ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) :ഔദ്യോഗിക യാത്രകള്‍ ആവശ്യമായി വരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കും. ബിസിനസിൽ നിന്ന് ആദായം മെച്ചപ്പെടും. പ്രാർഥന മുടങ്ങാതെ നോക്കുക. കുടുംബത്തിൽ അസ്വസ്ഥത ഉണ്ടാകാം. ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും. അലസരാകാതെ പഠനം ശ്രദ്ധിക്കുക. പൊതുപ്രവർത്തകർ ആരോപണങ്ങൾ കേൾക്കും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ) വീട് നവീകരണം നടക്കും. വാഹനം മാറ്റി വാങ്ങാനും സാധ്യതയുണ്ട്. പകർച്ച രോഗങ്ങള്‍ പിടിപെടാനിടയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാവും. മംഗല്യ ഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായ ഭിന്നത ഉണ്ടായേക്കാം. ഉപരിപഠനത്തിന് അവസരം ലഭിക്കും. ദീർഘയാത്രകൾ വേണ്ടെന്ന് വെക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരികെ ലഭിക്കും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ):ഉത്തരവാദിത്തം വർധിക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ആരോഗ്യ സ്ഥിതി തരക്കേടില്ല. ദാമ്പത്യ ജീവിതത്തിൽ നിലനിന്ന വിഷമതകൾ ശമിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്ത കേൾക്കും. മക്കളുടെ വിദ്യാഭ്യാസ ചെലവ് കൂടും. തൊഴിൽപരമായ ബുദ്ധിമുട്ട് അവസാനിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ):സുഹൃത്തുക്കളുമായി ഒത്തുകൂടും. ഗൃഹനിർമാണത്തിൽ തടസങ്ങൾ ഉണ്ടാകാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ കഴിയും.  മാനസിക വിഷമങ്ങൾ ഉണ്ടാകാനിട ഉണ്ട്. കർമരംഗത്ത് എതിർപ്പുകൾ ഉണ്ടാവാനും അപവാദം കേൾക്കുവാനും ഇടയുണ്ട്. യാത്ര വർധിക്കും, അടുത്ത ബന്ധുക്കൾ വഴി ധനസഹായം ലഭിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ താല്‍പര്യം വർധിക്കും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):സാമ്പത്തിക ബാധ്യത കുറയ്ക്കുവാൻ കഴിയും. കുടുംബ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ഭാഗ്യ പരീക്ഷണത്തിന് സമയം അനുകൂലമല്ല. കർമരംഗത്ത് പ്രശ്നങ്ങളില്ല. പകർച്ച രോഗങ്ങള്‍ പിടിപെടാതെ ശ്രദ്ധിക്കുക. ദീർഘയാത്ര കൊണ്ട് നേട്ടം ഉണ്ടാകും. മാനസിക പിരിമുറുക്കം കുറയും. പങ്കാളിക്ക് ഉന്നതി ഉണ്ടാകും. സുഹൃത്തുക്കളെ സന്ദർശിക്കാൻ കഴിയും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ):അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. രോഗാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ലഭിക്കും. താൽക്കാലിക ജോലി സ്ഥിരപ്പെടും. ബിസിനസിൽ മികച്ച ലാഭം ഉണ്ടാകും. മേലാധികാരിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകും. അവിവാഹിതരായവർക്ക് ഉത്തമ ബന്ധം ലഭിക്കും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.

തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ):ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ഇടവിട്ട്  ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് കൂടുതൽ നേട്ടം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കും. വ്യവഹാരങ്ങളില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. ജീവിതപങ്കാളിക്ക് രോഗ അരിഷ്ടതകൾക്ക് സാധ്യത. വിദ്യാഭ്യാസരംഗത്ത് നേട്ടം ഉണ്ടാകും. സമാന്തരമായ ഒരുവരുമാനം കണ്ടെത്തും.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ):പുതിയ ജോലിയിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഉദര വിഷമതകൾക്കായി ഔഷധ സേവ വേണ്ടി വരും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ലമാറ്റങ്ങൾ ഉണ്ടാവും. മാനസിക സന്തോഷം വർധിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ):അധ്വാനഭാരം വർധിക്കും. ബന്ധുക്കളുമായി ഭിന്നതകൾക്കു സാധ്യത കാണുന്നു. ലഹരിവസ്തുക്കളില്‍ താല്‍പര്യം വർധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. യാത്രകൾ ഗുണകരമായി മാറും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ):തൊഴിലന്വേഷകര്‍ക്ക് ജോലി കിട്ടും. യാത്രയിൽ ചെറിയ പരുക്ക് പറ്റാനിടയുണ്ട്. സഹപ്രവർത്തകരുമായി നില നിന്നിരുന്ന തര്‍ക്കങ്ങൾ പരിഹരിക്കും. വിദേശ യാത്രയ്ക്ക് യോഗം കാണുന്നുണ്ട്. വീട് അറ്റകുറ്റപ്പണി നടത്തും. തടസ്സങ്ങൾ മാറി പുരോഗതിയുണ്ടാകും.പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പണച്ചെലവ് അധികരിക്കും. പുണ്യകർമങ്ങളിൽ പങ്കെടുക്കും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ):മാനസിക സംഘർഷം വർധിക്കുന്ന കാലമാണ്. പലതിനും ചെറിയ തടസ്സങ്ങൾ നേരിടും. ചില സുഹൃത്തുക്കൾ ശത്രുതയോടെ പെരുമാറും. പഠനത്തിൽ ശ്രദ്ധചെലുത്തുക. ആരോഗ്യനില മെച്ചപ്പെടും. മാനസികമായ സന്തോഷം ഉണ്ടാകും. കടങ്ങൾ വീട്ടുവാൻ സാധിക്കും. മകളുടെ വിവാ‌ഹം നിശ്ചയിക്കും. പുതിയ വാഹനം വാങ്ങും. കൃഷി ലാഭകരമാകും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ):സ്വന്തമായി ബിസിനസ് തുടങ്ങാൻ സാധിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മധൈര്യം വർധിക്കും. അവിവാഹിതരുടെ വിവാഹ ഒരുക്കങ്ങൾ ആരംഭിക്കും. ധനപരമായി വളരെ അനുകൂല കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട് വീട് വിട്ട് നിൽക്കേണ്ടി വരും. പുതിയ തൊഴിലിന് സാധ്യത കാണുന്നു. പിതൃസ്വത്ത് കൈവശം വന്നു ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com