ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? സമ്പൂർണ മലയാള പുതുവർഷഫലം
Mail This Article
ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് 1200 ചിങ്ങം മുതൽ കർക്കടകം വരെ ഓരോ മാസവും അനുഭവപ്പെടാവുന്ന ഫലങ്ങൾ
ചിങ്ങം:പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും. യാഥാർഥ്യം മനസ്സിലാക്കാത്തതിനാൽ ബന്ധുക്കളും സ്വന്തക്കാരും വിരോധികളായിത്തീരും. വർഷങ്ങൾക്കു ശേഷം സഹപാഠിയെ കാണുവാനും ഗതകാലസ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും.
കന്നി:സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നതുവഴി പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യാൻ സാധിക്കും. ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. സമചിത്തതയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യം നേടാൻ ഉപകരിക്കും. സങ്കൽപത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും.
തുലാം:പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പി നമാറും. സഹപ്രവർത്തകരുടെ സ്വകാര്യ ആവശ്യങ്ങൾക്കു സാമ്പത്തികസഹായം ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. പുതിയ വിദ്യ അഭ്യസിച്ചുതുടങ്ങും.
വൃശ്ചികം:ജനസ്വാധീനം വർധിക്കും. അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. മഹാന്മാരുടെ വാക്കുകൾ പലപ്പോഴും ജീവിതത്തിൽ വിഷമഘട്ടങ്ങൾ അതിജീവിക്കുവാനുള്ള പിൻബലം ഉണ്ടാക്കിത്തരും. പഠിച്ച വിദ്യയോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും.
ധനു:വിദേശബന്ധമുള്ള വ്യാപാര–വിപണന–വിതരണമേഖലകൾ തുടങ്ങും. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. സന്തോഷവും സന്തുഷ്ടിയുമുള്ള ജീവിതം നയിക്കുവാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നുചേരും.
മകരം:പുതിയ വീടു വാങ്ങാൻ ആലോചിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസവും ആഹ്ലാദവും ആത്മവിശ്വാസവും ഉണ്ടാകും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. അർഹമായ രീതിയിൽ സ്ഥാനം ലഭിക്കും. വിനയത്തോടുകൂടി സ്വീകരിക്കണം.
കുംഭം:കടം കൊടുത്ത തുക തിരിച്ചു ലഭിക്കും. പുതിയ ഭരണസംവിധാനം പ്രയോജനകരമാകും വിധത്തിൽ അനുഭവത്തിൽ വന്നുചേരും. ഉപഭോക്താവിന്റെ ആവശ്യം പരിഗണിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്തും. ഉദ്ദേശിച്ച വിഷയത്തിലും സ്ഥാപനത്തിലും ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും.
മീനം:പഠിച്ച വിദ്യ പ്രാർത്തികമാക്കുവാൻ അവസരം വന്നുചേരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. അഭുതപൂർവമായ വളർച്ച എല്ലാ മേഖലകളിലും വന്നുചേരും. വ്യത്യസ്ത സുരക്ഷാപദ്ധതികളിൽ ഏർപ്പെടുന്നതു കുടുംബസംരക്ഷണത്തിനു വഴിയൊരുക്കും. ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും.
മേടം:ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. വീടു മാറാൻ സാധിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുന്നതു സർവാദരങ്ങൾക്കും വഴിയൊരുക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. കർമമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് ആധുനികസംവിധാനം അവലംബിക്കുന്നതു പ്രവർത്തനക്ഷമതയ്ക്കും സാമ്പത്തികഭദ്രതയ്ക്കും വഴിയൊരുക്കും.
ഇടവം:ആശയവിനിമയങ്ങളിലുള്ള അപാകതകൾ പരിഹരിച്ചുചെയ്യുന്ന കാര്യങ്ങളിൽ പൂർണതയും അനുഭവപ്രാപ്തിയും ഉണ്ടാകും. വ്യവസ്ഥകൾക്കതീതമായി ചെയ്യുന്ന കാര്യങ്ങൾക്ക് അനുമോദനങ്ങൾ വന്നുചേരും. മഹാന്മാരുടെ ആശയങ്ങളും ചിന്താഗതികളും ജീവിതത്തിൽ പകർത്തുന്നത് ആത്മാഭിമാനത്തിനും പ്രവർത്തനക്ഷമതയ്ക്കും വഴിയൊരുക്കും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുവാൻ നിയമസഹായം തേടും.
മിഥുനം:വ്യാവസായിക– വ്യാപാരമേഖലകളിൽ വളർച്ചയ്ക്കു സാധ്യതയുണ്ട്. അനുബന്ധസ്ഥാപനം തുടങ്ങുന്നതിനു കഴിയും.
സംഭവബഹുലമായ സാഹചര്യങ്ങളെ നിഷ്പ്രയാസം അഭിമുഖീകരിക്കുവാൻ സാധിക്കും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. കാർഷികക്കൂട്ടായ്മ മാതൃകാപരമാക്കി മാറ്റുവാൻ സാധിക്കും.
കർക്കടകം:ഭൂരിപക്ഷഅഭിപ്രായം മാനിച്ചു ചെയ്യുന്ന കാര്യങ്ങളിൽ സൽക്കീർത്തിയും ബഹുമാന്യതയും വന്നുചേരും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണമുള്ള തൊഴിൽ ക്രമീകരിക്കുവാനോ ഉദ്യോഗമാറ്റമുണ്ടാക്കുവാ നോ സാധിക്കും. മാതാവിന്റെ ആരോഗ്യകാര്യങ്ങളെക്കുറിച്ചു ജാഗ്രത വേണം. രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനുമായി ആയുർവേദചികിത്സയെ ആശ്രയിക്കും.