ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: സ്തുത്യർഹമായ സേവനം കാഴ്‌ചവയ്ക്കുന്നതിൽ ചാരിതാർഥ്യമുണ്ടാകും. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ അവലംബിക്കുന്നതിൽ സൽകീർത്തിയുണ്ടാകും.
ഭരണി: വ്യവസ്ഥകൾ പാലിക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും. കാര്യസാധ്യങ്ങൾക്ക് കാലതാമസം നേരിടും.
കാർത്തിക: വിദേശ ഉദ്യോഗം ഉപേക്ഷിച്ച് ജന്മനാട്ടിൽ വ്യാപാരം തുടങ്ങുവാൻ നിർദേശം തേടും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളിൽ നിന്നും നിരുപാധികം പിന്മാറും. ഔദ്യോഗികമായ യാത്രകളും ചർച്ചകളും മാറ്റിവയ്ക്കുവാനിടവരും.
രോഹിണി: അദൃശ്യമായ മേഖലകളിൽ പണം മുടക്കരുത്. നിലനിൽപിന്നാധാരമായ തൊഴിലും മാതൃപിതൃ സംരക്ഷണവും ഉണ്ടാകും.
മകയിരം: അനായാസേന ചെയ്തു തീർക്കേണ്ടതായ കാര്യങ്ങൾക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. നിക്ഷേപ സമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്‌തി നേടും.
തിരുവാതിര: വസ്തുവിൽപനയ്ക്ക് പ്രാഥമിക സംഖ്യ കൈപ്പറ്റി കരാറെഴുതുവാനിടവരും. അവധിയെടുത്ത് പുണ്യതീർഥയാത്ര പുറപ്പെടും.
പുണർതം: അനാവശ്യമായ ആധിയും ഭീതിയും ഉപേക്ഷിക്കണം. അവസരങ്ങൾ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുവാനിട വരും. വിശ്വസ്ത സേവനത്തിന് ജനാംഗീകാരവും പ്രശസ്തി പത്രവും ലഭിക്കും.
പൂയം: വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഭൂമി വിൽക്കുവാൻ തയാറാകും. അശ്രാന്ത പരിശ്രമത്താൽ ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ പരിഹരിക്കും.
ആയില്യം: അമിതമായ ആത്മവിശ്വാസം അരുത്. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. വസ്തുതകൾക്കു നിരക്കാത്ത സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറും.
മകം: അനുഭവജ്ഞാനത്താൽ അഹംഭാവം ഉപേക്ഷിക്കും. വ്യക്തിപ്രഭാവത്താലും സുതാര്യതയുള്ള പ്രവർത്തന ശൈലിയാലും ദുഷ്പ്രചാരണങ്ങൾ നിഷ്പ്രഭമാകും.
പൂരം: അധ്വാനഭാരത്താൽ അവധിയെടുക്കുവാനിടവരും. നിർദേശങ്ങളും പ്രവർത്തനശൈലിയും മറ്റുള്ളവർക്ക് ഉപകാരപ്രദമായി എന്നറിഞ്ഞതിൽ കൃതാർഥനാകും.
ഉത്രം: വസ്തുതർക്കത്തിൽ വിട്ടുവീഴ്‌ചാ മനോഭാവം സ്വീകരിക്കും. വിദഗ്ധോപദേശം തേടി പുതിയ വ്യാപാരവ്യവസായങ്ങൾക്കു പണം മുടക്കുവാൻ ധാരണയാകും.
അത്തം: വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ അവസരം ഉണ്ടാകും. കുടുംബസമേതം മംഗളകർമങ്ങളിൽ പങ്കെടുക്കും.
ചിത്തിര: സംതൃപ്തിയില്ലാത്ത ഉദ്യോഗം ഉപേക്ഷിച്ച് ഉപരിപഠനത്തിനു ചേരും. യാതൊരു കാരണവുമില്ലാതെ ബന്ധുക്കൾ വിരോധികളായി തീരും.
ചോതി: പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിച്ചാൽ ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുവാൻ സാധിക്കും.
വിശാഖം: ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും അംഗീകാരം ലഭിക്കും. പ്രത്യുപകാരം ചെയ്യുവാൻ സാധിച്ചതിൽ മനസ്സമാധാനമുണ്ടാകും.
അനിഴം: സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.
തൃക്കേട്ട: സാഹചര്യങ്ങൾക്കനുസരിച്ചു വിഭാഗീയ ചിന്ത ഉപേക്ഷിച്ച് സമന്വയ സമീപനം സ്വീകരിക്കും. പുത്രന്റെ പ്രവർത്തന ശൈലിയിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും.
മൂലം: സാങ്കേതിക കാരണങ്ങളാൽ വിദേശ യാത്രയ്ക്ക് തടസ്സങ്ങൾ അനുഭവപ്പെടും. സാഹചര്യങ്ങൾക്കനുസരിച്ചു സ്വയംപര്യാപ്തത ആർജിക്കും.
പൂരാടം: പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. വാഹന ഉപയോഗത്തിൽ വളരെ ശ്രദ്ധയും സൂക്ഷ്‌മതയും വേണം.
ഉത്രാടം: പുതുമയാർന്ന വിഷയങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും യുക്തിപൂർവം ചിന്തിച്ചു പ്രവർത്തിച്ചാൽ അനിഷ്ടങ്ങൾ ഒഴിവാകും.
തിരുവോണം: പൂർവികമായി ലഭിച്ച ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
അവിട്ടം: ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കുന്നതു സൽകീർത്തിക്ക് വഴിയൊരുക്കും. അമിതമായി വാഹനം ഉപയോഗിക്കുന്നതിനാൽ പുത്രനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ചതയം: കരാർ ജോലികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിൽ ആത്മവിശ്വാസം വർധിക്കും. ആശയവിനിമയങ്ങളിലുള്ള അപാകതകൾ ഒഴിവാക്കുന്നതുവഴി നല്ല അവസരങ്ങൾ ലഭിക്കും.
പൂരുരുട്ടാതി: പുത്രപൗത്രാദി സംരക്ഷണത്തിനായി അന്യദേശയാത്ര പുറപ്പെടും. അഭിമാനാർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കും.
ഉത്തൃട്ടാതി: സമാന ചിന്താഗതിയുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. വിശ്വാസയോഗ്യമല്ലാത്ത കൂട്ടുകച്ചവടങ്ങളിൽ നിന്നു പിന്മാറും.
രേവതി: പരിശ്രമങ്ങൾക്ക് ഏറെക്കുറെ അനുഭവഫലം ഉണ്ടാകും. ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.