ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അർഹമായ പൂർവിക സ്വത്ത് ലഭിക്കുവാൻ നിയമസഹായം തേടും.
ഭരണി: പുതിയ കർമമേഖലകൾക്കു തുടക്കം കുറിക്കും. പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കും. സ്വത്ത് ഭാഗംവയ്ക്കുന്നതിൽ സർവർക്കും സ്വീകാര്യമായ നിലപാടു സ്വീകരിക്കും.
കാർത്തിക: പൂർവിക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചു കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
രോഹിണി: ജന്മനാട്ടിൽ വ്യാപാരം തുടങ്ങുവാൻ വിദഗ്ധ നിർദേശം തേടും. സഹപ്രവർത്തകരുടെ സഹായത്താൽ പുതിയ കർമപദ്ധതികൾ ഏറ്റെടുക്കും.
മകയിരം: കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. വ്യവസ്ഥകൾക്ക് അതീതമായി പ്രവർത്തിക്കും. വീഴ്‌ചകളുണ്ടാവാതെ സൂക്ഷിക്കണം.
തിരുവാതിര: ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ഗഹനമായ വിഷയങ്ങൾ പരിഹരിക്കും. പാരമ്പര്യ പ്രവൃത്തികൾക്കു തുടക്കം കുറിക്കും.
പുണർതം: വിവാദങ്ങളെ അതിജീവിക്കും. വ്യവസ്ഥകൾക്ക് അതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. കാര്യനിർവഹണ ശക്തി വർധിക്കും.
പൂയം: ബൃഹത് സംരംഭങ്ങൾ ഉപേക്ഷിച്ചു ജന്മനാട്ടിൽ വ്യാപാരം തുടങ്ങുവാൻ തീരുമാനിക്കും. വ്യവസ്ഥകൾ പാലിക്കുവാൻ അഹോരാത്രം പ്രയത്നം വേണ്ടിവരും. ഭൂമി ക്രയവിക്രയങ്ങളിൽ സാമ്പത്തികലാഭം വർധിക്കും.
ആയില്യം: ചർച്ചകളിൽ വിജയിക്കും. യാത്രാക്ലേശം വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഔദ്യോഗികമായി അധികാരപരിധി വർധിക്കും.
മകം: പാരമ്പര്യ പ്രവൃത്തികളിൽ താൽപര്യം വർധിക്കും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും. മേലധികാരിയിൽ നിന്നും ഉപഹാരം ലഭിക്കും.
പൂരം: സർവർക്കും സ്വീകാര്യമായ നിലപാടു സ്വീകരിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. പരിശ്രമസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും.
ഉത്രം: പുത്രപൗത്രാദികളോടൊപ്പം അന്യദേശയാത്ര പുറപ്പെടും. വാഹനം മാറ്റിവാങ്ങും. പുതിയ ആശയങ്ങൾക്കു വിദഗ്ധ ഉപദേശം തേടും.
അത്തം: വ്യവസ്ഥകൾ പാലിക്കുവാൻ കഠിനപ്രയത്നം വേണ്ടിവരും. കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പരാജയപ്പെടും.
ചിത്തിര: മംഗളകർമങ്ങളിൽ പങ്കെടുക്കും. വിശ്വാസയോഗ്യമായ വ്യാപാരത്തിൽ പണം മുടക്കും. ചില ചുമതലകൾ ജീവിതപങ്കാളിയെ ഏൽപിക്കും.
ചോതി: ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. ആത്മവിശ്വാസവും കാര്യനിർവഹണ ശക്തിയും വർധിക്കും.
വിശാഖം: ബന്ധുസഹായത്താൽ വ്യവസായം നവീകരിക്കും. കുടുംബത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം സംജാതമാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
അനിഴം: ചർച്ചയിൽ യുക്തമായ നിലപാടു സ്വീകരിക്കുവാൻ തയാറാകും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. പരിശ്രമസാഫല്യവും സാമ്പത്തികനേട്ടവും അനുഭവയോഗ്യമാകും.
തൃക്കേട്ട: ശുഭാപ്തിവിശ്വാസത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കും. ഉപരിപഠനത്തിനു ചേരുവാൻ തീരുമാനിക്കും. കുടുംബസുഖവും ബന്ധുസഹായവും ഉണ്ടാകും.
മൂലം: വ്യക്തിത്വം നിലനിർത്തുവാൻ വിട്ടുവീഴ്‌ചയ്ക്കു തയാറാകും. പ്രവർത്തന വിജയത്തിനായി കഠിനാധ്വാനം വേണ്ടിവരും. പകർച്ചവ്യാധി പിടിപെടും.
പൂരാടം: പുതിയ പാഠ്യപദ്ധതിക്കു ചേരുവാനിടവരും. ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. കക്ഷിരാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചു വിദേശത്ത് ഉദ്യോഗമന്വേഷിച്ചു യാത്ര പുറപ്പെടും.
ഉത്രാടം: കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ആശയ വിനിമയങ്ങളിൽ വന്നുചേർന്ന അപാകതകൾമൂലം സ്വജനങ്ങൾ വിരോധികളായി തീരും.
തിരുവോണം: യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടുന്ന വിഷയങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.
അവിട്ടം: ആഗ്രഹിച്ച ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. പരീക്ഷ, ചർച്ചകൾ തുടങ്ങിയവയിൽ വിജയിക്കും. പുതിയ വ്യാപാര വ്യവസായങ്ങൾക്കു തുടക്കം കുറിക്കും.
ചതയം: സൗമ്യസമീപനത്താൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. വിദ്യയും വിജ്ഞാനവും സമന്വയിപ്പിച്ചു ചെയ്യുന്ന പ്രവൃത്തികളെല്ലാം വിജയിക്കും.
പൂരുരുട്ടാതി: പൂർവിക സ്വത്ത് സന്താനങ്ങൾക്കു ഭാഗംവച്ചു കൊടുക്കുവാൻ തയാറാകും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും. ദമ്പതികളുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടും.
ഉത്തൃട്ടാതി: കാര്യനിർവഹണ ശക്തി വർധിക്കും. പുതിയ ഉദ്യോഗത്തിന് അവസരമുണ്ടാകും. വേണ്ടപ്പെട്ടവർക്ക് ഉപഹാരം നൽകും.
രേവതി: വിശിഷ്ട വ്യക്തികളെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. ബന്ധുസഹായത്താൽ വിവാഹത്തിനു തീരുമാനമാകും.