ADVERTISEMENT

അശ്വതി:പഠിച്ചവിഷയത്തോടനുബന്ധമായി ഉപരിപഠനത്തിന് അവസരം വന്നു േചരും. ദേഹപരമായി അസ്വാസ്ഥ്യങ്ങൾ വർധിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തുവാനും നേർന്നു കിടന്നിരുന്ന വഴിപാടുകൾ ചെയ്തു തീർക്കുവാനും അശ്വതി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

ഭരണി:ഏറ്റെടുക്കുന്ന പ്രവൃത്തികളിൽ വിദഗ്ധ നിർദേശം സ്വീകരിക്കാതിരുന്നാൽ പരാജയത്തിന് സാധ്യത കാണുന്നു. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. കാർഷിക മേഖലയിൽ ആധുനിക കൃഷിരീതികൾക്ക് തുടക്കം കുറിക്കുവാനും ഭരണി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

കാർത്തിക:ഔദ്യോഗിക മേഖലകളിൽ ജോലിഭാരം വർധിക്കും. വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. വിശേഷ അവസരങ്ങളിൽ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടാനും കാർത്തിക നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

രോഹിണി:ധാരാളം അവസരങ്ങള്‍ വന്നു ചേരുമെങ്കിലും പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിച്ചില്ല എങ്കിൽ വലിയ നഷ്ടങ്ങൾ വന്നു ചേരുവാൻ സാധ്യത കാണുന്നു. ഔദ്യോഗിക മേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. ക്രിയാത്മകമായി ചെയ്യുന്ന പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും രോഹിണി നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

English Summary:

Monthly Prediction by Kanippayyur October 2024 / Ashwathy, Bharani, Karthika, Rohini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com