകളോടു കൂടിയ മേഖലകളിൽ ജോലി ചെയ്യുവാനുള്ള അവസരം വന്നുചേരും. വിദ്യാർഥികൾക്ക് അകാരണഭയവും ഉദാസീനമനോഭാവവും ഉണ്ടാകും. അസുഖങ്ങൾ ഉണ്ടോ എന്ന തോന്നലുകളാൽ വിദഗ്ധപരിശോന നടത്തും. ഏറ്റെടുത്ത ദൗത്യം വിജയത്തിലെത്തിക്കാൻ പ്രവൃത്തിപരിചയമുള്ളവരെ നിയമിക്കും. അവിചാരിതമായി സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും.
ഇടവം:പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുമെങ്കിലും വിട്ടുവീഴ്ചമനോഭാവം വേണ്ടിവരും. മഹാന്മാരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ നിഷ്ഠകൾ പാലിക്കേണ്ടിവരും. നടപടിക്രമങ്ങളിലുള്ള ആത്മാർഥതയും നിഷ്കർഷയും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും മാതൃകാപരമായതിനാൽ ആത്മാഭിമാനം തോന്നും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും.
മിഥുനം:ശാസ്ത്രീയ–പ്രായോഗികവശങ്ങൾ ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിതസമയപരിധിക്കുള്ളിൽ ചെയ്തുതീർക്കാൻ സാധിക്കും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരും.
കർക്കടകം:ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർബന്ധിതനാകും. വ്യാപാര– വിപണനമേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടുന്നതിനാൽ വിദേശവിപണന സാധ്യതകളെപ്പറ്റി വിലയിരുത്തും. മദ–മാത്സര്യ–അഹ ങ്കാരബുദ്ധികൾ ഒഴിവാക്കുവാൻ ഉൾപ്രേരണയുണ്ടാകും. ഉത്തരവാദിത്തമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും.