സമ്പൂർണ വാരഫലം (2024 ഒക്ടോബർ 27 മുതൽ നവംബർ 2 വരെ)
Mail This Article
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും): ദീപാവലി ആഘോഷിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് തികച്ചും അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കൂടുതൽ യാത്ര നടത്താൻ അവസരം ലഭിക്കും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും. സാമ്പത്തിക കാര്യങ്ങളിൽ ഭദ്രത കൈവരിക്കാൻ സാധിക്കും. കടം കുറച്ചൊക്കെ വീട്ടാൻ കഴിയും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): ഈയാഴ്ച ഇടവക്കൂറുകാർക്ക് ജോലിരംഗത്തു വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. വിനോദയാത്ര സാധ്യമാകും. ബിസിനസുകാർക്ക് വരുമാനത്തിൽ വർധനയുണ്ടാകും. കുടുംബകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): ഈയാഴ്ച മിഥുനക്കൂറുകാർക്ക് കാര്യങ്ങൾ പൊതുവേ അനുകൂലമായിരിക്കും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഏറ്റെടുത്ത കാര്യങ്ങളെല്ലാം മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും): കർക്കടകക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് വിജയിപ്പിക്കും. സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാകും. കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉയർന്ന വിജയം പ്രതീക്ഷിക്കാം.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):ചിങ്ങക്കൂറുകാർക്ക് ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. കുടുംബപരമായ കാര്യങ്ങളിൽ ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. കടബാധ്യതകൾ കുറച്ചൊക്കെ തീർക്കാൻ കഴിയും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും): കന്നിക്കൂറുകാർക്ക് ഈയാഴ്ച വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ തടസ്സങ്ങളെ യെല്ലാം അതിജീവിക്കാൻ കഴിയും. സാമ്പത്തിക ബാധ്യതകൾ തുടരും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും): തുലാക്കൂറുകാർക്ക് ഈയാഴ്ച ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും): വൃശ്ചികക്കൂറുകാർക്ക് പൊതുവേ ഗുണ ഫലങ്ങളാണ് അനുഭവപ്പെടുക. ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം. എങ്കിലും വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു കുറെയൊക്കെ കരകയറാൻ കഴിയും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും): ധനുക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല സമയമാണ്.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും): മകരക്കൂറുകാർക്ക് ഈയാഴ്ച കാര്യങ്ങൾ വിചാരിച്ച വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. വിവാഹം മുതലായ കാര്യങ്ങളിൽ തീരുമാനമുണ്ടാക്കാൻ കഴിയും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും): കുംഭക്കൂറുകാർക്ക് ഈയാഴ്ച നല്ല ഫലങ്ങൾ അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണം. കുടുംബകാര്യങ്ങളിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പുതിയ വരുമാന മാർഗം കണ്ടെത്താൻ കഴിയും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും): മീനക്കൂറുകാർക്ക് പൊതുവേ അനുകൂലമായ ആഴ്ചയാണിത്. കുടുംബ കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ കഴിയും. കൂടുതൽ യാത്ര വേണ്ടിവരും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കാണപ്പെടും.