ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം. 

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ഉല്ലാസയാത്രകൾക്കു സാധ്യത.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഉപയോഗസാധന നഷ്ടം, ധനതടസ്സം, യാത്രാപരാജയം, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, തൊഴിൽ ലാഭം, അനുകൂലസ്ഥലംമാറ്റയോഗം, സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ആരോഗ്യം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നിയമപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു. സർക്കാരിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, നേട്ടം, അംഗീകാരം, സൽക്കാരയോഗം, ഉത്സാഹം ഇവ കാണുന്നു. തടസ്സങ്ങള്‍ മാറിക്കിട്ടാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, അഭിമാനക്ഷതം, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

English Summary:

Daily Prediction by G. Jayachandra Raj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com