ADVERTISEMENT

അശ്വതി :നിരപരാധിത്വം തെളിയിക്കാൻ സാധിക്കുന്നതിനാൽ ഉദ്യോഗത്തിൽ പുനർനിയമനമുണ്ടാകും. കലാകായികരംഗങ്ങളിൽ പരിശീലനം തുടങ്ങും. ജലോദ്ഭവജലാശ്രിത പ്രവൃത്തികളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും. പ്രതികൂലപ്രവൃത്തിയുള്ള ജോലിക്കാെര പിരിച്ചുവിടും. ആരോഗ്യം തൃപ്തികരമായിരിക്കും. 

ഭരണി : ആത്മനിയന്ത്രണത്തോടു കൂടിയുള്ള സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. സഹോദരങ്ങൾക്ക് അൽപം അരിഷ്ടകാലമാണ്. അവഗണിക്കപ്പെടുന്ന സാഹചര്യങ്ങൾ ഒഴിഞ്ഞുമാറി പരിഗണിക്കപ്പെടും. ശത്രുതാമനോഭാവത്തിലായിരുന്നവർ സൗഹൃദത്തിലെത്തും. വിദ്യയും വിജ്ഞാനവും മറ്റുള്ളവർക്കു പകർന്നു കൊടുത്തുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.  

കാർത്തിക :കൂടുതൽ പ്രവർത്തിച്ച് അൽപം അനുഭവങ്ങൾ ഉണ്ടാകും. ഉപരിപഠനത്തിനു പണം കൊടുത്തു ചേരേണ്ടി വരും. സാഹിത്യം, കലാകായികം, വൈജ്ഞാനികം എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങളും പ്രോത്സാഹനവും ഉണ്ടാകും. ഉന്നതരുമായി സൗഹൃദബന്ധം പുലർത്തുന്നതു വഴി പുതിയ ആശയങ്ങൾ ഉണ്ടാകും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. 

രോഹിണി :ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പദ്ധതി ആസൂത്രണ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ കഴിവിന്റെ പരമാവധി പ്രകടിപ്പിക്കാൻ സാധിക്കും. നിയുക്തപദവിയിൽ നിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കാൻ സാധിക്കും. ആദരവും വിനയവുമുള്ള സമീപനം മാർഗതടസ്സങ്ങളെ അതിജീവിച്ച് സർകാര്യവിജയം നേടുവാൻ ഉപകരിക്കും. 

മകയിരം : വൈജ്ഞാനികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കു പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കും. വിമർശനങ്ങളെ അതിജീവിക്കാൻ കഴിയും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. പുതിയ സംരഭങ്ങൾക്കു പണം മുടക്കുന്നത് അഭികാമ്യമല്ല. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വര ആരാധനകളാൽ സാധിക്കും. 

തിരുവാതിര :ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സഹകരിക്കും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിലവിലുള്ള വാഹനം മാറ്റി വലിയ വാഹനം വാങ്ങുവാനിടവരും. കാര്യകാരണസഹിതം സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. സാധുകുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം ചെയ്യുവാൻ അവസരമുണ്ടാകും. 

പുണർതം : പൊതുതാൽപര്യം മാനിച്ച് വിസകനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട്, ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാൻ സാധിക്കും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. എല്ലാ പ്രകാരത്തിലും താങ്ങും തണലുമായി പ്രവർത്തിക്കുന്നവരെ അനുമോദിക്കാൻ അവസരമുണ്ടാകും. ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയിക്കും. ജീവിതപങ്കാളിയുടെ ആശയങ്ങൾ വിപരീതസാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും. 

പൂയം : അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. സന്താനഭാഗ്യമുണ്ടാകും. വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജനാവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. വിദേശത്തു താമസിക്കാനിടവരും. പ്രായത്തിലുപരി, പക്വതയോടുകൂടിയ സമീപനം നേടുന്നതിനാൽ സൽക്കീർത്തിക്കും സജ്ജനബഹുമാന്യതയും വന്നുചേരും. 

ആയില്യം :ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണമുള്ള സാഹചര്യവും ഉദ്യോഗമാറ്റവും ഉണ്ടാകും. കുടുംബജീവിതത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടു കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലക്ഷ്യപ്രാപ്തി നേടും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. വാഹനം മാറ്റി വാങ്ങുവാനിടവരും. 

മകം: പുരോഗതിയില്ലാത്ത ഗൃഹം വിൽക്കുവാൻ തയാറാകും. ഒരു പരിധിയിലധികം പണം കുറച്ച് കൊണ്ടേറ്റെടുക്കുന്ന കർമപദ്ധതികൾ നഷ്ടങ്ങൾക്കു വഴിയൊരുക്കും. ജീവിതപങ്കാളിയുടെ തൊഴിൽപരമായ അനിഷ്ടാവസ്ഥകൾ പരിഹരിക്കുവാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ പണനഷ്ടത്തിനു സാധ്യതയുണ്ട്. നിർണായകമായ തീരുമാനങ്ങൾക്ക് വിദഗ്ധ നിർദേശം വേണ്ടിവരും. 

പൂരം: ഭയ–ഭക്തി– ബഹുമാനത്തോടുകൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ അന്തിമ നിമിഷത്തിൽ ലക്ഷ്യപ്രാപ്തി നേടും. വീടു വിൽക്കുവാൻ തയാറാകും. പണം കുറച്ച് ഏറ്റെടുക്കുന്ന കർമപദ്ധതികൾ നഷ്ടങ്ങൾക്കു വഴിയൊരുക്കും. ജീവിത പങ്കാളിയുടെ തൊഴിൽപരമായ അനിഷ്ടാവസ്ഥകൾ പരിഹരിക്കാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. 

ഉത്രം: ഉത്തേജന മരുന്നുകൾ ഉപേക്ഷിച്ച് പ്രകൃതിജീവന ഔഷധരീതി അവലംബിക്കും. അഭ്യൂഹങ്ങൾ പലതും കേൾക്കുവാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ ചികിത്സ വേണ്ടിവരും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിച്ചു താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. 

അത്തം: ഭൗതികസൗഖ്യങ്ങളോടൊപ്പം ആധ്യാത്മിക ആനന്ദവും അനുഭവിക്കാൻ അവസരമുണ്ടാകും. കഴിവിനും പ്രാപ്തിക്കും അംഗീകാരം ലഭിക്കും. വിദേശബന്ധമുള്ള വ്യാപാരവ്യവസായങ്ങളുടെ ആശയങ്ങൾ വന്നു േചരും. സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്നതിൽ ആത്മാഭിമാനമുണ്ടാകും. ഭരണസംവിധാനത്തിലെ പുതിയ ആശയം അവലംബിക്കുവാനും ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനും സാധിക്കും. 

ചിത്തിര  : വിജയശതമാനം കുറഞ്ഞതിനാൽ ഉദ്ദേശിച്ച വിഷയത്തിനു പണം കൊടുത്തു ചേരേണ്ടിവരും. വ്യക്തിത്വത്തിനു യോജിക്കാത്ത പ്രവൃത്തിയിൽ നിന്നു പിന്മാറുന്നത് ഭാവിയിലേക്ക് ഉപകാരപ്രദമാകും. ജീവിതനിലവാരം മെച്ചപ്പെടുവാനും വീടു വാങ്ങുവാനും അവസരമുണ്ടാകും. ഈശ്വരപ്രാർഥനകളാലും കൃത്യമായ ചികിത്സ ലഭിക്കുന്നതിനാലും സന്താനഭാഗ്യമുണ്ടാകും. എന്നാൽ പൂർണവിശ്രമം വേണ്ടിവരും. 

ചോതി: പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലം കുറയും. അധഃപതിച്ചുകൊണ്ടിരിക്കുന്ന വ്യാപാരം നിർത്തിവയ്ക്കും. മാതാവിന്റെ അസുഖം നിമിത്തം ജന്മനാട്ടിലെ ഉദ്യോഗത്തിനു ശ്രമിക്കും. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും. പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും. 

വിശാഖം  : മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതു വഴി ആത്മാഭിമാനമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. വാഹനം മാറ്റി വാങ്ങും. പുതിയ ഭരണസംവിധാനം പ്രയോജനകരമാകുംവിധത്തിൽ അനുഭവത്തിൽ വന്നു ചേരും. ഉപഭോക്താവിന്റെ ആവശ്യം പരിഗണിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം കൂട്ടും. 

അനിഴം :സംഘടിതശ്രമങ്ങൾ വിജയിക്കും. ജോലിരംഗത്ത് പല ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. ശുഭസൂചകങ്ങളായ പ്രവർത്തനങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. സാഹിത്യരചനകളുടെ പുനരാവിഷ്കരണം ജനശ്രദ്ധയ്ക്ക് വഴിയൊരുക്കും. ശുഭാപ്തിവിശ്വാസം ആവാമെങ്കിലും അമിതമായ ആത്മവിശ്വാസം അരുത്. കലാകായികമേഖലയിൽ പരിശീലനം തുടങ്ങും. 

തൃക്കേട്ട  : അശ്രാന്തപരിശ്രമത്താൽ തൊഴിൽമേഖലകളിലുള്ള അനിഷ്ടാവസ്ഥകളും അനിശ്ചിതാവസ്ഥകളും അതിജീവിക്കും. ഗൃഹനിർമാണം പൂർത്തിയാക്കും. അധികൃതരുടെ പ്രീതി നിമിത്തം സ്ഥാനക്കയറ്റമുണ്ടാകും. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. വ്യാപാരവ്യവസായമേഖലകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കർമോത്സുകരായവരെ നിയമിക്കും. 

മൂലം  : മേലധികാരികളിൽ നിന്ന് അതൃപ്തിവചനങ്ങൾ കേൾക്കാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുകയാണു നല്ലത്. കുടുംബതർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുക. ഗൗരവമുള്ള കാര്യങ്ങൾ ലാഘവത്തോടു കൂടി ചെയ്യുവാൻ സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും. സമാനചിന്താഗതിയിലുള്ളവരുമായി സുദീർഘമായ ചർച്ച പുതിയ തൊഴിലവസരങ്ങൾക്കു വഴിയൊരുക്കും. 

പൂരാടം :പണം മുൻകൂട്ടി ചെലവാക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാെത സൂക്ഷിക്കണം. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. വിഭാവനം ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കുവാൻ വിദഗ്ധോപദേശം തേടും. പ്രലോഭനങ്ങളിൽ അകപ്പെടരുത്.  

ഉത്രാടം : സമചിത്തതയോടു കൂടിയ പ്രവർത്തനശൈലിയിലൂടെ ലക്ഷ്യം നേടും. സങ്കൽപത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. അനുഭവജ്ഞാനമുള്ളവരുടെ നിര്‍ദേശത്താൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പണം മുടക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. 

തിരുവോണം : പണം മുൻകൂട്ടി ചെലവാക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. വിഭാവനം ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കുവാൻ വിദഗ്ധോപദേശം തേടും. പ്രലോഭനങ്ങൾക്കെതിരെ കരുതിയിരിക്കണം. 

അവിട്ടം: സന്താനങ്ങളുടെ വിദ്യാഭ്യാസം, വിവാഹം, ഉദ്യോഗം തുടങ്ങിയ വിഷയങ്ങൾക്കായി പ്രത്യേക ഈശ്വപ്രാർഥനകളും ദേവാലയദർശനവും നടത്തുവാനിടവരും. പൂർവികർ അനുവർത്തിച്ചു വന്നിരുന്ന പ്രവർത്തനങ്ങൾ പിന്തുടരുവാൻ ഉൾപ്രേരണയുണ്ടാകും. മാന്യതയോടു കൂടിയ പെരുമാറ്റ രീതി അവലംബിക്കുന്നതിനാൽ കാര്യവിജയം നേടും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിതപങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ സ്വീകരിക്കുവാൻ ഉപകരിക്കും. 

ചതയം : അവതരണശൈലിയില്‍ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. മാസത്തിലൊരിക്കൽ വീട്ടിൽ വന്നു പോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. തൊഴിൽ മേഖലകളിൽ സമ്മർദം കൂടും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിനു ശ്രമിക്കുന്നത് ഗുണമുണ്ടാക്കില്ല. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥയുണ്ടാകും. 

പൂരുരുട്ടാതി : വിനയം, ക്ഷമ, ആദരം തുടങ്ങിയവയിലൂടെ തടസ്സങ്ങളെ അതിജീവിക്കുവാന്‍ കഴിയും. ആശയവിനിമയങ്ങളിൽ അബദ്ധങ്ങൾ ഒഴിവാക്കുവാൻ സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉൾപ്രേരണയുണ്ടാകും. അവിചാരിത ചെലവുകളാൽ ചിലപ്പോൾ അത്യാവശ്യത്തിനു കടം വാങ്ങേണ്ടിവരും. ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനെ സന്ദർശിച്ച് ആശ്വാസവചനങ്ങളും സാമ്പത്തികസഹായവും നൽകും. 

ഉത്തൃട്ടാതി : സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നതു വഴി പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യാൻ സാധിക്കും. ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. സമചിത്തതയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യം നേടാൻ ഉപകരിക്കും. സങ്കൽപത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം  ലഭിച്ചതിനാൽ ആശ്വാസം തോന്നും. 

രേവതി : സത്യസന്ധവും നീതിയുക്തവുമായ സമീപനം അനുകൂല വിജയത്തിനു വഴിയൊരുക്കും. തൊഴിൽമേഖലകളുടെ സാഹചര്യങ്ങൾക്കനുസരിച്ച് പട്ടണത്തിലേക്കു മാറിത്താമസിക്കേണ്ടിവരും. നഷ്ടപ്പെട്ടു എന്നു കരുതുന്ന വിലപ്പെട്ട രേഖകളും ആഭരണങ്ങളും തിരികെ ലഭിക്കും. ഉദര–നീര്‍ദോഷരോഗങ്ങൾക്കും ജീവിത ശൈലീരോഗങ്ങൾക്കും വ്യായാമ പരിശീലനം തുടങ്ങും.

English Summary:

Monthly Prediction in Kanni 1200

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com