ഒക്ടോബർ ആദ്യവാരം സാമ്പത്തികമായി മുന്നേറുന്ന കൂറുകാർ; സമ്പൂർണ വാരഫലം–വിഡിയോ
Mail This Article
മേടക്കൂർ : അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, സന്തോഷം, കാര്യവിജയം, ശത്രുനാശം, ലോക ബഹുമാനം, രോഗ നാശം, ധനലാഭം, മനസ്സന്തോഷം, സുഖം വസ്ത്രാഭരണാദി ലാഭം എന്നിവ പ്രതീക്ഷിക്കാം. നിത്യവൃത്തിയിൽ ചില പുരോഗതികൾ ഉണ്ടാകും. വീട് മാറി താമസിക്കുന്നതിന് കേസുകളോ വഴക്കുകളോ വന്നു പെടാനും സാധ്യതയുണ്ട്. എതിർലിംഗത്തിൽ പെട്ടവരും ആയി ഇടപഴകുമ്പോൾ അതീവ ശ്രദ്ധലുക്കൾ ആയിരിക്കണം. കുടുംബത്ത് പങ്കാളിയും സന്താനവുമായി യോജിച്ച് മുന്നോട്ടുപോകാനാകും. ധന ചെലവുകൾ വർധിച്ചു തന്നെ നിൽക്കും. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളോ ഉദരസംബന്ധമായ ക്ലേശങ്ങൾക്കോ സാധ്യതയുണ്ട്.
ദേവീക്ഷേത്രത്തിൽ യഥാവിധി വഴിപാടുകളും, വിഷ്ണുസഹസ്രനാമം നിത്യേന കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
ഇടവക്കൂർ : കാർത്തികയുടെ ബാക്കി മുക്കാൽഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, വസ്ത്രാഭരണാദിലാഭം, ധന നേട്ടങ്ങൾക്ക് കുറവ് വരുന്നതാണ്. സുഹൃത്തുക്കൾ മൂലം മനക്ലേശങ്ങൾ, സന്താനങ്ങൾ മൂലം അസ്വാരസ്യങ്ങൾ ഉണ്ടാകാനും മനസമാധാനക്കേട് അനുഭവപ്പെടുന്നതാണ്. നിത്യവൃത്തിയിൽ പുരോഗതി ഉണ്ടാകും. കുടുംബത്ത് പങ്കാളിയും സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനും മനസ്സമാധാനക്കുറവ് അനുഭവപ്പെടാനും ഇടയുണ്ട്. കടുത്ത വാക്കുകൾ മൂലം നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ദുർജനസംസർഗം വർധിക്കുവാൻ ഇടയുണ്ട്. തൊണ്ട വീക്കം, തൈറോയ്ഡ് പോലുള്ള അസ്വസ്ഥതകൾ, ഉദരസംബന്ധമായ രോഗങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. ശ്രദ്ധിക്കേണ്ടതാണ്.
ശാസ്താവിന് നീരാഞ്ജനം, ഹനുമാൻ സ്വാമിക്ക് വെറ്റില മാല, ശിവനു ധാര, കൂവളത്തില കൊണ്ട് അർച്ചന എന്നിവ സമർപ്പിക്കുക.
മിഥുനക്കൂർ : മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, കുടുംബത്ത് സുഖവും സമാധാനവും അമ്മയുമായി നല്ല ബന്ധം പുലർത്താനും ആകും. നല്ല കാര്യത്തിനായി ധനചെലവുകൾ വന്നു ചേരും. പേരും പ്രശസ്തിയും സുഖം, ഉയർച്ച, ശത്രുനാശം എന്നിവ അനുഭവത്തിൽ വരുന്നതാണ്. കർമരംഗത്ത് നല്ല ഉയർച്ച അനുഭവപ്പെടും. സന്താനഭാഗ്യത്തിനും, ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾക്കും ഇടയാകും. എതിർലിംഗത്തിൽ പെട്ടവരും ആയി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. കടുത്ത വാക്കുകൾ മൂലം നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് ശ്രദ്ധിക്കേണ്ടതാണ്. വീട് മാറി താമസിക്കുന്നതിനും, വിശ്വാസവഞ്ചനയ്ക്ക് പാത്രമാകാനും ഇടയുണ്ട്. നേത്രസംബന്ധമായ രോഗങ്ങളും, നെഞ്ചിരിച്ചിൽ പോലുള്ള അസ്വസ്ഥതകളും ഉണ്ടാകാനിടയുണ്ട്.
മഹാദേവന് ധാര കൂവളത്തില കൊണ്ട് അർച്ചന, മഹാലക്ഷ്മി അഷ്ടോത്തരം നിത്യേന ജപിക്കുകയും ചെയ്യുക.
കർക്കടകക്കൂറ് : പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം, എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്കു ഈ വാരത്തിൽ, മനസ്സമാധാനം, ധനനേട്ടം, ശത്രുനാശം, രോഗമുക്തി, ലോകബഹുമാനം, സുഹൃത്തുക്കൾ മൂലം സന്തോഷ അനുഭവങ്ങൾക്കും നേട്ടങ്ങൾ ഉണ്ടാകാനും സർവവിധമായ സുഖം എന്നിവയ്ക്ക് ഇടയുണ്ട്. കുടുംബത്ത് സുഖവും സമാധാനവും ഉണ്ടാകും. അമ്മയിൽ നിന്നും ചില നേട്ടങ്ങൾക്ക് ഇടയാകും. സ്ഥാനഭ്രംശം ഉണ്ടാകാനും ഇവിടെയുണ്ട്. സന്താനങ്ങളുടെ സന്തോഷ അനുഭവങ്ങളിൽ പങ്കുചേരാൻ ആകും. ബിസിനസ് രംഗത്ത് ഉയർച്ചകൾ പ്രതീക്ഷിക്കാം. ഒരു ബന്ധുവിന്റെ വിയോഗത്തിനും, ദേഹത്ത് മുറിവ് ചതവ് രക്തസംബന്ധമായ രോഗങ്ങൾ ദൂരദേശ യാത്രകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളോ ഉദരസംബന്ധമായ ക്ലേശങ്ങൾക്കോ ഇടയുണ്ട്.
മഹാദേവന് ധാര, ഹനുമാൻ സ്വാമിക്ക് വെറ്റില മാല എന്നിവ സമർപ്പിക്കുക.
ചിങ്ങക്കൂർ : മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, ധന ധാന്യാദിവസ്ത്രാഭരണാദി ലാഭം, സന്തോഷം, സർവകാര്യ വിജയം, ഭൂമി ലഭിക്കുന്നതിനും സാധ്യതയുള്ള വാരമാണ്. സജ്ജനങ്ങളുമായിട്ടുള്ള സംസർഗം, സുഹൃത്തുക്കൾ മൂലം നേട്ടങ്ങൾ ഉണ്ടാകാനും സർവവിധമായ സുഖപ്രാപ്തി എന്നിവ പ്രതീക്ഷിക്കാം. ബിസിനസിൽ ചെറിയ നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ചതിവ് പറ്റാതെ നോക്കണം. അപവാദങ്ങൾ കേൾക്കാൻ ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിത്യവൃത്തിക്ക് ചില ക്ലേശങ്ങൾക്ക് ഇടയുണ്ട്. വിദ്യാർഥികൾക്ക് ഗുണപ്രദമാണ്. കർമരംഗത്ത് പലവിധ സഹായങ്ങൾ ലഭിക്കുന്നതാണ്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഉദര സംബന്ധമായ ക്ലേശങ്ങളും തൊണ്ട വീക്കം തൈറോയ്ഡ് പോലുള്ള രോഗങ്ങൾ അലട്ടാനിടയുണ്ട്.
മഹാദേവന് ധാര കൂവളത്തില കൊണ്ട് അർച്ചന, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.
കന്നിക്കൂർ : ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ,
തുടർച്ചയായിട്ടുള്ള ധനലാഭം, ലോക ബഹുമാനം, സുഖപ്രാപ്തി, ആരോഗ്യം എന്നീ നല്ല ഫലങ്ങൾ കാണാനാകും. എന്നാൽ ബന്ധുക്കളുടെ വിയോഗം കാണുന്നതിനും, ചില കാര്യങ്ങളിൽ ധൈര്യക്കുറവ് അനുഭവപ്പെടുന്നതാണ്. ബിസിനസിൽ ചില നഷ്ടങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയുണ്ട്. കേസുകളും വഴക്കുകളും വന്നു പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ടെൻഷൻ വർധിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. കർമരംഗത്ത് ചില അസ്വസ്ഥതകൾക്ക് ഇടയുണ്ട്. എല്ലാ കാര്യത്തിലും ഒരു മ്ലാനത അനുഭവപ്പെടാനും ചില അപവാദങ്ങൾ കേൾക്കാനും ഇടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിനു ക്ഷീണം, നേത്രസംബന്ധമായ അസ്വസ്ഥതകൾ, നെഞ്ചരിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ വന്നു പെടാൻ ഇടയുണ്ട്.
ശ്രദ്ധിക്കേണ്ടതാണ്.
മഹാദേവന് ധാര, ഗണപതിക്ക് കറുകമാല, സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചമൃതം എന്നിവ സമർപ്പിക്കുക.
തുലാക്കൂർ: ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, തുടർച്ചയായിട്ടുള്ള ധനലാഭം, സർവവിധമായ സുഖപ്രാപ്തി, ശത്രുനാശം, ലോക ബഹുമാനം, ആരോഗ്യം രോഗശമനം,വസ്ത്രാഭരണാദിലാഭം എന്നിവ പ്രതീക്ഷിക്കാം. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളുമായി ചില അകൽച്ചകൾ ഉണ്ടാകാൻ ഇടയുണ്ട്. ധനചെലവ് ദൂരദേശ യാത്രകളും ഉണ്ടാകാൻ ഇടയുണ്ട്. സർക്കാറിന് ഫൈൻ അടക്കേണ്ട അവസ്ഥ ഉണ്ടാകാം. വിദ്യാർഥികൾ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ബിസിനസ് രംഗത്തുള്ള ഇടപാടുകളിൽ ശ്രദ്ധാലുക്കൾ ആയിരിക്കണം. സന്താനങ്ങൾ നിമിത്തം മാനസിക പ്രയാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഉഷ്ണ രോഗം, നേത്രസംബന്ധമായ രോഗങ്ങളോ അലട്ടാനിടയുണ്ട്.
മഹാദേവന് ധാര, ഗണപതിക്ക് കറുകമാല, ഓം നമശിവായ 108 ഉരു നിത്യേന ജപിക്കുക.
വൃശ്ചികക്കൂർ : വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ,
ധനലാഭം, സർവകാര്യ വിജയം, സ്ഥാനമാനങ്ങൾ, നല്ല ആരോഗ്യം, ദൂരദേശ യാത്രകളും, എല്ലാവിധമായ സുഖം, പ്രശംസ, ബന്ധുക്കളുടെ സഹായങ്ങൾ എന്നീ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. അഭിമാനിക്കാനുള്ള അവസരങ്ങളും വന്നു ചേരും. വിദ്യാർഥികൾ പഠനത്തിൽ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. സ്ഥാനഭ്രംശം, ധനം ഇടപാടുകളിൽ ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതും അത്യാവശ്യമാണ്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇടയുണ്ട്. ബിസിനസ് രംഗത്ത് നല്ല ശ്രദ്ധ ചെലുത്തി പോയാൽ ഫലം കാണാനാകും. ഉഷ്ണ രോഗം, നേത്രസംബന്ധമായ അസ്വസ്ഥതകളോ, ഉദരസംബന്ധമായ പ്രശ്നങ്ങളോ അലട്ടാനിടയുണ്ട്.
ഭദ്രകാളി ക്ഷേത്രത്തിൽ യഥാവിധി വഴിപാടുകളും, വിഷ്ണു സഹസ്രനാമം നിത്യേന കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
ധനുക്കൂര്‍ : മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ, ധനലാഭം, ആരോഗ്യം, ബന്ധുസമാഗമം അധികാരികളിൽ നിന്നും സഹായങ്ങൾ ലഭിക്കാനും, പുതിയ സ്ഥാനമാനങ്ങൾ, സർവാഭീഷ്ട സിദ്ധി, അങ്ങനെ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം സാധിച്ചു കിട്ടും. ശത്രുപരാജയം, പേരും പ്രശസ്തിയും ഉണ്ടാകും. കുടുംബക്കാരുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനും സ്ഥാനഭ്രംശം ഉണ്ടാകാനും ഇടയുണ്ട്. സർക്കാരിന് ഫൈൻ അടക്കേണ്ടതായി വന്നേക്കാം. കുടുംബത്ത് ഒരു ചെറിയ മ്ലാനത അനുഭവപ്പെടുന്നതാണ്. ധനം, സ്വർണം, വിലപിടിപ്പുള്ള രേഖകൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. വ്യാഴാഴ്ച ഗുണപ്രദമാകാൻ ഇടയില്ല. ധനം ഇടപാടുകളും യാത്രകളും ഒഴിവാക്കണം. നേതൃസംബന്ധമായ രോഗങ്ങൾ ഉണ്ടാകാനും, തൈറോഡ് പോലുള്ള രോഗങ്ങൾ അലട്ടാനിടയുണ്ട്.
ശിവഭഗവാനു പിൻവിളക്ക്, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം എന്നിവ സമർപ്പിക്കുക.
മകരക്കൂർ : ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, സുഖം, കർമരംഗത്ത് ഉയർച്ച, സർവകാര്യ വിജയം, സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾ ഉണ്ടാകാനും, എല്ലാവിധ ഭയങ്ങളും മാറി കിട്ടുന്നതാണ്. ദൂരദേശ യാത്രയ്ക്കും സാധ്യതയുണ്ട്. ധനം ഇടപാടുകളിൽ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. അപവാദങ്ങൾ കേൾക്കാനുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. മനസ്സമാധാനക്കേട്, ഒരു ബന്ധുവിന്റെ വിയോഗം എന്നിവയ്ക്ക് സാധ്യതയുണ്ട്.എതിർലിംഗത്തിൽ പെട്ടവരുമായി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. വിദ്യാർഥികൾക്ക് പഠനത്തിൽ നിന്നും വലിയ നേട്ടങ്ങൾ തന്നെ ഉണ്ടാകും. ബിസിനസ് രംഗത്ത് വൻ ഉയർച്ചകൾ തന്നെ ഉണ്ടാകും.
ഹനുമാൻ സ്വാമിക്ക് വെറ്റില മാല, മഹാദേവന് ധാര എന്നിവ സമർപ്പിക്കുക.
കുംഭക്കൂർ : അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, സർവകാര്യ വിജയം, സ്ഥാനമാന ലാഭം, കർമരംഗത്ത് ഉന്നതി, സർവാഭീഷ്ട ലാഭം ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാനും ഇടയുണ്ട്. എതിർലിംഗത്തിൽപെട്ടവരും ആയി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ശനിയാഴ്ച ദിവസങ്ങളിൽ യാത്രകളും, ധനം ഇടപാടുകളും, അത്ര ശുഭം ആകാൻ ഇടയില്ല. ശത്രുക്കളുമായി ശണ്ഠ കൂടാനും ബന്ധു വിരഹത്തിനും, സന്താനങ്ങൾ മൂലം മനക്ലേശങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകുന്നതാണ്. ബിസിനസ് രംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. കണ്ണ്, ചെവി, മൂക്ക്, പല്ല് എന്നിവയുമായി ബന്ധപ്പെട്ട പല അസ്വസ്ഥതകളും ഉണ്ടായേക്കാം. ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം.
ഹനുമാൻ സ്വാമിക്ക് വെറ്റില മാല, മഹാദേവന് ധാര, ഗണപതിക്ക് നാളികേരം ഉടച്ചു മുന്നോട്ടു പോകേണ്ടതാണ്.
മീനക്കൂർ :പൂരുരുട്ടാതിയുടെ അവസാന പാദം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ, കാര്യ വിജയം, ധനലാഭം, പലവിധ സുഖങ്ങൾക്കും നല്ല ആരോഗ്യം എന്നിവയ്ക്കും സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പുലർത്താൻ ആകും. ബിസിനസ് രംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോയാൽ നല്ല നേട്ടങ്ങൾ കൊയ്യാൻ ആകും. കുടുംബക്കാരും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. പലവിധ രോഗബാധകൾ ഉണ്ടായേക്കാം. ശത്രുക്കള്‍ മൂലം ചില ദോഷ അനുഭവങ്ങൾക്കും സാധ്യതയുണ്ട്. ധനത്തിനും ഞെരുക്കം, സ്ഥാനഭ്രംശം, ബന്ധുവിന്റെ വിയോഗത്തിനും സാധ്യത കാണുന്നുണ്ട്. സന്താനങ്ങൾ മൂലം ചില അരിഷ്ടതകൾക്കും ഇവിടെയുണ്ട്. സർക്കാരിന് പിഴ അടക്കേണ്ടതായി വരും. അധിക ധന ചെലവുകളും ദൂരയാത്രകളും മനക്ലേശങ്ങൾക്കും സാധ്യതയുണ്ട്. നേത്രരോഗങ്ങൾക്കും, ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.
ഹനുമാൻ സ്വാമിക്ക് വെറ്റില മാല, മഹാദേവന് ധാര, ഗണപതിക്ക് കറുകമാല എന്നിവ സമർപ്പിച്ച് മുന്നോട്ടുപോവുക.