ADVERTISEMENT

അശ്വതി :  യാത്രകൾ വേണ്ടിവരും. മാനസിക സന്തോഷം വർധിക്കും.  സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. 

ഭരണി: ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ സാദ്ധ്യത.

കാർത്തിക: പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മന:സന്തോഷം വർധിക്കും. പണച്ചെലവധികരിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിയിൽ നിന്നുള്ള ധനലാഭം. അയൽവാസികളുടെ സഹായം ലഭിക്കും. 

രോഹിണി: ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ. ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുരോഗതി. പുതിയ കോഴ്സുകളിൽ പ്രവേശനം. വിശ്രമം കുറയും .

മകയിരം:  ഭൂമിയിൽ നിന്നുള്ള ധനലാഭം.  ഉദ്യോഗാർഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം. തൊഴിൽ പരമമായ മേന്മ. അലസത പിടികൂടും. സന്താനങ്ങൾക്ക് പുരോഗതി. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും. സുഹൃദ് സഹായം ലഭിക്കും. ധനപരമായ ചെലവുകൾ  വർധിക്കും.

തിരുവാതിര: പ്രധാനപ്പെട്ട  ചില തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. വിവാഹആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ,  ഭക്ഷണ സുഖം കുറയും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. 

പുണർതം: സുഹൃദ്ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാവാം. അനാവശ്യവിവാദങ്ങളിൽ ചെന്ന് ചാടാതെ ശ്രദ്ധിക്കുക.  സാമ്പത്തിക വിഷമതകൾ നേരിടും. വ്യവഹാരങ്ങളിൽ പണച്ചെലവ്. ആവശ്യത്തിലധികം മാനസിക സംഘർഷം. വിശ്രമം കുറവായിരിക്കും. 

പൂയം: യാത്രകളിൽ നിന്ന് മനസ്സിന് സന്തോഷം ലഭിക്കും. ബന്ധുജന സഹായം ലഭിക്കും. പുതിയ വസ്ത്ര-ആഭരണ  ലാഭം. ധനപരമായ ചെലവുകൾ വർധിക്കും. പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും. ബന്ധുക്കളിൽ നിന്ന് അകാരണമായ എതിർപ്പുണ്ടാകും.  

ആയില്യം: സന്താനങ്ങൾക്കായി പണച്ചെലവ്. വാഹനം മൂലം ധനനഷ്ടം. പുതിയ തൊഴിലന്വേഷങ്ങങ്ങളിൽ വിജയം. ദേഹസുഖം കുറയും. മാനസിക സംഘർഷത്തിൽ അയവുണ്ടാകും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. 

മകം: പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന മാനസിക അകൽച്ച അവസാനിക്കും. സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായ യാത്രകളും  വേണ്ടിവരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും.

പൂരം: രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജല ജന്യരോഗങ്ങൾ പിടിപെടാം. തൊഴിൽപരമായ മാറ്റങ്ങൾ.  അനാവശ്യ മാനസിക ഉത്ക്കണ്ഠയുണ്ടാകും. ഗൃഹസുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും.

ഉത്രം: ബന്ധുജന സമാഗമം ഉണ്ടാകും.  ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും.  അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത, പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാദ്ധ്യത . ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും. സർക്കാരിലേയ്ക്ക് പിഴ അടയ്ക്കേണ്ടി വരും. 

അത്തം: തൊഴിൽപരമായ  യാത്രകൾ വേണ്ടിവരും. സാമ്പത്തിക  നേട്ടം കൈവരിക്കും. മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാങ്ങൾക്ക് അരിഷ്ടത. സഞ്ചാരക്ലേശം അനുഭവിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.

ചിത്തിര:  ജീവിത പങ്കാളിക്ക് നേട്ടങ്ങൾ. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ  നല്ല മാറ്റങ്ങൾ   നേട്ടങ്ങൾ. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.

ചോതി:  പണമിടപാടുകളിൽ നേട്ടം. ബന്ധു ഗുണമനുഭവിക്കും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക നേട്ടം കൈവരിക്കുവാൻ കഴിയും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ.

വിശാഖം: പഠനത്തിലും ജോലിയിലും അലസത.  സഞ്ചാരക്ലേശം മൂലം ക്ഷീണം. കടബാദ്ധ്യതയിൽ നിന്ന് മോചനം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും . സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. തൊഴിൽ പരമമായ ഉയർച്ച.

 അനിഴം: ഭക്ഷണ  സുഖമുണ്ടാവും. സുഹൃത്തുക്കൾ വഴി നേട്ടം. ധനപരമായ പുരോഗതി. അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. തൊഴിൽപരമായി വാരം അനുകൂലം. തൊഴിലിൽ അനുകൂലമായ സാഹചര്യം. 

തൃക്കേട്ട: സാമ്പത്തിക കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തുക. കാലാവസ്ഥാജന്യ രോഗ സാദ്ധ്യത, ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ, സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭാര്യാ ഭർത്തൃബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും.

മൂലം : ധനപരമായി അനുകൂലം, തൊഴിൽപരമായ  നേട്ടം, വിവാഹ ആലോചകളിൽ   തീരുമാനം. ഭക്ഷണസുഖം ലഭിക്കും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല, തൊഴിൽ രംഗത്ത്  ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും.  

പൂരാടം:  ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. സന്താനഗുണ വർധന.  രോഗദുരിതത്തിൽ ശമനം.  പണമിടപാടുകളിൽ കൃത്യത പുലർത്തും. അന്യരിൽ നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖം കുറഞ്ഞിരിക്കും.

 ഉത്രാടം:  ഭൂമി വിൽപ്പന തീരുമാനമാകും.  മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സുഹൃദ് ഗുണം വർധിക്കും. സർക്കാർ ആനുകൂല്യം. സുഹൃത്തുക്കളുമായി സഞ്ചരിക്കും. ഭാഗ്യ പരീക്ഷണത്തിന് പണം മുടക്കും.

തിരുവോണം: സ്വയം തൊഴിലിൽ ധന നഷ്ടം. ശാരീരികവും മാനസികവുമായ ക്ഷീണം. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ട കാര്യങ്ങളിൽ വിജയം കാണില്ല. സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ . 

അവിട്ടം: സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം.  ബന്ധുക്കൾ തമ്മിൽ അഭിപ്രായ ഭിന്നത. ദാമ്പത്യപരമമായ പ്രശ്നങ്ങൾ ശമിക്കും. സാമ്പത്തികമായി വിഷമതകൾ നേരിടും. പണം നൽകാനുള്ളവരിൽ നിന്ന് സമ്മർദ്ദം ഉണ്ടാകും. സന്താനങ്ങൾക്ക് നേട്ടം ഉണ്ടാകുന്ന വാരമാണ്. 

ചതയം: വാഹന കൈകാര്യം ചെയ്യമ്പോൾ ശ്രദ്ധിക്കുക. വീടിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. അലർജി സംബന്ധമായി ഔഷധ സേവ വേണ്ടിവരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. 

പൂരുരുട്ടാതി: സാമ്പത്തിക വിഷം നേരിടും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ.  യാതകൾ വേണ്ടിവരും.  സുഹൃത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. ബിസിനസ്സിൽ നേട്ടം.

ഉത്രട്ടാതി: ചികിത്സകളിൽകഴിയുന്നവർക്ക് പൊതുവെ അനുകൂല വാരമല്ല.  ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും മനഃസുഖം കുറയും. ജലദോഷം,പനി എന്നിവ പിടിപെടുവാൻ സാദ്ധ്യത, കടബാധ്യത കുറയ്ക്കുവാൻ സാധിക്കും.  സുഹൃദ് സഹായം വർധിക്കും.

രേവതി: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക. യാത്രകൾ വേണ്ടി വരും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധന വരുമാനം. ഭാഗ്യപരീക്ഷണങ്ങളിൽ  ചെറിയ നേട്ടം. ബിസിനസ്സ്  പുഷ്ടിപ്പെടും. സന്താനങ്ങൾക്കായി പണച്ചെലവുണ്ടാകും.

English Summary:

Weekly Star Prediction by Sajeev Shastharam / 2024 September 22 to 28

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com