ADVERTISEMENT

മേടക്കൂർ :അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, പലവിധ ധന സ്രോതസ്സുകളിൽ നിന്നും ധനാഗമനം, ശത്രുപരാജയം, സുഖം, വസ്ത്രാഭരണാദി ലാഭം, രോഗശമനം, എല്ലാവരാലും ബഹുമാനിക്കപ്പെടാനും അധികാര പ്രാപ്തി, കുടുംബത്ത് സന്തോഷവും സമാധാനവും അനുഭവിക്കാനും ഇടയുണ്ട്. ധന ചെലവുകളും വർധിക്കും. വാരത്തിന്റെ ആദ്യ ദിനങ്ങളിൽ കൂടുതൽ മെച്ചം ആയിരിക്കും. വീട് മാറി താമസിക്കുന്നതിനും കർമരംഗത്ത് സ്ഥാനഭ്രംശം എന്നിവയ്ക്കും ഇടയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. വിശ്വാസ വഞ്ചനയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. വഴക്കുകളും കേസുകളും വന്നു പെടാനിടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ അലസത വരാതിരിക്കാൻ ശ്രദ്ധിക്കണം. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ ഉയർച്ചയിൽ സന്തോഷിക്കാൻ അവസരങ്ങൾ ഉണ്ടാകും.ശ്വാസകോശസംബന്ധമായ അസ്വസ്ഥതകളോ ഉദരസംബന്ധമായ ക്ലേശങ്ങൾക്കും ഇടയാകും.

സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം, മഹാദേവന് ധാര എന്നിവ സമർപ്പിക്കുക.

ഇടവക്കൂർ :കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, ധന നേട്ടം, ബന്ധു സമാഗമം, വിവാഹാലോചനകൾ വന്നു ചേരുന്നതിനും ബിസിനസ് രംഗത്ത് നല്ല നേട്ടങ്ങൾ കൊയ്യാനും ആകും. കർമരംഗത്ത് ചില ക്ലേശങ്ങൾക്ക് ഇടയാകും. ജോലി മാറുന്നതിനും ശത്രുശല്യം വർധിക്കുന്നതിനും അപമാനങ്ങൾ സഹിക്കേണ്ടതായും വരും. സർക്കാരിന് ഫൈൻ അടയ്ക്കേണ്ടതായി വന്നേക്കാം. ധനക്ലേശം, സന്താനങ്ങൾക്ക് അരിഷ്ടത തുടങ്ങിയവയ്ക്ക് ഇടയാകും. കടുത്തവാക്കുകൾ മൂലം നഷ്ടങ്ങൾക്ക് ഇടയാകും. ദുർജനസംസർഗം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തും ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. നിത്യവൃത്തിയിൽ ക്ലേശങ്ങൾക്ക് ഇടയാകും. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധയുണ്ടാകണം. ഉദരസംബന്ധമായ അസ്വസ്ഥതകളോ തൈറോയ്ഡ് പോലുള്ള രോഗങ്ങൾ മൂർധന്യാവസ്ഥയിൽ എത്താനും സാധ്യതയുണ്ട്.ഹനുമാൻ സ്വാമിക്ക് വെറ്റില മാല, ദേവിക്ക് കടുംപായസം എന്നിവ സമർപ്പിക്കുക.

മിഥുനക്കൂർ :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, പേരും പ്രശസ്തിയും, സുഖം, ഉയർച്ച, ശത്രുനാശം, ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, സന്തോഷ അനുഭവങ്ങളും കുടുംബത്ത് സുഖവും സമാധാനവും അമ്മയുമായി നല്ല ബന്ധം പുലർത്താനും ആകും. ശുഭകാര്യങ്ങൾക്കായി ധനചെലവുകൾ വന്നു ചേരുന്നതാണ്. കർമരംഗത്ത് നല്ല ഉയർച്ച തന്നെ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ഉയർച്ച തന്നെ പ്രതീക്ഷിക്കാം. സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾക്കും ഇടയാകും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. ദാമ്പത്യ സൗഖ്യം കുറയാം. നേത്രസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാനും ശരീരത്തിന് ക്ഷീണം എന്നിവ അനുഭവപ്പെടുന്നതാണ്. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.മഹാദേവന് ധാര, ശാസ്താവിന് നീരാഞ്ജനം എന്നിവ സമർപ്പിക്കുക.

കർക്കടകക്കൂർ: പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം മനസ്സമാധാനം, ശത്രുനാശം, ലോക ബഹുമാനം, സുഹൃത്തുക്കൾ മൂലം സന്തോഷ അനുഭവങ്ങൾക്കും സാധ്യതയുള്ള വാരമാണ്. രോഗശമനം, അമ്മയുമായി നല്ല ബന്ധം പുലർത്താനാകും. കുടുംബത്ത് സുഖവും സമാധാനവും ഉണ്ടാകും. തൊഴിലിൽ ഉയർച്ച, സന്താനഭാഗ്യം, സന്താനം മൂലം സന്തോഷ അനുഭവങ്ങൾക്കും സാക്ഷ്യം വഹിക്കാനാകും. ദൂരദേശ യാത്രകളും അമിതച്ചെലവുകളും കുടുംബക്കാരും ആയിട്ട് അഭിപ്രായവ്യത്യാസങ്ങൾക്കും ഇടയുണ്ട്, ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിൽ മുറിവ്, ചതവ് എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. ഗൃഹം മോടി പിടിപ്പിക്കും. ആഡംബര വസ്തുക്കൾ അധീനതയിൽ വന്നു ചേരുന്നതാണ്. മറ്റുള്ളവർക്ക് സേവനങ്ങൾ ചെയ്യാൻ സന്നദ്ധരാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകുന്നതാണ്. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. ഉദരക്ലേശങ്ങളും ഉണ്ടാകാം. 

ശാസ്താവിന് നീരാഞ്ജനം, ഹനുമാൻ സ്വാമിക്ക് വെറ്റില മാല എന്നിവ സമർപ്പിക്കുക.

ചിങ്ങക്കൂർ :മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, മനസ്സമാധാനം, ശത്രുപരാജയം, രോഗശമനം, ധനധാന്യാദി വസ്ത്രാഭരണാദി ലാഭം, സ്ഥാനമാന ലാഭങ്ങൾ ലഭിക്കുന്നതിനും ആദരവ് പിടിച്ചു പറ്റുന്നതിനും ഇടയാകും. സർവകാര്യവിജയം. വസ്തു സംബന്ധമായ കാര്യങ്ങളിൽ വളരെയധികം ഗുണപ്രദമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്ക് ലാഭകരമാകും. സജ്ജനസംസർഗത്താൽ നല്ല ഗുണാനുഭവങ്ങൾ അനുഭവിക്കാൻ യോഗമുണ്ട്. സന്താനങ്ങൾ മൂലം ചില മനക്ലേശങ്ങൾക്കും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാനും സാധ്യതയുണ്ട്. സ്ഥാനനഷ്ടം സംഭവിക്കാനും അപവാദങ്ങൾ കേൾക്കാനും ഇടയാകും. വാക്കുകൾ അസ്ഥാനത്ത് ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദൂരദേശ യാത്രകൾക്കും പങ്കാളിയുടെ ആരോഗ്യകാര്യത്തിലും പ്രത്യേകം ശ്രദ്ധയുണ്ടാകണം. തൊണ്ട വീക്കം, സന്ധിവേദന പോലുള്ള രോഗങ്ങൾ അലട്ടാനിടയുണ്ട്.

മഹാദേവന് കൂവളത്തില കൊണ്ട് അർച്ചന സമർപ്പിക്കുകയും, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യ പകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്കു ഈ വാരത്തിൽ, ധനനേട്ടം, സജ്ജനസംസർഗത്താൽ ഗുണാനുഭവങ്ങൾ ലഭിക്കുന്നതിനും വസ്ത്രാഭരണാദി ലാഭം, സുഖം, ദൂരദേശ യാത്രകൾ, സന്താനങ്ങൾ മൂലം സന്തോഷിക്കാനുള്ള അനുഭവങ്ങളും ഉണ്ടാകും. നല്ല വാക്കുകൾ കേൾക്കാനിടവരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല മികവ് പ്രകടിപ്പിക്കാനാകും. എന്നാൽ എല്ലാ കാര്യത്തിലും ഒരു ധൈര്യക്കുറവ് പ്രകടമാകും. വ്യാപാരത്തിൽ നഷ്ടം വരാൻ ഇടയുണ്ട്. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്കും സാധ്യതയുണ്ട്. കേസുകളും വഴക്കുകളും വന്നു പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിന് ക്ഷീണം അനുഭവപ്പെടും. മുറിവുകളോ ചതവുകളോ വന്നു പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

മഹാദേവന് ധാര, സർപ്പപൂജ എന്നിവ സമർപ്പിക്കുക.

തുലാക്കൂർ :ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, സർവവിധമായ സുഖപ്രാപ്തി, ശത്രുനാശം, രോഗശമനം, നല്ല ആരോഗ്യം, ലോക ബഹുമാനം, വസ്ത്രാഭരണാദി ലാഭം എന്നിവ ലഭിക്കുന്നതാണ്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതാണ്. ധനചെലവുകൾ വർധിക്കുന്നതിനും ദൂരദേശ യാത്രകൾ വേണ്ടി വരുന്നതുമാണ്. സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു ബന്ധുവിന്റെ വിയോഗത്തിനും സാധ്യത കാണുന്നുണ്ട്. സർക്കാരിന് പിഴ അടയ്ക്കേണ്ടതായി വന്നേക്കാം. ഉന്നത വിദ്യാഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. സന്താനങ്ങൾ നിമിത്തവും ചില മനപ്രയാസങ്ങൾക്ക് ഇടയാകും. നെഞ്ചരിച്ചിൽ പോലുള്ള അസ്വസ്ഥതകളും പകർച്ചവ്യാധികളും പിടിപെടാൻ ഇടയുണ്ട്. 

ശാസ്താവിന് എള്ള് നിവേദ്യം, ഓം നമഃശിവായ 108 തവണ നിത്യവും ജപിക്കുക.

വൃശ്ചികക്കൂർ :വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, സ്ഥാനമാന ലാഭം, അഭിമാനിക്കാനുള്ള അവസരങ്ങള്‍, നല്ല ആരോഗ്യം, ദൂരദേശ യാത്രകൾ, സ്ഥാനഭ്രംശം എന്നിവ അനുഭവത്തിൽ വരുന്നതാണ്. സന്താനങ്ങൾ മൂലം സന്തോഷിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. അനുയോജ്യമായ വിവാഹാലോചനകൾ വന്നുചേരാനും ഇടയുണ്ട്. പ്രണയിതാക്കൾക്കും അവരുടെ ബന്ധം വിവാഹത്തിലേക്ക് എത്തിച്ചേരാൻ ആകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. വിദ്യാർഥികൾ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ബിസിനസ് രംഗത്തുള്ളവരും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. കർമരംഗത്ത് നല്ല ഉയർച്ച തന്നെ പ്രതീക്ഷിക്കാം. പലവിധ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. ഉഷ്ണരോഗവും പലവിധ രോഗക്ലേശങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. 

‌ദേവിക്ക് കടുംപായസം, അയ്യപ്പസ്വാമിക്ക് നെയ്യഭിഷേകം എന്നിവ സമർപ്പിക്കുക.

ധനുക്കൂർ: മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, നല്ല ആരോഗ്യം, ബന്ധുസമാഗമം, അധികാരികളിൽ നിന്നും സഹായങ്ങൾ ലഭിക്കുന്നതിനും, പുതിയ സ്ഥാനമാനങ്ങൾ ലഭിക്കുവാനും, സുഖം, പ്രശംസ, സർവാഭീഷ്ടലാഭം, അതായത് ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചു കിട്ടുന്നതാണ്. വിദ്യാർഥികൾക്കു പരീക്ഷകളിൽ വിജയിക്കാനാകും. ബിസിനസ് രംഗം വിപുലപ്പെടുത്തി എടുക്കുവാനും അവയിൽ നിന്നും പലവിധ നേട്ടങ്ങൾക്കും ഇടയാകും. കർമരംഗത്തും താൻ പ്രതീക്ഷിക്കുന്നതിന് അതീതമായി നേട്ടങ്ങൾ കൈവരാൻ ആകും. കുടുംബത്തുള്ളവരുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാകും. സ്ഥാനഭ്രംശം, ദൂരദേശ യാത്രകൾക്കും സാധ്യതയുണ്ട്. വിലപിടിപ്പുള്ള രേഖകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ധനമിടപാടുകളിലും അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ഉഷ്ണ രോഗം, നേത്രസംബന്ധമായ രോഗങ്ങൾ അലട്ടാനിടയുണ്ട്.

മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന, സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം എന്നിവ സമർപ്പിക്കുക.

മകരക്കൂർ :ഉത്രാടത്തിന്റെ ബാക്കി മുക്കാൽഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം, പേരും പ്രശസ്തിയും, വസ്ത്രാഭരണാദി ലാഭം, രോഗമുക്തി, ശത്രുനാശം, വഴക്കുകൾ എല്ലാം ശമിക്കുന്നതിനും സന്തോഷം, സമാധാനം എന്നിവ കൈമുതലാകുന്നതാണ്. സ്ഥാനമാന ലാഭം, ശത്രുനാശം, സർവകാര്യവിജയം, സന്താനങ്ങൾ മൂലം സന്തോഷ അനുഭവങ്ങൾക്കും ദൂരദേശ യാത്രകൾ എന്നിവ സാധ്യമാകും. അപവാദങ്ങൾ കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മനസ്സമാധാനക്കുറവ്, ഒരു ബന്ധുവിന്റെ വിയോഗത്തിനും സാധ്യത കാണുന്നുണ്ട്. എതിർലിംഗത്തിൽപെട്ടവരും ആയി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. പങ്കാളിയുടെ ആരോഗ്യകാരത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. ഉദരസംബന്ധമായ അസ്വസ്ഥതകള്‍, യൂറിനറി ഇൻഫെക്ഷൻസ് എന്നിവ അലട്ടാനിടയുണ്ട്.

മഹാദേവന് മൃത്യുഞ്ജയ മന്ത്രത്താൽ അർച്ചന, ദേവിക്ക് ചുവന്ന പൂക്കളാൽ തീർത്ത ഹാരം, ഗണപതിക്ക് കറുകമാല എന്നിവ സമർപ്പിക്കുക.

കുംഭക്കൂർ :അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം, സർവകാര്യ വിജയം, ബന്ധുക്കളുമായി നല്ല ബന്ധം പുലർത്താനും സ്ഥാനമാനലാഭം, ഉന്നതി, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാനും ഇടയുണ്ട്. നല്ല ആരോഗ്യം, വസ്ത്രാഭരണാദി ലാഭം എന്നീ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല ഉയർച്ച പ്രതീക്ഷിക്കാം. കർമരംഗത്ത് താൻ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ കാര്യങ്ങൾ മുന്നോട്ടു പോകുന്നതാണ്. എന്നാൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നല്ല ശ്രദ്ധയോടുകൂടി മുന്നോട്ടു പോകേണ്ടതാണ്. എന്നാൽ ശത്രുക്കളുമായി ശണ്ഠ കൂടാനും, അപമാനിതരാകാനും, ഒരു ബന്ധുവിന്റെ വിയോഗത്തിനും സാധ്യത കാണുന്നുണ്ട്. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എതിർലിംഗത്തിൽപെട്ടവരും ആയി ഇടപഴകുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. കാൽപാദങ്ങളിൽ വേദന അനുഭവപ്പെടാനും, യൂറിനറി ഇൻഫെക്ഷൻസ് എന്നിവ അലട്ടാനും ഇടയുണ്ട്. 

മഹാദേവനു ധാര, ഹനുമാൻ സ്വാമിക്ക് വെണ്ണ നിവേദ്യം, ഓം നമഃശിവായ 108 തവണ ജപിക്കുക.

മീനക്കൂർ :പൂരുരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ,സർവാഭീഷ്ട ലാഭം, നല്ല ആരോഗ്യം, വസ്ത്രാഭരണാദി നേട്ടങ്ങൾ, കാര്യവിജയം, സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും നാനാവിധമായ സുഖം, അധികാര പ്രാപ്തി എന്നിവ ഉണ്ടാകും. എന്നാൽ കുടുംബത്തുള്ളവരും സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തുള്ളവർക്ക് ചില രോഗാരിഷ്ടതകൾ ഉണ്ടായേക്കാം. സ്ഥാനഭ്രംശം, ശത്രുക്ലേശങ്ങൾ, സന്താനങ്ങൾക്ക് ചില അരിഷ്ടതകൾക്കും സാധ്യതയുണ്ട്. കർമരംഗത്ത് അപ്രതീക്ഷിതമായ മാറ്റങ്ങൾ കാണാനാകും. ബിസിനസ് വിപുലപ്പെടുത്തി എടുക്കുവാനും നല്ല നേട്ടങ്ങൾ കൊയ്യാനും ആകും. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല പുരോഗതി ഉണ്ടാകുന്നതാണ്. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാവും. ഉഷ്ണ രോഗം, നേത്രരോഗം എന്നിവ അലട്ടാനും ഹൃദയസംബന്ധമായ അസ്വസ്ഥതകൾ ഉള്ളവർ ശ്രദ്ധിക്കേണ്ടതുമാണ്.

ഗണപതിക്ക് കറുകമാല, ശാസ്താവിന് നീരാഞ്ജനം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.

English Summary:

Weekly Star Prediction by Devaki Antherjanam , 2024 October 06 to 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com