ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: പൂർണ സ്വാതന്ത്ര്യത്തോടുകൂടി പുതിയ ചുമതലകൾ ഏറ്റെടുക്കും. വിദഗ്ധ ചികിത്സകളാൽ രോഗശമനമുണ്ടാകും. ജീവിത പങ്കാളിയുടെ ആശയങ്ങൾ സ്വീകരിക്കും.
ഭരണി: വിട്ടുവീഴ്ച മനോഭാവത്താൽ ദാമ്പത്യ ഐക്യതയും കുടുംബത്തിൽ സമാധാനവും ഉണ്ടാകും. വാഗ്ദാനങ്ങൾ നിറവേറ്റുവാൻ അശ്രാന്ത പരിശ്രമം വേണ്ടിവരും. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും.
കാർത്തിക: സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്‌മതയും വേണം. അന്തിമമായി വ്യവഹാര വിജയമുണ്ടാകും. വാഹനം മാറ്റി വാങ്ങുവാനിടവരും.
രോഹിണി: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനുള്ള ആശയമുദിക്കും. ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും.
മകയിരം: കാർഷിക മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും, പാരമ്പര്യ വിജ്ഞാനം പുതുതലമുറയിലുള്ളവർക്കു പകർന്നു നൽകും. ചെലവ് നിന്ത്രിക്കുന്നതു വഴി കടം വാങ്ങേണ്ടതായ സാഹചര്യം ഒഴിവാകും.
തിരുവാതിര: വിജ്ഞാനം ആർജിക്കുവാനും പകർന്നു കൊടുക്കുവാനും അവസരമുണ്ടാകും. അഭിപ്രായ സമന്വയത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും. ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും.
പുണർതം: വ്യവഹാരത്തിൽ വിജയമുണ്ടാകും. ആശയവിനിമയങ്ങളിൽ വളരെ ശ്രദ്ധ വേണം. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലമാക്കും.
പൂയം: പുത്രനു സാമ്പത്തിക ദുരുപയോഗത്തിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പിതൃസ്വത്ത് ഭാഗം വയ്ക്കുവാൻ തീരുമാനിക്കും.
ആയില്യം: സാമ്പത്തിക മേഖലയിൽ നിയന്ത്രണങ്ങൾ തുടരും. കാലഹരണപ്പെട്ട ഭരണസംവിധാനം പുനരുദ്ധരിക്കും.
മകം: വിവാഹത്തിന് തീരുമാനമാകും. സഹപ്രവർത്തകർ അവധിയായതിനാൽ ജോലിഭാരം വർധിക്കും. വ്യക്തി താൽപര്യം മുൻനിർത്തി കർമപദ്ധതികൾക്കു രൂപകൽപന ചെയ്യും.
പൂരം: ആവശ്യങ്ങൾ പരിഗണിച്ച മേലധികാരിയോട് ആദരവ് തോന്നും. ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തുവാൻ ത്യാഗം സഹിക്കേണ്ടിവരും.
ഉത്രം: ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പാരമ്പര്യ പ്രവൃത്തികളിൽ താൽപര്യം വർധിക്കും.
അത്തം: വ്യാപാരത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ തയാറാകും. സന്താനസംരക്ഷണം ആശ്വാസത്തിന് വഴിയൊരുക്കും. ഉദര–പ്രമേഹ രോഗപീഡകൾ വർധിക്കും.
ചിത്തിര: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ നിന്നും വ്യതിചലിച്ചു പ്രവർത്തിച്ചാൽ ധനനഷ്ടവും മാനഹാനിയും ഉണ്ടാകും. ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.
ചോതി: മേലധികാരികളുമായി വാക്തർക്കത്തിനു പോകരുത്. ഭരണ സംവിധാനത്തിൽ പുതിയ ആശയങ്ങൾ അവലംബിക്കും.
വിശാഖം: സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കും.
അനിഴം: പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകുന്നതിൽ ആശ്വാസം തോന്നും. വിദ്യയും വിജ്ഞാനവും സമന്വയിപ്പിച്ച് കർമപദ്ധതികൾക്ക് രൂപരേഖ തയാറാക്കും. ചെലവ് വർധിച്ചതിനാൽ ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും.
തൃക്കേട്ട: പ്രകൃതിജീവന ഔഷധ രീതികൾ അവലംബിക്കും. സന്താനങ്ങളുടെ അഭിവൃദ്ധിയിൽ അഭിമാനവും ആശ്വാസവും തോന്നും.
മൂലം: ശിരോ-നാഡീ രോഗപീഡകൾ വർധിക്കും. മാർഗതടസ്സങ്ങൾ നീങ്ങുവാൻ സുഹൃത്‌സഹായം തേടും. മാന്യതയോടുകൂടിയ പെരുമാറ്റരീതി അവലംബിക്കുവാൻ ഉൾപ്രേരണയുണ്ടാകും.
പൂരാടം: യാത്രാക്ലേശം കൂടുതലുള്ള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. മംഗളകർമങ്ങളിൽ പങ്കെടുക്കും. സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടുവാനവസരമുണ്ടാകും.
ഉത്രാടം: വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും. ആരാധനാലയ ദർശനത്താൽ ആശ്വാസമാകും. വ്യവസ്ഥകൾ പാലിക്കും. വരവും ചെലവും തുല്യമായിരിക്കും.
തിരുവോണം: ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതിസമർപ്പണത്തിനു തയാറെടുക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. സങ്കൽപങ്ങൾ യാഥാർഥ്യമാകും.
അവിട്ടം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കീഴ്ജീവനക്കാരുടെ സഹകരണത്താൽ ഏറ്റെടുത്ത പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കും.
ചതയം: ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചതിൽ ആശ്വാസമാകും. ഗൗരവമുള്ള കാര്യങ്ങൾ നിഷ്പ്രയാസം പരിഹരിക്കുവാൻ സാധിക്കും. അശ്രദ്ധ കൊണ്ട് യന്ത്രത്തകരാർ സംഭവിക്കും.
പൂരുരുട്ടാതി: വിജ്ഞാനപ്രദമായ വിഷയങ്ങൾ മറ്റുള്ളവർക്കു പകർന്നു കൊടുക്കുന്നതിൽ ആത്മസംതൃപ്‌തി തോന്നും. കുടുംബത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം സംജാതമാകും. പിതാവിന് അഭിവൃദ്ധിയുണ്ടാകും.
ഉത്തൃട്ടാതി: ദേഹാസ്വാസ്ഥ്യത്താൽ അവധിയെടുക്കുവാനിടവരും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും. ജീവിത പങ്കാളിയുടെ ആഗ്രഹങ്ങൾ സഫലമാകും.
രേവതി: കുടുംബത്തിൽ ഐക്യതയും ദാമ്പത്യ സുഖവും ഉണ്ടാകും. ബന്ധുവിന് സാമ്പത്തിക സഹായം നൽകുവാനിടവരും. സന്താനങ്ങളുടെ വിദ്യാഭ്യാസ വിഷയത്തിൽ ആശങ്ക വർധിക്കും.