തുലാമാസം നിങ്ങൾക്കെങ്ങനെ? സമ്പൂർണ മാസഫലം
Mail This Article
മേടക്കൂർ ( അശ്വതി, ഭരണി, കാർത്തിക1/4):ഗുണഫലങ്ങൾ അധികരിക്കുന്ന മാസമാണ്. അവിചാരിത യാത്രകൾ വേണ്ടി വരും. മാനസിക സന്തോഷം വർധിക്കും. സുഹൃത്തുക്കൾ ഒത്തുചേരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടി വരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്, ത്വക് രോഗ ശമന സാധ്യത. ബിസിനസിൽ പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. ഭൂമിയിൽ നിന്നുള്ള ധനലാഭം. അയൽവാസികളുടെ സഹായം ലഭിക്കും. സന്താനങ്ങൾക്കുണ്ടായിരുന്ന രോഗാരിഷ്ടതകൾ ശമിക്കും. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ, ധനപരമായി അനുകൂലം. സന്താനങ്ങൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. അലസത പിടികൂടും. സുഹൃദ് സഹായം ലഭിക്കും. ധനപരമായ ചെലവുകൾ വർധിക്കും.
ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവക്ഷേത്ര ദർശനം നടത്തി മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.
ഇടവക്കൂർ ( കാർത്തിക 3/4 , രോഹിണി, മകയിരം1/2) : മാസമധ്യം വരെ ഗുണഫലങ്ങൾ കുറഞ്ഞു നിൽക്കും. പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റി വെയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി, വാഹനത്തിന് അറ്റകുറ്റപ്പണികൾ, ബിസിനസിൽ ധനനഷ്ടം. ഭക്ഷണ സുഖം കുറയും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കുറയും. വ്യവഹാരങ്ങളിൽ വിജയം. ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കും. ആവശ്യത്തിലധികം മാനസിക സംഘർഷം. വിശ്രമം കുറയും. യാത്രകളിൽ സന്തോഷം ലഭിക്കും. കുടുംബ സുഖവർധന. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകൾ വർധിക്കും. പിന്നീട് ഉപയോഗമില്ലാത്ത വസ്തുക്കൾക്കായി പണം ചെലവിടും. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ കുറയും.
ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ രാമായണം സുന്ദരകാണ്ഡം ഓരോ പേജ് എങ്കിലും പാരായണം ചെയ്യുക.
മിഥുനക്കൂർ ( മകയിരം1/2, തിരുവാതിര, പുണർതം3/4): ഗുണദോഷസമ്മിശ്രമായ മാസമാണ്. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. തൊഴിൽപരമായി അനുകൂലമാറ്റങ്ങൾ. അനാവശ്യ മാനസിക ഉത്ക്കണ്ഠ ശമിക്കും. ഗൃഹസുഖം കുറയും. പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത. പണമിടപാടുകളിൽ നഷ്ടം സംഭവിക്കുവാൻ സാധ്യതയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. വ്യവഹാര വിജയം. യാത്രകൾ വേണ്ടി വരും. സാമ്പത്തികപരമായ നേട്ടം കൈവരിക്കും. മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാംഗങ്ങൾക്ക് അരിഷ്ടത. സഞ്ചാരക്ലേശം അനുഭവിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ജീവിത പങ്കാളിക്ക് നേട്ടങ്ങൾ. തൊഴിലിൽ നല്ല മാറ്റങ്ങൾ, നേട്ടങ്ങൾ.
ദോഷ ശമനത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക. ജന്മനാളിൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി പഞ്ച ദുർഗ്ഗാ മന്ത്ര പുഷ്പാഞ്ജലി നിവേദ്യത്തോടെ ചെയ്യിക്കുക. ദേവിക്ക് ചുവപ്പ് പട്ടു സമർപ്പിക്കുക.
കർക്കടകക്കൂർ ( പുണർതം1/4, പൂയം, ആയില്യം ) :ഗുണഫലങ്ങൾ അനുഭവത്തിൽ വരുന്ന മാസമാണ്. പണമിടപാടുകളിൽ നേട്ടം. ബന്ധു ഗുണമനുഭവിക്കും. യാത്രകൾ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക സ്ഥിരത കൈവരിക്കുവാൻ കഴിയും. മാതാവിനോ മാതൃജനങ്ങൾക്കോ ഉണ്ടായിരുന്ന അരിഷ്ടത ശമിക്കും. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ വിഷമം ഉണ്ടാക്കും. പഠനത്തിലും ജോലിയിലും ഉന്മേഷം വർധിക്കും. മംഗളകർമങ്ങളിൽ സംബന്ധിക്കും. സഞ്ചാരക്ലേശം മൂലം ക്ഷീണം. കടബാധ്യതയിൽ നിന്ന് മോചനം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സത്കർമങ്ങൾക്കായി പണം ചെലവിടും. ഭക്ഷണ സുഖമുണ്ടാവും. ബിസിനസിൽ നേട്ടം കൈവരിക്കും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മാസാവസാനത്തോടെ കാലാവസ്ഥാജന്യ രോഗ സാധ്യത. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. സാഹസിക പ്രവർത്തനങ്ങൾ നടത്തുവാൻ തോന്നൽ ഇവയുണ്ടാകും.
ഗുണവർധനവിനും ദോഷ പരിഹാരത്തിനുമായി ശിവക്ഷേത്ര ദർശനം നടത്തി ശംഖധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. നിത്യേന ഭവനത്തിൽ ശിവാഷ്ടോത്തര ജപം നടത്തുക.
ചിങ്ങക്കൂർ ( മകം, പൂരം, ഉത്രം1/4 ) : അനുകൂല ഫലങ്ങൾ നിലനിൽക്കുന്ന മാസമാണ്. ധനപരമായി അനുകൂലം. സുഹൃത്തുക്കളുമായി ഒത്തുചേരൽ, തൊഴിൽപരമായ നേട്ടം, വിവാഹ ആലോചനകളിൽ തീരുമാനം എന്നിവ പ്രതീക്ഷിക്കാം. ഭക്ഷണസുഖം ലഭിക്കും. മുൻപിൻ ചിന്തിക്കാതെ പ്രവർത്തിക്കുന്ന ശീലത്തിൽ മാറ്റം ഉണ്ടാകും. സുഹൃത്തുക്കളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല അവർ മൂലം തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യത. അന്യരിൽ നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖം കുറഞ്ഞിരിക്കും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടം. സുഹൃദ് ഗുണം വർധിക്കും. സർക്കാർ ആനുകൂല്യം ലഭിക്കും. ശാരീരികവും മാനസികവുമായ ഉന്മേഷം വർധിക്കും. പ്രധാന തൊഴിലിൽ നിന്ന് അവധിയെടുത്ത് മാറി നിൽക്കേണ്ടി വരും. ഉദ്ദിഷ്ടകാര്യങ്ങളിൽ വിജയം കൈവരിക്കും. മംഗള കർമങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ വേണ്ടി വരും.
ദോഷശമനത്തിനും ഗുണവർധനവിനുമായി ഹനുമദ് ഭജനം നടത്തുക. ശനിയാഴ്ചകളിൽ ഹനുമദ് ക്ഷേത്രദർശനം നടത്തി അവിൽ, പഴം ഇവ നിവേദിക്കുക. ക്ഷേത്രത്തിൽ ഇരുന്ന് ജപം നടത്തുക.
കന്നിക്കൂർ ( ഉത്രം3/4, അത്തം, ചിത്തിര 1/2) : ഗുണദോഷസമ്മിശ്രമായ മാസമാണ്. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. ബന്ധുക്കൾ തമ്മിൽ ഭിന്നത. ദാമ്പത്യപരമായ പ്രശ്നങ്ങൾ ശമിക്കും. സാമ്പത്തികമായി വിഷമതകൾ നേരിടും. പണം നൽകാനുള്ളവരിൽ നിന്ന് അകന്നു നിൽക്കും. സന്താനങ്ങൾക്ക് അരിഷ്ടത. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടി വരും. പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ്സഹായം വർധിക്കും. ഗൃഹനിർമാണത്തിൽ പുരോഗതി. ഔഷധസേവ വേണ്ടി വരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. മാസമധ്യത്തിനു മുമ്പ് സാമ്പത്തിക വിഷമം നേരിടും. യാത്രകൾ കൂടുതലായി വേണ്ടി വരും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസിൽ നേട്ടം. ചികിത്സകളിൽ കഴിയുന്നവർക്ക് പൊതുവെ അനുകൂല സമയമല്ല. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ. മനഃസുഖം കുറയും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ. ജലദോഷം, പനി, കാലാവസ്ഥാജന്യ രോഗങ്ങൾ എന്നിവ പിടിപെടുവാൻ സാധ്യത. കടങ്ങൾ കുറയും. സുഹൃദ് സഹായം വർധിക്കും.
ദോഷശമനത്തിനായി ദേവീ ഭജനം നടത്തുക. നിത്യേന ലളിതാസഹസ്രനാമം ഭവനത്തിൽ നെയ് വിളക്ക് കൊളുത്തി ജപിക്കുക.
തുലാക്കൂർ ( ചിത്തിര1/2, ചോതി, വിശാഖം 3/4 ) :മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ബന്ധുഗുണം വർധിക്കും. കുടുംബസമേത യാത്രകൾ നടത്തും. ഭൂമിവില്‍പന വഴി സാമ്പത്തിക ലാഭം. തൊഴിൽപരമായ ഉയർച്ച. ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന മാസമാണ്. ധനപരമായ ആനുകൂല്യം. സ്വന്തക്കാർക്കു ഉണ്ടായിരുന്ന രോഗബാധശമിക്കും. തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ അലോസരം സൃഷ്ടിക്കും. വ്യവഹാരങ്ങളിൽ വിജയം. കൃഷി ഭൂമിയിൽ നിന്ന് ധനലാഭം, തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തനവിജയം കൈവരിക്കും. സഹോദരങ്ങളെക്കൊണ്ടുള്ള അനുഭവ ഗുണം പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽമേഖല ശാന്തമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധികശ്രദ്ധ പുലർത്തുക. പൊതുപ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. സുഹൃദ്സമാഗമം സന്തോഷം നൽകും. അവിചാരിത യാത്രകൾ വേണ്ടി വരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടി വരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും.
ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. ഭവനത്തിൽ ഭാഗവതപാരായണം സ്വയം ചെയ്യുക. ജന്മനാളിൽ വിഷ്ണുക്ഷേത്രത്തിൽ ആയു:സൂക്ത പുഷ്പാഞ്ജലി നടത്തുക.
വൃശ്ചികക്കൂർ ( വിശാഖം1/4, അനിഴം, തൃക്കേട്ട ) :ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഗൃഹനിർമാണത്തിനായി പണം മുടക്കേണ്ടി വരും. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അപകടങ്ങളില്‍ നിന്നു രക്ഷ നേടും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാനലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവർത്തിക്കുന്നവര്‍ക്ക് ജനസമ്മിതി. സഞ്ചാരക്ലേശം വര്‍ധിക്കും. സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശ യാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്, ചിട്ടി എന്നിവയില്‍ നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. സൗന്ദര്യവർധക വസ്തുക്കള്‍ വഴി അലർജി പിടിപെടാം. അവിചാരിത ധനനഷ്ടത്തിനു സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
ദോഷശമനത്തിനും ഗുണവർധനവിനുമായി സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുക. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദിച്ച് നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 1/4): ശാരീരികമോ മാനസികമോ ആയ തടങ്കൽ അനുഭവിക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും. അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം. ഗൃഹനിർമാണത്തിൽ തടസ്സം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. നിഷ്പ്രയാസം സാധിച്ചെടുക്കാമെന്നു കരുതിയ പല കാര്യങ്ങളിലും അവിചാരിത തടസ്സം. മാസമധ്യത്തിനു ശേഷം സ്ഥിതിഗതികൾ അനുകൂലമാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. തീര്‍ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. വ്യാപാര വിജയം. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂലസാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യത പുലർത്തും. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും.
ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.
മകരക്കൂർ ( ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2 ) :ബിസിനസിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത അവസാനിക്കും. തൊഴിൽരംഗത്തു നിന്ന് അവധിയെടുക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. യാത്രയ്ക്കായി പണച്ചെലവ്, ബിസിനസിൽ പുതിയ പദ്ധതികളെകുറിച്ച് ആലോചിക്കും. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. മനസ്സിന്റെ സന്തോഷം വർധിക്കും. അയൽവാസികളുടെ സഹായം ലഭിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ, സന്താനങ്ങൾക്ക് പുരോഗതി. വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽപരമായ മേന്മപ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും. വിദേശത്തു നിന്ന് തിരികെ നാട്ടിലെത്തും. സുഹൃദ്സഹായം ലഭിക്കും. പ്രധാനപ്പെട്ട ചില കാര്യങ്ങൾ മാറ്റി വെയ്ക്കേണ്ടി വരും. വിവാഹ ആലോചനകളിൽ പുരോഗതി. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ബിസിനസിൽ നിന്നുള്ള ധനനഷ്ടം മാസാവസാനത്തോടെ തരണം ചെയ്യും.
ദോഷശമനത്തിനും ഗുണവർധനവിനുമായി സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുക. ചൊവ്വാഴ്ചകളിൽ സുബ്രഹ്മണ്യ സ്വാമിക്ക് കുമാരസൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദിച്ച് നടത്തുക. നിത്യേന ഭവനത്തിൽ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുക.
കുംഭക്കൂർ ( അവിട്ടം1/2 , ചതയം, പൂരുരുട്ടാതി 3/4) :ശാരീരികമോ മാനസികമോ ആയ വിഷമതകൾ. പണമിടപാടുകളിൽ കൃത്യത പുലർത്തുവാൻ കഴിയാതെ വരും. അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം. ഗൃഹനിർമാണത്തിൽ തടസ്സം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. നിഷ്പ്രയാസം സാധിച്ചെടുക്കാമെന്നു കരുതിയ പല കാര്യങ്ങളിലും അവിചാരിത തടസ്സം. മാസമധ്യത്തിനു ശേഷം സ്ഥിതിഗതികൾ അനുകൂലമാകും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ലഭിക്കും. താല്‍ക്കാലിക ജോലികള്‍ സ്ഥിരപ്പെടും. വ്യാപാര വിജയം. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. പണമിടപാടുകളിൽ കൃത്യത പുലർത്തും. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പലകാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂലസാഹചര്യം. ആരോഗ്യനില തൃപ്തികരമാകും.
ഗുണവർധനവിനും ദോഷശമനത്തിനുമായി ഭദ്രകാളിക്ഷേത്രത്തിൽ ചുവന്ന പുഷ്പം സമർപ്പിച്ചു പ്രാർഥിക്കുക. ജന്മ നാളിൽ ദേവിക്ക് കുങ്കുമാഭിഷേകം നടത്തിക്കുക.
മീനക്കൂർ ( പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി ) :ഗുണദോഷ സമ്മിശ്രമായ കാലമാണ്. സാമ്പത്തികമായ വിഷമതകൾ നേരിടും. സന്താനഗുണമനുഭവിക്കും. ആരോഗ്യപരമായി ഉന്മേഷം. തൊഴിൽരംഗം പുഷ്ടിപ്പെടും. വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രേമബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ. പുതിയ വാഹനം വാങ്ങുവാൻ ആലോചിക്കും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടികൾ, പുണ്യസ്ഥല സന്ദർശനം, ദാമ്പത്യ ജീവിതത്തിൽ ചെറിയപ്രശ്നങ്ങൾ, വാക്കുതർക്കങ്ങൾ, തൊഴിൽരംഗത്ത് നേട്ടങ്ങൾ, സർക്കാർ ജീവനക്കാർക്ക് മേലുദ്യോഗസ്ഥരുടെ അപ്രീതി. പണമിടപാടുകളിൽ നഷ്ടം, ബിസിനസിൽ നേരിയ എതിർപ്പുകൾ. ദാമ്പത്യ കലഹം അവസാനിക്കും. ബന്ധുക്കൾ തമ്മിൽ നിലനിന്നിരുന്ന ഭിന്നത അവസാനിക്കും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗളകർമങ്ങളിൽ സംബന്ധിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾ. ഭാഗ്യപരീക്ഷണങ്ങളിൽ ധനനഷ്ടം സംഭവിക്കാം. കർമരംഗത്ത് എതിർപ്പുകൾ. അപവാദം കേൾക്കുവാൻ ഇടയുള്ളതിനാൽ എല്ലാകാര്യത്തിലും ശ്രദ്ധിക്കുക. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും.
ഗുണവർധനവിനും ദോഷ ശമനത്തിനുമായി വിഷ്ണു ഭജനം നടത്തുക. വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല, വെണ്ണ ഇവ നൽകുക. നാളിൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തിക്കുക.