ADVERTISEMENT

അശ്വതി: സഹപാഠികളോടൊപ്പം ഉപരിപഠനത്തിനു ചേരാൻ സാധിക്കും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലസാഹചര്യം വന്നു ചേരും. സഹപ്രവർത്തകരുമായി വിജയാഹ്ലാദം പങ്കുവയ്ക്കാൻ അവസരമുണ്ടാകും. നിശ്ചയിച്ച വിവാഹത്തിനു കാലതാമസമുണ്ടാകും. വിട്ടു വീഴ്ചാമനോഭാവത്താൽ കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. 

ഭരണി: സഹപ്രവർത്തകർക്കു സ്ഥലംമാറ്റമായതിനാൽ ചുമതലകൾ കൂടും. വസ്തുതർക്കം രമ്യമായി പരിഹരിക്കപ്പെടും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം. അമിതാവേശങ്ങൾക്ക് ആത്മനിയന്ത്രണം നിർബന്ധമായും വേണം. വ്യവസ്ഥകൾ പാലിക്കാൻ അശ്രാന്തപരിശ്രമം വേണ്ടി വരും. ദാമ്പത്യബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം.

കാർത്തിക: സഹവർത്തിത്വഗുണത്താൽ നല്ല ചിന്തകൾ ഉണ്ടാകും. നിസ്സാരകാര്യങ്ങൾക്കു പോലും കൂടുതൽ പ്രയത്നം വേണ്ടിവരും. വാഹനാപകടം ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. അംഗീകാരങ്ങൾക്കു കാലതാമസമുണ്ടാകും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി, വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കേണ്ടി വരും. അതിലൂടെ ദാമ്പത്യജീവിതത്തിൽ ഏറെക്കുറെ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും.

രോഹിണി: അന്ധമായ അമിതവിശ്വാസം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. കൂടുംബജീവിതത്തിൽ ആഹ്ലാദന്തരീക്ഷം സംജാതമാകും. വിജ്ഞാനം നേടാനും പകർന്നു കൊടുക്കുവാനുമിടവരും. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലമുണ്ടാകും. പുതിയ വ്യാപാര വ്യവസായങ്ങളിൽ നിന്നു സാമ്പത്തിക നേട്ടമുണ്ടാകും.

മകയിരം: സഹായാഭ്യർഥന നിരസിച്ചതിനാൽ സ്വജനശത്രുത കൂടും. ചിന്താമണ്ഡലത്തിൽ പുതിയ ആശയങ്ങൾ പലതും വന്നു ചേരുമെങ്കിലും വിദഗ്ധനിര്‍ദേശം സ്വീകരിക്കുകയാവും നല്ലത്. സൗമ്യസമീപനത്താൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങൾക്ക് മധ്യസ്ഥത വേണ്ടി വരും. തൊഴിൽമേഖലകളിൽ സമ്മർദങ്ങളും പ്രതികൂലസാഹചര്യങ്ങളും അതിജീവിക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടി വരും.

തിരുവാതിര: ഗൃഹനിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനകർമം നിർവഹിക്കാൻ കഴിയും. മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കുവാനിടവരും. വാത–നാഡീ– ഹൃദ് രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. വിട്ടുവീഴ്ചമനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടംകൊടുത്ത സംഖ്യ ഗ‍ഡുക്കളായി ലഭിക്കാൻ ധാരണയാകും.

പുണർതം: സ്വപ്നത്തിൽ കാണുവാനിടയായ കാര്യങ്ങൾ മാസാന്ത്യത്തിൽ സഫലമാകും. പ്രാദേശികപിന്തുണ ലഭിച്ചതിനാൽ കക്ഷിരാഷ്ട്രീയ മത്സരത്തിൽ വിജയിക്കും. അന്യരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർേദശിക്കുവാൻ സാധിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. പണംകൊടുത്ത് പൂർവിക സ്വത്ത് വാങ്ങുവാൻ തയാറാകും. പ്രശസ്തിയാർന്ന പ്രവർത്തനങ്ങൾക്ക് പ്രശംസ വന്നു ചേരും.

പൂയം : ചികിത്സ ഫലിക്കും. അർപ്പണമനോഭാവവും ലക്ഷ്യബോധവും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. ബന്ധുവിന്റെ അകാലവിയോഗം ഗതകാലസ്മരണകൾക്കു വഴിയൊരുക്കും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവർത്തനങ്ങളും ആശയങ്ങളും ഫലപ്രദമായ രീതിയിൽ അനുഭവത്തിൽ വന്നു ചേരും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും.

ആയില്യം: ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാൻ ആലോചിക്കും. അന്യദേശത്തു വസിക്കുന്നവർക്കു മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കുവാൻ സാധിക്കും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. മനസ്സംതൃപ്തിയോടു കൂടി ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ കൃതാർഥതയുണ്ടാകും.

മകം: തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് മാനസിക സമ്മർദം വർധിക്കും. വ്യാപാര–വ്യവസായ– വിപണന– വിതരണമേഖലകളിൽ പ്രതീക്ഷിച്ച േനട്ടം കുറയും. സംയുക്തസംരംഭങ്ങളിൽ നിന്നു പിൻമാറുവാനിടവരും. പലവിധ വിശേഷ അവസരങ്ങൾക്കും ഉത്സവാഘോഷങ്ങൾക്കുമായി പലപ്പോഴായി ജന്മനാട്ടിൽ വന്നു പോകുവാനിടവരും. മറ്റുള്ളവരുെട ദൃഷ്ടിയിൽ ധനാഢ്യനെന്നു തോന്നുന്ന വിധത്തിൽ ജീവിതവൃത്തി നയിക്കുന്നതിൽ ആത്മാഭിമാനം തോന്നും.

പൂരം: അപരിചിതരുമായുള്ള ആത്മബന്ധത്തിൽ പണനഷ്ടത്തിനു സാധ്യതയുണ്ട്. നിർണായകമായ തീരുമാനങ്ങൾക്കു വിദഗ്ധനിർദേശം വേണ്ടി വരും. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് മാനസിക സമ്മർദം കൂടും. വ്യാപാര–വ്യവസായ– വിപണന– വിതരണ മേഖലകളിൽ പ്രതീക്ഷിച്ച നേട്ടം കുറയും. സംയുക്തസംരംഭങ്ങളിൽ നിന്നു പിൻമാറുവാനിടവരും. പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും.

ഉത്രം: സുതാര്യവും നീതിയുക്തവുമായ സംസാരശൈലി സർവാദരങ്ങൾക്കും വഴിയൊരുക്കും. പുതിയ വീടു വാങ്ങി താമസിച്ചു തുടങ്ങും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. ഈശ്വരപ്രാർഥനകളാലും ആയുർവേദ– പ്രകൃതി ചികിത്സകളാലും സന്താനഭാഗ്യമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. പാരമ്പര്യപ്രവൃത്തികൾക്കു പരിശീലനം നേടി പ്രവർത്തനതലത്തിൽ കൊണ്ടു വരും.

അത്തം: ശാസ്ത്രീയ– പ്രായോഗികവശങ്ങൾ ചിന്തിച്ചു ചെയ്യുന്ന കാര്യങ്ങൾ അനുഭവപ്രാപ്തി േനടും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. സാമ്പത്തികപുരോഗതി കൈവന്നു ചേരുന്നതിനാൽ ഗൃഹനിർമാണം പൂർത്തിയാക്കി ഗൃഹപ്രവേശനകർമം നിർവഹിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ പൂർവികസ്വത്ത് ഏറെക്കുറെ തിരിച്ചു ലഭിക്കാൻ ധാരണയാകും.

ചിത്തിര: യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുന്നതിനാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യവും ഉണ്ടാകും. തൊഴിൽസ്ഥാപനത്തിന്റെ നിലനിൽപിനായി അഹോരാത്രം പ്രവർത്തിക്കേണ്ടി വരും. അനുബന്ധഭൂമി മോഹവില കൊടുത്തു വാങ്ങുവാൻ ധാരണയാകും. രക്തദൂഷ്യ–ഉദര–വാതരോഗങ്ങൾക്ക് പ്രകൃതി–ആയുർവേദ ചികിത്സകളും പ്രണായാമവും വ്യായാമവും ഭക്ഷണക്രമീകരണവും വേണ്ടി വരും. അറിവു നേടാനും പകർന്നു കൊടുക്കുവാനും അവസരമുണ്ടാകും.

ചോതി: പറഞ്ഞുഫലിപ്പിക്കുവാൻ സാധിക്കാത്ത കാര്യങ്ങൾ പ്രവൃത്തിയിലൂടെ പ്രകടമാക്കുവാൻ സാധിക്കും. കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ജീവിതം നയിക്കുവാൻ തയാറായ പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും. അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ മനോവിഷമം തോന്നുമെങ്കിലും ഉദ്യോഗമുപേക്ഷിക്കരുത്. വീട്ടിൽ നിന്നു മാറിത്താമസിക്കും. ചിന്താമണ്ഡലത്തിൽ ഒതുങ്ങാത്ത വിഷയങ്ങൾ ഉപേക്ഷിച്ച് ലഭിച്ച ജീവിതത്തെ മനസ്സമാധാനത്തോടു കൂടി ആസ്വദിക്കുവാൻ തയാറാകും.

വിശാഖം: തൊഴിൽമേഖലകളിൽ പുരോഗതിയും ഐശ്വര്യവും അനുഭവപ്പെടും. വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജന ആവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. വിദേശയാത്രയ്ക്കു പുറപ്പെടും. പ്രായത്തിലുപരി പക്വതയോടു കൂടിയ സമീപനം മൂലം സൽക്കീർത്തിയും സജ്ജനബഹുമാനവും വന്നു ചേരും.

അനിഴം : ആത്മാർഥ സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നു രക്ഷിക്കുവാൻ സാധിക്കും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യപ്രാപ്തി കൈവരും. ഭാവിയെപ്പറ്റി ആശങ്ക തോന്നും. മത്സരരംഗങ്ങളിൽ വിജയം ഉണ്ടാകുമെങ്കിലും പ്രഥമസ്ഥാനം നഷ്ടപ്പെടും. വിഭാവനം ചെയ്ത പദ്ധതികൾ അന്തിമനിമിഷത്തിൽ അനുഭവത്തിൽ വന്നു ചേരും.

തൃക്കേട്ട: പുനഃപരീക്ഷയിൽ വിജയശതമാനം വർധിപ്പിച്ചതിനാൽ ഉപരിപഠനപ്രവേശത്തിനും വിദേശ ഉദ്യോഗത്തിന് അപേക്ഷ സമർപ്പിക്കുന്നതിനും അർഹത നേടും. പൂർവികസ്വത്ത് നിലനിർത്തി പട്ടണത്തില്‍ വീടു വാങ്ങുവാൻ ധാരണയാകും. പരിശ്രമസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. ക്രിയാത്മക നടപടികൾ മേലധികാരിയുടെ ആത്മാർഥമായ അനുമോദനം ലഭിക്കും. നഷ്ടപ്പെട്ടു എന്നു കരുതുന്ന രേഖകൾ തിരിച്ചു ലഭിക്കും.

മൂലം : ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. പകർച്ചവ്യാധി പിടിപെടാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്ഫലമാകും. അശുഭചിന്തകളും ദുസ്സംശയങ്ങളും ഒഴിവാക്കണം. വിജ്ഞാനപ്രദമായ വിഷയങ്ങളും സന്ദേശങ്ങളും മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.

പൂരാടം: വാങ്ങിയ ഭൂമിക്കു പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകയാൽ വിൽപനയ്ക്കു തയാറാകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ മാർഗതടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. അസുഖങ്ങളുടെ ഗുരുതരാവസ്ഥ തരണം ചെയ്തു പ്രവർത്തനരംഗങ്ങളിൽ വ്യാപൃതനാകും. കുടുംബാംഗങ്ങളിൽ ചിലരുടെ മൗഢ്യമനോഭാവം മനോവിഷമത്തിനു വഴിയൊരുക്കുമെങ്കിലും അവനവന്റെ തെറ്റു കൊണ്ടല്ല എന്നു സമാധാനപ്പെടുകയാണു വേണ്ടത്.

ഉത്രാടം: സഹപ്രവർത്തകരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങളും ആശയങ്ങളും പ്രാബല്യത്തിലും ഫലത്തിലും വന്നുചേരും.

തിരുവോണം: പ്രതീക്ഷിച്ചതിലുപരി ലാഭമുണ്ടാകയാൽ വാങ്ങിയ ഭൂമി വിൽക്കാൻ തയാറാകും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ മാർഗതടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. അസുഖങ്ങളുടെ ഗുരുതരാവസ്ഥ തരണം ചെയ്തു പ്രവർത്തനരംഗങ്ങളില്‍ വ്യാപൃതനാകും. കുടുംബാംഗങ്ങളിൽ ചിലരുടെ മൗഢ്യമനോഭാവം മനോവിഷമത്തിനു വഴിയൊരുക്കുമെങ്കിലും സ്വന്തം തെറ്റു കൊണ്ടല്ല എന്നു സമാധാനപ്പെടുകയാണു വേണ്ടത്.

അവിട്ടം: ആവശ്യങ്ങൾ പൊതുവേ എല്ലായിടത്തും പരിഗണിക്കപ്പെടും. വിദഗ്ധ നിർദേശത്താല്‍ ഹ്രസ്വകാല സുരക്ഷാപദ്ധതിയിൽ പണം നിക്ഷേപിക്കും. ആജ്ഞാനുവർത്തികളുടെ നിർദേശങ്ങൾ പലപ്പോഴും ദീർഘവീക്ഷണത്തോടു കൂടിയതായതിനാൽ സ്വീകരിക്കും. തൃപ്തിയുള്ള ഭൂമി വാങ്ങി ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും.

ചതയം: വ്യവസ്ഥകൾ പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടി വരും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. മേലധികാരിയുടെ അനാവശ്യസംശയങ്ങൾക്കു വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു യുക്തിപൂർവം പിന്മാറും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധമായി അന്വേഷിച്ചറിയാതെ ഇടപെടരുത്.

പൂരുരുട്ടാതി: സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കുവാനുള്ള മാനസികാവസ്ഥ സംജാതമാകും. പരിഹാസവചനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും സാരാംശം മനസ്സിലാക്കി പ്രതികരിക്കുകയാണു നല്ലത്. വാങ്ങിയ ഭൂമിക്കും പ്രതീക്ഷിച്ചതിലുപരിലാഭമുണ്ടാകയാൽ വിൽക്കാൻ ആലോചിക്കും. പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ തടസ്സങ്ങൾ നീങ്ങി ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും.

ഉത്തൃട്ടാതി: പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. സഹപ്രവർത്തകരുടെ സ്വകാര്യ ആവശ്യങ്ങൾക്കു സാമ്പത്തിക സഹായം ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും.

രേവതി: അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ലക്ഷ്യം നേടും. സംഘത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കേണ്ടി വരും. വിവരസാങ്കേതികവിദ്യയില്‍ പുതിയ കണ്ടെത്തലുകൾക്കു സാക്ഷ്യം വഹിക്കുന്നത് ആത്മാഭിമാനത്തിനു വഴിയൊരുക്കും.

English Summary:

Monthly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com