ADVERTISEMENT

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച രാത്രി ഏഴു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ധനനഷ്ടം ഇവ കാണുന്നു. തിങ്കളാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. പുതിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടാം. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. കൂടിക്കാഴ്ചകൾ വിജയിക്കാം. വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, തർക്കം, ഉദരവൈഷമ്യം, യാത്രാപരാജയം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. 

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച രാത്രി ഏഴു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചികിത്സകള്‍ ഫലിക്കാം. യാത്രകൾ വിജയിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. തിങ്കളാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു. പ്രതികൂലസന്ദേശങ്ങൾ ലഭിക്കാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടാം. കൂടിക്കാഴ്ചകളിൽ തൃപ്തി കുറയാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ശനിയാഴ്ച രാവിലെ ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം, അഭിമാനക്ഷതം, സ്വസ്ഥതക്കുറവ്, തർക്കം, ഇച്ഛാഭംഗം ഇവ കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച രാത്രി ഏഴു മണി വരെ പ്രതികൂലം. കാര്യപരാജയം, അലച്ചിൽ, ചെലവ്, നഷ്ടം, ശരീരസുഖക്കുറവ്, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. തിങ്കളാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. വ്യാഴാഴ്ച മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, തർക്കം, കലഹം, പരീക്ഷാപരാജയം, ശത്രുശല്യം ഇവ കാണുന്നു. പ്രതികൂല സന്ദേശങ്ങൾ ലഭിക്കാം. കണക്കുകൂട്ടലുകൾ തെറ്റാം. ശനിയാഴ്ച രാവിലെ ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):തിങ്കളാഴ്ച രാത്രി ഏഴു മണി വരെ അനുകൂലം. കാര്യവിജയം, ധനലാഭം, ബിസിനസിൽ വർധനവ്, സന്തോഷം, ബന്ധുസമാഗമം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് അനുമോദനങ്ങൾ ലഭിക്കാം. നല്ല വാക്കുകൾ കേൾക്കാം. സഹപ്രവർത്തകരിൽ നിന്ന് സന്തോഷകരമായ അനുഭവങ്ങൾ വന്നു ചേരാം. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം. ഉല്ലാസയാത്രകൾക്കു സാധ്യത. വായ്പാശ്രമങ്ങൾ വിജയിക്കാം. തിങ്കളാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. ശനിയാഴ്ച രാവിലെ ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, കോടതി വ്യവഹാരം ഇവ കാണുന്നു. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. സുഹൃത്തുക്കൾ മൂലം വൈഷമ്യങ്ങൾ വന്നു ചേരാം. സഹപ്രവർത്തകർ ദ്വേഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, ബന്ധുസമാഗമം, ആരോഗ്യം, ശത്രുക്ഷയം, തൊഴിൽ ലാഭം, മത്സരവിജയം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സുഖലോലുപ വസ്തുക്കൾ ലഭിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ഉല്ലാസ നിമിഷങ്ങൾ പങ്കിടാം. ഉല്ലാസയാത്രകൾക്കു സാധ്യത കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സഹപ്രവർത്തകർ മൂലം സന്തോഷം കൈവരാം. വ്യാഴാഴ്ച മുതല്‍ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, ചെലവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ശനിയാഴ്ച രാവിലെ ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ചികിത്സകൾ ഫലിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച രാത്രി ഏഴു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. തിങ്കളാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, സന്തോഷം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. ശനിയാഴ്ച രാവിലെ ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച രാത്രി ഏഴു മണി വരെ പ്രതികൂലം. കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, അപകടഭീതി, മനഃപ്രയാസം, ശത്രുശല്യം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. തിങ്കളാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വ്യാഴാഴ്ച മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം, മത്സരവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച രാത്രി ഏഴു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, അംഗീകാരം, ഉപയോഗസാധനലാഭം, ബിസിനസിൽ വർധനവ് ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം. യാത്രകള്‍ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ആഗ്രഹങ്ങൾ നടക്കാം. വിവാഹശ്രമങ്ങൾ വിജയിക്കാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം. മേലധികാരിയിൽ നിന്ന് അനുമോദനങ്ങൾ ലഭിക്കാം. തിങ്കളാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. വ്യാഴാഴ്ച മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം. വേണ്ടപ്പെട്ടവർ അകലാം. ശനിയാഴ്ച രാവിലെ ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. വ്യാഴാഴ്ച മുതല്‍ പ്രതികൂലം. കാര്യതടസ്സം, അപകടഭീതി, ഇച്ഛാഭംഗം, പാഴ്ചെലവ്, മനഃപ്രയാസം, ശത്രുശല്യം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. സഹപ്രവർത്തകർ ദ്വേഷിക്കാം. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. തടസ്സങ്ങൾ വന്നു ചേരാം. ശനിയാഴ്ച രാവിലെ ഒൻപതു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, സാധന നഷ്ടം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):തിങ്കളാഴ്ച രാത്രി ഏഴു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. പല കാര്യങ്ങളിലും ഒഴിവാക്കപ്പെടുന്നതായി തോന്നാം. സഹപ്രവർത്തകർ മൂലം വൈഷമ്യങ്ങൾ വന്നു ചേരാം. തിങ്കളാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ആഗ്രഹങ്ങൾ നടക്കാം. ശനിയാഴ്ച രാവിലെ ഒൻപതു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, കോടതിവ്യവഹാരങ്ങളിൽ പരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ധനതടസ്സം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ബുധനാഴ്ച വരെ പ്രതികൂലം. കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, കലഹം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വ്യാഴാഴ്ച മുതല്‍ അനുകൂലം. കാര്യവിജയം, നിയമവിജയം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):തിങ്കളാഴ്ച രാത്രി ഏഴു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, സൽക്കാരയോഗം ഇവ കാണുന്നു. സുഖലോലുപവസ്തുക്കൾ ലഭിക്കാം. പുതിയ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടാം. തിങ്കളാഴ്ച രാത്രി ഏഴു മണി കഴിഞ്ഞാൽ മുതല്‍ പ്രതികൂലം. കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, യാത്രാപരാജയം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകർ മൂലം വൈഷമ്യങ്ങൾ വന്നു ചേരാം. ശനിയാഴ്ച രാവിലെ ഒൻപതു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, നിയമവിജയം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. സർക്കാരിൽ നിന്ന് അനുകൂലഫലയോഗം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

English Summary:

Weekly Professional Prediction by G. Jayachandraraj, 2024 October 20 to 26

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com