അപ്രതീക്ഷിത നേട്ടങ്ങൾ 5 രാശിക്കാർക്ക്, ചിലർക്ക് ഭാഗ്യവർധന; സമ്പൂർണ സുര്യരാശിഫലം
Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ജോലിഭാരം കുറയുന്നതാണ്. എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. ത്വക്ക് രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും. ആത്മീയകാര്യങ്ങളോട് താല്‍പര്യം വർധിക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. മേലധികാരിയുടെ പ്രശംസ നേടും.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കും. ഉപരിപഠനത്തിന് ചേരും. ഒരു സുഹൃത്തിനെ സഹായിക്കേണ്ടി വരാം. വിദേശത്തെ ജോലി ഉപേക്ഷിക്കാൻ സാധ്യത ഉണ്ട്. ബന്ധുക്കളുടെ ആരോപണങ്ങൾ കേൾക്കാൻ ഇടവരും. കാരണവന്മാരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. പൂർവിക ഭൂമിയിൽ ഗൃഹനിർമാണം തുടങ്ങി വയ്ക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. പുതിയ ഉദ്യോഗം ലഭിക്കാൻ കാലതാമസം നേരിടും. അപകടത്തിൽ നിന്നും രക്ഷപ്പെടും. ആരോഗ്യം ശ്രദ്ധിക്കണം. യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. ചെലവുകൾ വർധിക്കും. പുണ്യകർമങ്ങൾ അനുഷ്ടിക്കും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിക്കരുത്. അപവാദം കേൾക്കാൻ സാധ്യതയുണ്ട്. ദീർഘ യാത്ര ഗുണകരമാകും. വിദഗ്ധ ചികിത്സകളാൽ ആരോഗ്യം തൃപ്തികരമാകും. പ്രയത്നങ്ങൾക്കു ഫലമുണ്ടാകും. കാർഷിക മേഖലയിൽ നിന്നുള്ള വരുമാനം വർധിക്കും. ശത്രുക്കളുമായി രമ്യതയിൽ എത്തിച്ചേരാൻ സാധിക്കും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): മക്കൾ കാരണം സന്തോഷത്തിന് ഇടയാകും. ഉല്ലാസ യാത്ര ചെയ്യും. പൂർവികസ്വത്ത് കൈവശം വന്നു ചേരും. ഗൃഹനിർമാണം ആരംഭിക്കും. ശത്രുതയിലായിരുന്ന ബന്ധുക്കളുമായി രമ്യതയിലാവും. പുതിയ പ്രണയബന്ധങ്ങൾ നാമ്പെടുക്കും. സാമ്പത്തിക കാര്യത്തിൽ സൂക്ഷിക്കണം. ആരോപണങ്ങൾ കേൾക്കാനിടവരും. മികച്ച പ്രവർത്തനങ്ങൾക്കു അംഗീകാരം ലഭിക്കും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. സാമ്പത്തിക ഞെരുക്കം തുടരും. പ്രാർഥന മുടങ്ങി പോകാതെ നടത്തുക. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. അത്യധ്വാനത്താൽ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും. സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കുവാനിടവരും.
തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാകും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ദീർഘകാലമായ ആഗ്രഹങ്ങൾ സഫലമാകും. അവിവാഹിതരുടെ വിവാഹം തീരുമാനമാകും. ബിസിനസ് രംഗത്ത് കൂടുതൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): കുടുംബജീവിതം സന്തോഷകരമാകും. അസുഖങ്ങൾ പിടിപെടാതെ സൂക്ഷിക്കണം. എതിരാളികൾ മിത്രങ്ങളാകും. പുതിയ ഉദ്യോഗം ലഭിക്കും. പുണ്യ കർമങ്ങൾ അനുഷ്ഠിക്കും. ഏറ്റെടുത്ത ജോലി ഭംഗിയായി പൂർത്തിയാക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): മനസ്സമാധാനം ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. കടം കൊടുത്ത പണം മടക്കി കിട്ടാൻ സാധ്യതയുണ്ട്. പഠന കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. അനാവശ്യ ചെലവുകൾ വന്നു ചേരാൻ സാധ്യതയുണ്ട്. സത്യസന്ധവും നീതിയുക്തവുമായ പ്രവർത്തനങ്ങൾ വിജയിക്കും. ഗുരു കാരണവന്മാരുടെ ആവശ്യങ്ങൾ നിറവേറ്റാനാകും. അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ധാരാളം കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തു തീർക്കും. ആത്മീയ ചിന്തകളാൽ മനസ്സമാധാനമുണ്ടാകും. കർമപദ്ധതികൾക്കു വിദഗ്ധോപദേശം തേടും. ആർഭാടങ്ങൾ ഒഴിവാക്കണം. വിഷമാവസ്ഥകൾ പരിഹരിക്കുവാൻ സുഹൃത് സഹായം തേടും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. കുടുംബജീവിതം സന്തോഷകരമാകും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): അനാവശ്യ കാര്യങ്ങൾ ചിന്തിച്ച് ആധി വർധിക്കും. വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കണം. സമചിത്തതയോടു കൂടിയുള്ള സമീപനം ഏകീകരണത്തിലെത്തിക്കുവാൻ സാധിക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. വാത രോഗങ്ങൾ വർധിക്കും. ആഗ്രഹിച്ച വാഹനം സ്വന്തമാക്കും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ഔദ്യോഗിക മേഖലയിൽ സമ്മർദവും യാത്രാക്ലേശവും വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. പ്രായം ചെന്നവർക്ക് വാതരോഗങ്ങൾക്ക് സാധ്യത കാണുന്നു. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമല്ല. പങ്കാളികൾ തമ്മിൽ അഭിപ്രായമുണ്ടാകാനും സാധ്യതയുണ്ട്.