ADVERTISEMENT

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. വൈകുന്നരം നാലു മണി കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം, അലച്ചിൽ ഇവ കാണുന്നു.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം,   ഇഷ്ടഭക്ഷണസമൃദ്ധി, ശരീരസുഖം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. 

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം, നഷ്ടം ഇവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, തൊഴിൽ ലാഭം, ആരോഗ്യം, അനുകൂലസ്ഥലംമാറ്റയോഗം, അംഗീകാരം ഇവ കാണുന്നു.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യതടസ്സം, നഷ്ടം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. 

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, തൊഴിൽ ലാഭം, അംഗീകാരം, ശത്രുക്ഷയം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. വൈകുന്നരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, യാത്രാപരാജയം, തൊഴിൽ വൈഷമ്യം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. വൈകുന്നരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, ശത്രുശല്യം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. 

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, പ്രവർത്തനവിജയം ഇവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാല്‍ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, മനഃപ്രയാസം, വാഗ്വാദം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം ഇവ കാണുന്നു. 

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനലാഭം, ദ്രവ്യലാഭം, ബിസിനസില്‍ ലാഭം, സന്തോഷം ഇവ കാണുന്നു. 

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, നേട്ടം, ധനയോഗം ഇവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, കലഹം, ശത്രുശല്യം, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, മനഃപ്രയാസം, കലഹം ഇവ കാണുന്നു. വൈകുന്നേരം നാലു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

English Summary:

October 15, Tuesday- Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com