ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) 

വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. വിദേശത്തു നിന്നൊരു സമ്മാനം പ്രതീക്ഷിക്കാം. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ആരോഗ്യം തൃപ്തികരമാകും. ഉദ്യോഗാർഥികൾ പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആത്മീയകാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും. 

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ) 

വീട് പുതുക്കിപ്പണിയാനോ മോടി പഠിപ്പിക്കാനോ സാധ്യത കാണുന്നു. പ്രാർഥനകൾ മുടങ്ങാതെ നടത്തുക. കുടുംബ ജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. ഈശ്വരാധീനം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. തൊഴിൽ രംഗത്ത് സമാധാനം നിലനിൽക്കും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായി മാറും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

മക്കളുടെ നേട്ടത്തിൽ സന്തോഷിക്കാൻ ആകും. വരുമാനം വർധിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും. പ്രവർത്തന രംഗത്ത് കൂടുതൽ ശ്രദ്ധിക്കുക. പുതിയ ബിസിനസ് തുടങ്ങും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനു അവസരം ലഭിക്കും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ ഇടയുണ്ട്. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. അനാവശ്യ യാത്രകൾ ഒഴിവാകും.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

മറ്റുള്ളവരുടെ പ്രേരണയാൽ ചില പുതിയ കാര്യങ്ങൾ തുടങ്ങും. സഹോദര സഹായം പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പരിശ്രമങ്ങൾക്ക് അനുസൃതമായ ഫലമുണ്ടാകും. പുതിയ വാഹനം വാങ്ങും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

കുടുംബ ജീവിതം സന്തോഷകരമായി മാറും. മുടങ്ങി കിടന്നിരുന്ന കാര്യങ്ങൾ പുനരാരംഭിക്കും. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തും. മേലധികാരിയുടെ പ്രീതി നേടും. പ്രതീക്ഷിച്ചിരുന്ന പണം വന്നു ചേരും. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഉദരരോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക. രാഷ്ട്രീയ പ്രവർത്തകർക്ക് ഉയർന്ന ചുമതലകൾ ലഭിക്കും. 

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ വന്നു ചേരും. വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും. ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധിക്കണം. ഒരുപാട് കാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും. ഔദ്യോഗിക യാത്രകൾ കൊണ്ട് വലിയ നേട്ടമുണ്ടാകും. പല മാർഗങ്ങളിലൂടെ പണം സമ്പാദിക്കാൻ സാധിക്കും.

തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തിക പുരോഗതി നേടും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. വിദ്യാർഥികൾക്ക് പഠന കാര്യങ്ങളിൽ അലസത ഉണ്ടാകും. തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. നിയമ പ്രശ്നങ്ങൾ പരിഹരിക്കും. ഭൂമി കൊടുക്കൽ വാങ്ങലുകൾ എല്ലാ ലാഭകരമായി നടത്തും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

സാമ്പത്തിക നില മെച്ചപ്പെടും. വീട് മോടി പിടിപ്പിക്കും. ബന്ധുക്കളെ സന്ദർശിക്കും. സുഹൃത്തുക്കളുടെ സഹായം കിട്ടും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്ര ചെയ്യും. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. പൂർവിക സ്വത്ത് കൈവശം വന്നു ചേരും. ആധുനിക ഗൃഹോപകരണങ്ങൾ സമ്പാദിക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ)

സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ലഭിക്കും. അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തും. കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. നിയമന ഉത്തരവ് കാത്തിരിക്കുന്നവർക്ക് അത് ലഭിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. വാഹനങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കുക. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ഉന്നത വ്യക്തികളിൽ നിന്ന് ചില സഹായങ്ങൾ ലഭിക്കും. വീട്ടിൽ ഐശ്വര്യം നിലനിൽക്കും. വ്യാപാരത്തിൽ കൂടുതൽ നേട്ടം ഉണ്ടാകും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. പ്രണയിതാക്കളുടെ വിവാഹം നടക്കും. കർമരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. യാത്രകൾ സന്തോഷകരമാകും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

പുതിയ ജോലിയിൽ പ്രവേശിക്കും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുക. സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. വിദ്യാർഥികൾ പരീക്ഷയിൽ വിജയിക്കും. അപേക്ഷിച്ച വായ്പകൾ അനുവദിച്ച് കിട്ടും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. അപവാദങ്ങളും ആരോപണങ്ങളും തെറ്റായിരുന്നു എന്ന് തെളിയിക്കാനാകും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

സാമ്പത്തിക നില മെച്ചപ്പെടും. ഗൃഹനിർമാണം പൂർത്തിയാക്കും. വിദേശത്തു നിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. മംഗള കർമങ്ങളിൽ പങ്കെടുക്കും. ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. സുഹൃത്തുക്കളാൽ വഞ്ചിക്കപ്പെടാതെ സൂക്ഷിക്കുക. ഓഹരി ഇടപാടുകൾ ലാഭകരമായി മാറും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com