ADVERTISEMENT

മകയിരം:മറന്നു പോയ പല കാര്യങ്ങളും ഓർമിച്ച് ചെയ്യുന്നതു വഴി മേലുദ്യോഗസ്ഥരിൽ നിന്നും അനുമോദനങ്ങൾ വന്നു ചേരും. സുതാര്യതയുള്ള സമീപനത്താൽ പൊതുപ്രവർത്തന രംഗത്ത് സ്വീകാര്യത വർധിക്കും. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിനും മകയിരം  നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

തിരുവാതിര:മാർഗതടസ്സങ്ങളെല്ലാം അതിജീവിച്ച് ലക്ഷ്യപ്രാപ്തി കൈവരിക്കും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും തിരുവാതിര നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു.

പുണർതം:പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അവസരം വന്നു ചേരും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുകൂലമായ ഫലം വന്നു ചേരും. ഭൂമിക്രയവിക്രയങ്ങളിൽ നിന്നും സാമ്പത്തിക പുരോഗതി കൈവരിക്കുവാനും പുണർതം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

പൂയം:തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടി വരും. ആശുപത്രിവാസത്തിന് യോഗം കാണുന്നു. വാഹനോപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. വിദ്യാർഥികൾക്ക് സമയം അനുകൂലം. ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കുവാനും പൂയം നക്ഷത്രക്കാർക്ക് ഈ ഒക്ടോബർ മാസത്തിൽ യോഗം കാണുന്നു. 

English Summary:

Monthly Prediction by Kanippayyur October 2024 / Makayiram,Thiruvathira, Punartham, Pooyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com