ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: സാമ്പത്തിക ചുമതലയും അധ്വാനഭാരവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.
ഭരണി: കടംകൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചു ലഭിക്കും. സമ്പന്ന രാഷ്ട്രത്തിലേക്കു കുടുംബസമേതം സ്ഥിരതാമസമാക്കുവാനുള്ള അനുമതിക്ക് അപേക്ഷ നൽകും.
കാർത്തിക: ഭരണസംവിധാനത്തിലുള്ള അപാകതകളും പോരായ്‌മകളും പരിഹരിക്കുവാൻ വിദഗ്ധ നിർദേശം തേടും. പുതിയ ആത്മബന്ധം ഉടലെടുക്കുമെങ്കിലും അന്ധമായി വിശ്വസിക്കരുത്.
രോഹിണി: ഉത്തരവാദിത്തം വർധിക്കുമെങ്കിലും സാവകാശം ചെയ്തുതീർക്കേണ്ട വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. മത്സരരംഗങ്ങളിൽ വിജയിക്കും.
മകയിരം: അന്തിമമായി ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. വിവിധങ്ങളും വ്യത്യസ്‌തങ്ങളുമായ പ്രവൃത്തികൾ സമയബന്ധിതമായി ചെയ്യുവാനുള്ള പദ്ധതികൾ ലക്ഷ്യപ്രാപ്തി നേടും.
തിരുവാതിര: അശ്രാന്തപരിശ്രമത്താൽ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധ്യമാകും. ആനുകൂല്യങ്ങളും സാമ്പത്തികനേട്ടവും വർധിക്കുന്ന ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.
പുണർതം: ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. ആഗ്രഹിച്ച സ്ഥാനമാനങ്ങളും മുടങ്ങിക്കിടപ്പുള്ള ആനുകൂല്യങ്ങളും ലഭിക്കും.
പൂയം: മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ബന്ധുസഹായത്താൽ സാധ്യമാകും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. കുടുംബജീവിതത്തിൽ ആഹ്ലാദാന്തരീക്ഷം സംജാതമാകും.
ആയില്യം: ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വ്യവസായ പുരോഗതിയുള്ളതിനാൽ പുതിയ സ്ഥാപനം തുടങ്ങുവാൻ തീരുമാനിക്കും.
മകം: നിഷ്ഠകൾ പാലിക്കാത്ത പുത്രന് നിർദേശങ്ങളും ഉപദേശങ്ങളും നൽകുവാൻ ബന്ധുസഹായം തേടും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൂരം: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കുന്നതിൽ നിന്നും പിന്മാറും. സുഹൃത്തിന്റെ മകൾക്ക് ഉപരിപഠനത്തിന് സാമ്പത്തികസഹായം ചെയ്യുവാനിടവരും. .
ഉത്രം: വിട്ടുവീഴ്‌ചാമനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം.
അത്തം: പ്രതീക്ഷിച്ച വില ലഭിച്ചതിനാൽ വസ്തു വിൽക്കുവാൻ തീരുമാനിക്കും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. പരിശ്രമസാഫല്യത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും.
ചിത്തിര: ആധ്യാത്മികാത്മീയ പ്രവർത്തനങ്ങളാൽ മാനസികസംഘർഷത്തിന് കുറവുതോന്നും. അർഥശൂന്യമായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുവാൻ ഉൾപ്രേരണയുണ്ടാകും.
ചോതി: പ്രവർത്തനവൈകല്യമുളള വ്യാപാരം ഉപേക്ഷിച്ച് പുതിയ വ്യവസായത്തിന് തുടക്കം കുറിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
വിശാഖം: കുടുംബസമേതം വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. നിബന്ധനകൾക്കു വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കും.
അനിഴം: ഓർമശക്തിക്കുറവിനാൽ സാമ്പത്തികവിഭാഗത്തിൽ നിന്നും പിന്മാറുവാൻ തീരുമാനിക്കും. ഉപകാരം ചെയ്തുകൊടുത്തവരും സ്വന്തക്കാരും യാതൊരു കാരണവുമില്ലാതെ വിരോധികളായിത്തീരും.
തൃക്കേട്ട: വിദേശയാത്രയ്ക്ക് സാങ്കേതികതടസ്സങ്ങൾ അനുഭവപ്പെടുന്നതിനാൽ അടുത്ത ആഴ്ചയിലേക്ക് മാറ്റിവയ്ക്കും. പുത്രന്റെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ തീരുമാനിക്കും.
മൂലം: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. സുതാര്യതയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിക്കുവാൻ സാധിക്കും.
പൂരാടം: വിദേശബന്ധമുള്ള വ്യാപാരത്തിന് തുടക്കം കുറിക്കും. കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽ ഉത്സാഹത്തോടുകൂടി പ്രവർത്തിക്കുമെങ്കിലും അനുഭവഫലം കുറയും.
ഉത്രാടം: അന്തിമമായി ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. വസ്‌തുസംബന്ധമായ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും.
തിരുവോണം: അവനവനിൽ നിക്ഷിപ്‌തമായ ചുമതലകൾ മറ്റൊരാളെ ഏൽപിച്ചാൽ അബദ്ധമാകും. വ്യാപാരവ്യവസായ മേഖലകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കർമോത്സുകരായവരെ നിയമിക്കും.
അവിട്ടം: നിയന്ത്രണങ്ങൾ വേണ്ടവിധത്തിൽ പ്രയോഗിക്കുവാൻ സാധിച്ചതിനാൽ ഉദ്ദിഷ്ടകാര്യ വിജയമുണ്ടാകും. സ്ഥിരനിക്ഷേപം എന്ന നിലയിൽ ഭൂമി വാങ്ങുവാൻ തീരുമാനിക്കും.
ചതയം: പ്രവൃത്തിമേഖലകളിൽ നിന്നും സാമ്പത്തികനേട്ടം വർധിക്കും. ആധ്യാത്മിക-ആത്മീയചിന്തകളാൽ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതനാകും.
പൂരുരുട്ടാതി: ശത്രുതാമനോഭാവത്തിലായിരുന്നവർ മിത്രങ്ങളായിത്തീരും. വീഴ്‌ചകളുണ്ടാകാതെ സൂക്ഷിക്കണം. സ്വഭാവ വിശേഷത്താൽ പുതിയ തൊഴിലവസരങ്ങൾ വന്നുചേരും.
ഉത്തൃട്ടാതി: ആരോഗ്യം തൃപ്‌തികരമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അമിതാവേശം നിയന്ത്രിക്കണം.
രേവതി: ഗൃഹനിർമാണം ഏറെക്കുറെ പൂർത്തീകരിക്കും. കുടുംബസമേതം പുണ്യതീർഥയാത്ര പുറപ്പെടും. ഉദര-പ്രമേഹ രോഗപീഡകൾ വർധിക്കും.